scorecardresearch

ഇന്ത്യ-പാക് പോരിന് കളമൊരുങ്ങി; വൈരം പുറത്ത്, അകത്തെല്ലാം ‘കൂള്‍’

താരങ്ങള്‍ കൂളാണെങ്കിലും, പുറത്ത് കാര്യങ്ങള്‍ ആവേശഭരിതമാണ്. ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടങ്ങള്‍ സംഭവിക്കുന്നത് ഇപ്പോള്‍ വളരെ വിരളമായിരിക്കുന്നതിനാല്‍ തന്നെ ഇന്നത്തെ മത്സരത്തിന് മാറ്റ് കൂടുകയും ചെയ്യും

ഇന്ത്യ-പാക് പോരിന് കളമൊരുങ്ങി; വൈരം പുറത്ത്, അകത്തെല്ലാം ‘കൂള്‍’

ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തില്‍ പാക് നായകന്‍ ബാബര്‍ അസമിനോടുള്ള ആദ്യ ചോദ്യം ദുബായില്‍ നല്ല ചൂടാണോ? (Is it very hot in Dubai?) എന്നായിരുന്നു.

അതെ എന്നായിരുന്നു ബാബറിന്റെ ആദ്യ മറുപടി, പിന്നാലെയാണ് ചോദ്യത്തിന്റെ പിന്നിലെ ചോദ്യം പാക് നായകന് മനസിലായത്. നമുക്ക് അത്രയും ചൂട് അനുഭവപ്പെടുന്നില്ല എന്ന് പറഞ്ഞൊരു തിരുത്തല്‍ നടത്തി ബാബര്‍. മോര്‍ ദാന്‍ ജസ്റ്റ് എ ഗെയിം എന്ന പദപ്രയോഗത്തെ തള്ളുന്ന തരത്തില്‍ തന്നെയായിരുന്നു ബാബറിന്റെ ശരീരഭാഷ.

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും തനത് ശൈലിയില്‍ നര്‍മ്മം ചാലിച്ച മറുപടികളാണ് മധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കിയത്. എല്ലാ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തിന് മുന്‍പും ക്യാപ്റ്റന്മാര്‍ വര്‍ഷങ്ങളായി കേള്‍ക്കുന്ന ചോദ്യമാണിതെന്നായിരുന്നു രോഹിതിന്റെ മറുപടി. പുറത്താണ് ഹൈപ്പ്, അകത്ത് എല്ലാം നോര്‍മലാണെന്നായിരുന്നു രോഹിത് പറഞ്ഞത്.

ചിരവൈരികള്‍ എന്ന് പുറം ലോകം പറയുമ്പോഴും, ചരിത്രത്തിന്റെ വൈരം താരങ്ങള്‍ക്കിടയിലില്ല. പുതുതലമുറയിലെ ഇന്ത്യ-പാക് താരങ്ങള്‍ കുറച്ചുകൂടി കൂളാണ്. പരിശീലനത്തിയ ഷഹീന്‍ ഷാ അഫ്രിദിയുടെ പരിക്കിനെപ്പറ്റി നേരിട്ടെത്തി അന്വേഷിക്കാത്ത ഇന്ത്യന്‍ താരങ്ങളില്ല. കോഹ്ലിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുന്നു എന്നായിരുന്നു ഷഹീന്‍ പറഞ്ഞത്.

റണ്‍സ് കണ്ടെത്താന്‍ ഏറെ നാളായി വിഷമിക്കുന്ന കോഹ്ലിയിലേക്ക് തന്നെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഫോം നഷ്ടപ്പെട്ടതോടെയുണ്ടായ മാനസിക സമ്മര്‍ദ്ദങ്ങളെപ്പറ്റി കോഹ്ലി കഴിഞ്ഞ ദിവസം സംസാരിക്കുകയുണ്ടായി.

പാക്കിസ്ഥാന്‍ നായകന്‍ ബാബറുമായി കോഹ്ലി സംസാരിക്കുന്ന ചിത്രങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. മറ്റ് രാജ്യങ്ങളിലെ കളിക്കാരുമായി ഇന്ത്യന്‍ താരങ്ങള്‍ക്കുണ്ടാകുന്ന സൗഹൃദത്തിന്റെ മുഖ്യ കാരണം ഐപിഎല്ലാണ്. എന്നാല്‍ പാക്കിസ്ഥാന്‍ താരങ്ങള്‍ ഐപിഎല്ലില്‍ കളിക്കാത്തതിനാല്‍ (ഇന്ത്യ-പാക് രാഷ്ട്രീയ തര്‍ക്കങ്ങളെ തുടര്‍ന്ന്), ഇരുടീമിലേയും കളിക്കാര്‍ കണ്ടുമുട്ടുന്നത് ഇത്തരം പ്രധാന ടൂര്‍ണമെന്റുകളില്‍ മാത്രമാണ്.

