തന്റെ കാലത്തെ ഏറ്റവും മികച്ച ബാറ്റര്‍ മാത്രമായിരുന്നില്ല സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, എല്ലാവരും ബഹുമാനിച്ചിരുന്ന താരം കൂടിയായിരുന്നു. ലോക ക്രിക്കറ്റിലെ ഇതിഹാസമായാണ് സച്ചിന്‍ കളം വിട്ടത്. വിദേശ രാജ്യങ്ങളിലെ സ്റ്റേഡിയങ്ങളില്‍ പോലും സച്ചിന് ലഭിച്ചിരുന്ന പിന്തുണ മറ്റാര്‍ക്കുമുണ്ടായിട്ടില്ലെന്ന് പറയാം.
ഗ്ലെന്‍ മഗ്രാത്ത്, വസിം അക്രം, അലന്‍ ഡൊണാള്‍ഡ്, ഷെയ്ന്‍ വോണ്‍, മുത്തയ്യ മുരളീധരന്‍, ഷോയ്ബ് അക്തര്‍, ജെയിംസ് ആൻഡേഴ്സണ്‍ തുടങ്ങിയ ഇതിഹാസ ബോളര്‍മാര്‍ക്ക് സച്ചിന് മുകളില്‍ സ്ഥാപിക്കാന്‍ സാധിക്കാത പോയ റെക്കോര്‍ഡ് നേടിയ താരമാണ് ബ്രെറ്റ് ലീ. 14 തവണയാണ് ലീ സച്ചിനെ പുറത്താക്കിയിട്ടുള്ളത്.
ബ്രെറ്റ് ലീ അരങ്ങേറ്റം കുറിച്ച സിഡ്ണി ടെസ്റ്റില്‍ സച്ചിന്‍ സെഞ്ചുറി നേടിയിരുന്നു. പരമ്പരയ്ക്ക് മുന്നോടിയായുള്ള പരിശീലന മത്സരത്തില്‍ ലീയ്ക്ക് സച്ചിന് നേരെ പന്തെറിയാന്‍ അവസരം ലഭിക്കുകയും ചെയ്തു. ആരാധിക്കുന്ന താരത്തിന്റെ ഓട്ടോഗ്രാഫ് വേണമെന്ന് ലീയ്ക്ക് ആഗ്രഹമുണ്ടായിരുന്നെങ്കിലും താരം അത് വേണ്ടെന്ന് വച്ചു.
“ഞാന്‍ ആദ്യമായി സച്ചിനെ കാണുന്നത് 1999 ലാണ്. ഞങ്ങള്‍ അന്ന് കാന്‍ബറയിലായിരുന്നു. ഞാന്‍ പ്രൈം മിനിസ്റ്റേഴ്സ് ഇലവനുവേണ്ടി ഇന്ത്യക്കെതിരെ കളിക്കുകയായിരുന്നു. സച്ചിന്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു. സച്ചിന്‍ ബാറ്റ് ചെയ്യാനെത്തി. സച്ചിനെതിരെ ഞാന്‍ പന്തെറിയാന്‍ പോകുന്നു എന്നൊരു ചിന്തയായിരുന്നു. എനിക്ക് അദ്ദേഹത്തിന്റെ ഓട്ടോഗ്രാഫ് വാങ്ങിക്കണമെന്നുണ്ടായിരുന്നു. പന്ത് കൊടുത്തിട്ട് ഓട്ടോഗ്രാഫ് ചോദിക്കാമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ അദ്ദേഹത്തിന് എന്നോടുള്ള മതിപ്പ് അതോടെ ഇല്ലാതാകുമെന്ന് തോന്നി, അതുകൊണ്ട് ചോദിച്ചില്ല,” ലീ തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു.
Also Read: മോശം ഫോമില്‍ രോഹിതും കോഹ്ലിയും; നിലപാട് വ്യക്തമാക്കി ഗാംഗുലി