scorecardresearch

‘ഇതിഹാസങ്ങള്‍ക്കു മുകളില്‍ ഞാന്‍ കണ്ടയാള്‍’; ഇഷ്ട താരമാരെന്ന് വെളിപ്പെടുത്തി ഹാര്‍ദിക്

പരിക്കുമൂലം ഇന്ത്യന്‍ ടീമില്‍ നിന്ന് തഴയപ്പെട്ട ഹാര്‍ദിക് ഐപിഎല്ലില്‍ മികവ് പുലര്‍ത്തിയതോടെ വീണ്ടും നീലക്കുപ്പായത്തിലെത്തിയിരിക്കുകയാണ്

Hardik Pandya, MS Dhoni
Photo: Facebook/ Hardik Pandya

വിരേന്ദര്‍ സേവാഗ്, സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷ്മണ്‍ എന്നിങ്ങനെ ഇന്ത്യ കണ്ട ഏറ്റവും മികച്ച ബാറ്റര്‍മാര്‍ മത്സരിച്ചു കളിച്ച കാലത്താണ് വസിം ജാഫറുമെത്തുന്നത്. 31 ടെസ്റ്റുകളില്‍ നിന്ന് അഞ്ച് സെഞ്ചുറികളും 11 അര്‍ധ സെഞ്ചുറിയുമടക്കം 1944 റണ്‍സാണ് ജാഫര്‍ നേടിയത്. 2006 ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയും 2007 ല്‍ പാക്കിസ്ഥാനെതിരെയും ഇരട്ട ശതകങ്ങളും നേടി.

ആഭ്യന്തര ക്രിക്കറ്റില്‍ മികവ് കാണിച്ചതുപോലെ അന്താരാഷ്ട്ര തലത്തില്‍ ജാഫറിന് തിളങ്ങാനായില്ല. എങ്കിലും ജാഫറായിരുന്നു കുട്ടിക്കാലത്തെ ഇഷ്ട താരമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. ഇന്ത്യയ്ക്കായി കളിക്കുന്ന പല യുവതാരങ്ങളുടേയും മനസില്‍ സച്ചിനും സേവാഗുമൊക്കെയാണ് പ്രിയ താരം. ഹാര്‍ദിക്കിന്റെ മനസില്‍ ജാഫറിന്റെ സ്ഥാനം ഇതിഹാസങ്ങള്‍ക്ക് മുകളിലായിരുന്നു.

“എല്ലാവരേയും പോലെ എനിക്കും ഇഷ്ടതാരങ്ങളുണ്ടായുന്നു. ജാക്വസ് കല്ലിസ്, വിരാട് കോഹ്ലി, സച്ചിന്‍ എന്നിവരെല്ലാം പ്രിയപ്പെട്ടവരായിരുന്നു. പക്ഷെ ശരിക്കും എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട താരം വസിം ജാഫറാണ്. അദ്ദേഹത്തിന്റെ ബാറ്റിങ് കാണാന്‍ എനിക്ക് ഏറെ താത്പര്യമുണ്ടായിരുന്നു. ഇതിഹാസങ്ങള്‍ക്ക് മുകളില്‍ ഞാന്‍ കണ്ട താരം. അദ്ദേഹത്തിന്റെ ബാറ്റിങ് ശൈലി പിന്തുടരാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്,” ഹാര്‍ദിക് എസ് ജി സ്പോര്‍ട്സിനോട് പറഞ്ഞു.

പരിക്കുമൂലം ഇന്ത്യന്‍ ടീമില്‍ നിന്ന് തഴയപ്പെട്ട ഹാര്‍ദിക് ഐപിഎല്ലില്‍ മികവ് പുലര്‍ത്തിയതോടെ വീണ്ടും നീലക്കുപ്പായത്തിലെത്തിയിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയില്‍ ഹാര്‍ദിക്കുമുണ്ടാകും. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ കിരീടത്തിലേക്ക് നയിക്കാന്‍ ഹാര്‍ദിക്കിന് സാധിച്ചിരുന്നു. ഫൈനലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ മൂന്ന് വിക്കറ്റും 30ലധികം റണ്‍സും ഹാര്‍ദിക്ക് നേടി.

Also Read: ടെസ്റ്റില്‍ സച്ചിന്റെ റെക്കോര്‍ഡ് ‘ഫാബുലസ് ഫോറില്‍’ ആര് തകര്‍ക്കും? മുന്‍ ഓസീസ് താരം പറയുന്നു

Stay updated with the latest news headlines and all the latest Cricket news download Indian Express Malayalam App.

Web Title: Hardik pandya reveals who was his favorite cricketer