2022 ജൂലൈയ്ക്ക് ശേഷമുള്ള തിരിച്ചു വരവ് ഗംഭീരമാക്കിയിരിക്കുകയാണ് ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ. ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയില്‍ ഓസ്ട്രേലിയക്കെതിരെ ആദ്യ ഇന്നിങ്സില്‍ നേടിയത് അഞ്ച് വിക്കറ്റുകള്‍ (22-8-47-5).
പരുക്കിന് ശേഷമുള്ള തിരിച്ചുവരവിനെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ജഡേജ.
“അഞ്ച് മാസത്തിന് ശേഷം ടെസ്റ്റ് കളിക്കുക എന്നത് കഠിനമായ കാര്യമായിരുന്നു. എന്റെ ശാരീരക ക്ഷമതയും മികവും നിലനിര്‍ത്താനായി ദേശിയ ക്രിക്കറ്റ് അക്കാദമയിലെ നാളുകള്‍ സഹായകരമായി. ദീര്‍ഘ നാളുകള്‍ക്ക് ശേഷം ഞാന്‍ ഒരു രഞ്ജി ക്രിക്കറ്റ് കളിക്കുകയും 42 ഓവര്‍ എറിയുകയും ചെയ്തു. അതെനിക്ക് ഒരുപാട് ആത്മവിശ്വാസം നല്‍കി,” ജഡേജ വ്യക്തമാക്കി.
ബെംഗളൂരുവിലെ അക്കാദമിയില്‍ ആയിരുന്നപ്പോള്‍ ബോളിങ്ങിലാണ് ശ്രദ്ധ നല്‍കിയത്. 10, 12 മണിക്കൂറുകള്‍ ദിവസവും ബോള്‍ ചെയ്യുമായിരുന്നു, താരം കൂട്ടിച്ചേര്‍ത്തു.
നാഗ്പൂര്‍ പിച്ചിനെക്കുറിച്ചും ജഡേജ പറഞ്ഞു
“വിക്കറ്റില്‍ ബൗണ്‍സില്ലായിരുന്നു. സ്റ്റമ്പ് ടു സ്റ്റമ്പ് ലക്ഷ്യം വച്ചാണ് എറിഞ്ഞത്. ഒരു ഇടം കയ്യന്‍ സ്പിന്നര്‍ എന്ന നിലയില്‍ ബാറ്റര്‍ സ്റ്റമ്പ് ചെയ്യപ്പെടുകയൊ പിന്നില്‍ ക്യാച്ച് ആവുകയൊ ചെയ്താല്‍ അതിന്റെ ക്രെഡിറ്റ് ബോളിനുള്ളത്. ടെസ്റ്റില്‍ എന്ത് തരത്തില്‍ വിക്കറ്റ് ലഭിച്ചാലും അത് സന്തോഷം നല്‍കുന്നതാണ്,” ജഡേജ വ്യക്തമാക്കി.