“ഞങ്ങള്‍ ക്രിക്കറ്റ് കളിക്കാരാണ്, ഞങ്ങളെല്ലാവരും പരസ്പരം സംസാരിക്കാറുണ്ട്. അത് പാക്കിസ്ഥാന്റെയായലും മറ്റ് ഏത് രാജ്യത്തിലെ കളിക്കാരായാലും. ഇതൊരു സാധാരണ കാര്യമാണ്,” രോഹിത് വ്യക്തമാക്കി.

ബാബറിനും ഇതേ അഭിപ്രായമായിരുന്നു, “ഒരു കായികതാരമെന്ന നിലയില്‍, മറ്റ് കളിക്കാരെ കാണാനും സംസാരിക്കാനും ശ്രമിക്കും. ഇത് സാധാരണമാണ്. ക്രിക്കറ്റിനെക്കുറിച്ചും മറ്റ് കാര്യങ്ങളെപ്പറ്റിയുമെല്ലാം സംസാരിക്കുകയും ചെയ്യും,” ബാബര്‍ പറഞ്ഞു.

താരങ്ങള്‍ ഇത്തരത്തിലെല്ലാം പറഞ്ഞാലും, പുറത്ത് കാര്യങ്ങള്‍ ആവേശഭരിതമാണ്. ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടങ്ങള്‍ സംഭവിക്കുന്നത് ഇപ്പോള്‍ വളരെ വിരളമായിരിക്കുന്നതിനാല്‍ തന്നെ ഇന്നത്തെ മത്സരത്തിന് മാറ്റ് കൂടുകയും ചെയ്യും. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മൂന്ന് തവണമാത്രമാണ് ഇരുരാജ്യങ്ങളും കളത്തില്‍ ഏറ്റുമുട്ടിയത്. അതുകൊണ്ട് തന്നെ ഓരോ ക്രിക്കറ്റ് ആരാധകര്‍ക്കും ഇത്തരം മത്സരങ്ങള്‍ പ്രധാനപ്പെട്ടതാണ്. പ്രത്യേകിച്ചും വളരെ വൈകാരികമായ ചരിത്രം ഇരുരാജ്യങ്ങളും തമ്മിലുള്ളതിനാല്‍.

എന്നാല്‍ ഇന്നിന്റെ താരങ്ങളാവുമ്പോള്‍ കളിയിലും വ്യത്യാസങ്ങളുണ്ട്. 1992 ലോകകപ്പ് ടൈയിൽ ജാവേദ് മിയാൻദാദിനെപ്പോലെ ആവേശത്തോടെ ചാടുന്നതോ കിരൺ മോറെപ്പോലെയോ അല്ലെങ്കിൽ ആമിർ സൊഹൈൽ-വെങ്കടേഷ് പ്രസാദ് എപ്പിസോഡ് പോലയോ മാസ് സീനുകള്‍ ആരും പ്രതീക്ഷിക്കേണ്ടതില്ല. ഒരു കളിയെ കളിയായി മാത്രം കാണാം ശീലച്ചവരാണ് ആധുനിക തലമുറയിലെ കളിക്കാരെല്ലാം.

കളിക്കാരെപ്പോലെ തന്നെ ആരാധകക്കൂട്ടത്തിന്റെ സമീപനവും മാറിക്കഴിഞ്ഞു. 1997 ൽ കറാച്ചിയിൽ നടന്നതുപോലെ കളിക്കാർക്ക് നേരെ കല്ലെറിയുമെന്ന് നിങ്ങൾ പ്രതീക്ഷിക്കേണ്ടതില്ല, അല്ലെങ്കിൽ 1999 ൽ ഈഡൻ ഗാർഡൻസിലെ സ്റ്റാൻഡിൽ നിന്ന് ഒരു ലക്ഷം വരുന്ന ആരാധകര്‍ അമ്പയറിങ് തീരുമാനത്തിന്റെ പേരിൽ സ്റ്റേഡിയം വിട്ടതുപോലയോ, എഡ്ജ്ബാസ്റ്റണിന് പുറത്ത് രാഷ്ട്രീയ പ്രതിഷേധം ഉണ്ടായതുപോലയോ ഉള്ള സാഹചര്യവും കാണാനാകില്ല. അത്തരം സംഭവങ്ങൾ ലോക ക്രിക്കറ്റിലെ ഏറ്റവും ചൂടേറിയ മത്സരത്തിൽ കൂടുതൽ ചൂടും തീയും ചേർത്തവയാണ്. എന്നാല്‍ ഇന്നിന്റെ മത്സരം അങ്ങനെയൊന്നല്ല.

Stay updated with the latest news headlines and all the latest Cricket news download Indian Express Malayalam App.

Web Title: Hype outside normal inside stage set for india pakistan clash

Best of Express