/indian-express-malayalam/media/media_files/uploads/2022/05/Symmo.webp)
ക്യൂന്‍സ്ലാന്‍ഡ്: ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ആന്‍ഡ്രു സൈമണ്ട്സ് അന്തരിച്ചു. ശനിയാഴ്ച രാത്രിയോടെ ക്വീന്‍സ്‌ലാന്‍ഡിലെ ടൗണ്‍സ്‌വില്ലെയിലുള്ള വീടിന് സമീപത്ത് വെച്ചുണ്ടായ കാറപകടത്തിലാണ് മരണം സംഭവിച്ചത്. 46 വയസായിരുന്നു. സൈമണ്ട്സ് മാത്രമായിരുന്നു കാറിനുള്ളില്‍ ഉണ്ടായിരുന്നതെന്നാണ് ലഭിക്കുന്ന വിവരം. ഗുരുതര പരിക്കേറ്റ സൈമണ്ട്സിന്റെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.
26 ടെസ്റ്റുകളില്‍ നിന്ന് 40.61 ശരാശരിയോടെ തിളങ്ങിയിട്ടുള്ള സൈമണ്ട്സ് കൂടുതലും മികവ് പുലര്‍ത്തിയത് ഏകദിനത്തിലും ട്വന്റി 20 യിലുമായിരുന്നു. ഓസ്ട്രേലിയക്കായി 198 ഏകദിനങ്ങളില്‍ നിന്ന് ആറ് സെഞ്ചുറികളും 30 അര്‍ധ സെഞ്ചുറികളും നേടി. ഓഫ് സ്പിന്നറായിരുന്നു സൈമണ്ട്സ് 133 വിക്കറ്റുകളും പിഴുതു.
2003, 2007 ഏകദിന ലോകകപ്പ് കിരീടങ്ങള്‍ നേടിയ ഓസ്ട്രേലിയന്‍ ടീമിന്റെ ഭാഗമായിരുന്നു. 2003 ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ പുറത്താവതെ നേടിയ 143 റണ്‍സാണ് സൈമണ്ട്സിന്റെ കരിയറിലെ തന്നെ മികച്ച ഇന്നിങ്സുകളില്‍ ഒന്ന്.
2022 ല്‍ മരിക്കുന്ന പ്രശസ്തനായ രണ്ടാമത്തെ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരമാണ് സൈമണ്ട്സ്. ഇതിഹാസ സ്പിന്നര്‍ ഷെയിന്‍ വോണ്‍ വിടപറഞ്ഞിട്ട് മാസങ്ങള്‍ മാത്രം പിന്നിടുമ്പോഴാണ് ക്രിക്കറ്റ് പ്രേമികള്‍ക്ക് നോവ് നല്‍കിയുള്ള സൈമണ്ട്സിന്റെ മടക്കം. മുന്‍ ഓസ്ട്രേലിയന്‍ താരം റോഡ് മാഷും ഈ വര്‍ഷം ആദ്യം മരണപ്പെട്ടിരുന്നു.
Also Read: തുടർച്ചയായ രണ്ടാം ഐ-ലീഗ് കിരീടം; ചരിത്രമെഴുതി ഗോകുലം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us