scorecardresearch
Latest News

മിടുക്കന്മാര്‍ പലരും പുറത്ത്, സ്ഥിരതയില്ലാത്തവര്‍ അകത്ത്; ഏഷ്യ കപ്പ് ടീം തിരഞ്ഞെടുപ്പില്‍ വിമര്‍ശനം

മോശം ഫോമില്‍ ഏറെക്കാലമായി തുടരുന്ന വിരാട് കോഹ്ലിയില്‍ ഇന്ത്യ നിര്‍ണായക ടൂര്‍ണമെന്റില്‍ വിശ്വാസം അര്‍പ്പിച്ചിരിക്കുകയാണ്

മിടുക്കന്മാര്‍ പലരും പുറത്ത്, സ്ഥിരതയില്ലാത്തവര്‍ അകത്ത്; ഏഷ്യ കപ്പ് ടീം തിരഞ്ഞെടുപ്പില്‍ വിമര്‍ശനം

ന്യൂഡല്‍ഹി: ഈ മാസം അവസാനം നടക്കാനിരിക്കുന്ന ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം പ്രഖ്യാപനത്തിന് പിന്നാലെ വിമര്‍ശനങ്ങളും ഉയരുന്നു. സമീപ കാലത്ത് മികച്ച പ്രകടനം പുറത്തെടുത്ത പല താരങ്ങളേയും ഒഴിവാക്കിയതാണ് ആരാധകരെ ചൊടിപ്പിച്ചത്.

സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ തുടങ്ങിയ താരങ്ങളാണ് അന്തിമ ടീമില്‍ ഇടം പിടിക്കാതെ പോയത്. പരിക്കില്‍ നിന്ന് മുക്തനായി കെ എല്‍ രാഹുല്‍ ടീമിലേക്ക് മടങ്ങിയെത്തി. ഐപിഎല്ലിന് ശേഷം ഇന്ത്യയ്ക്കായി തുടര്‍ച്ചയായി കളിക്കാന്‍ പോലും രാഹുലിന് സാധിച്ചിട്ടില്ല.

മോശം ഫോമില്‍ ഏറെക്കാലമായി തുടരുന്ന വിരാട് കോഹ്ലിയില്‍ ഇന്ത്യ നിര്‍ണായക ടൂര്‍ണമെന്റില്‍ വിശ്വാസം അര്‍പ്പിച്ചിരിക്കുകയാണ്. മൂന്ന് വര്‍ഷത്തോളമായി മൂന്ന് ഫോര്‍മാറ്റിലും ഒരു സെഞ്ചുറി പോലും നേടാന്‍ കോഹ്ലിക്ക് സാധിച്ചിട്ടില്ല.

ശ്രേയസ് അയ്യരിനെ സ്റ്റാന്‍ഡ്ബൈ ആയി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശ്രേയസ് ട്വന്റി 20യിലും ഏകദിനത്തിലും അടുത്തിടെ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. സഞ്ജുവും ഇഷാനും കിട്ടിയ അവസരങ്ങളെല്ലാം ഉപയോഗിച്ച ബാറ്റര്‍മാരുമാണ്.

എന്നാല്‍ വിമര്‍ശനങ്ങള്‍ക്കിടയിലും ആരാധകരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ് സുപ്പര്‍ താരം ജസ്പ്രിത് ബുംറയുടെ അഭാവം. ട്വന്റി 20 യില്‍ റണ്ണൊഴുക്ക് തടയാന്‍ മികവുള്ള ഹര്‍ഷല്‍ പട്ടേലിനും പരിക്ക് പറ്റിയത് ഇന്ത്യയെ സംബന്ധിച്ച് തിരിച്ചടിയാണ്.

ഓഗസ്റ്റ് 27 മുതല്‍ സെപ്തംബര്‍ 11 വരെയാണ് ടൂര്‍ണമെന്റ്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഏറ്റവും അധികം കിരീടം നേടിയിട്ടുള്ളത് ഇന്ത്യയാണ് (ഏഴ് തവണ). കഴഞ്ഞ തവണ ടൂര്‍ണമന്റ് ഏകദിന ഫോര്‍മാറ്റിലായിരുന്നു. എന്നാല്‍ ഇത്തവണ ട്വന്റി 20 ഫോര്‍മാറ്റിലാണ്.

ഇന്ത്യന്‍ ടീം

രോഹിത് ശർമ (ക്യാപ്റ്റൻ), കെ എൽ രാഹുൽ (വൈസ് ക്യാപ്റ്റൻ), വിരാട് കോലി, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ദിനേഷ് കാർത്തിക് (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആർ. അശ്വിൻ, യുസ്വേന്ദ്ര ചാഹൽ, രവി ബിഷ്‌ണോയ്, ഭുവനേശ്വർ കുമാർ, അർഷ്ദീപ് സിങ്, അവേഷ് ഖാൻ.

Stay updated with the latest news headlines and all the latest Cricket news download Indian Express Malayalam App.

Web Title: Fans slams bcci as many in form players excluded from asia cup