എഡ്ജബാസ്റ്റണ്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിനോടേറ്റ തോല്‍വി ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ നിരാശയിലാഴ്ത്തിയതില് അത്ഭുതമില്ല. 2-1 ന് മുന്നിട്ടു നിന്ന പരമ്പര സമനിലയില്‍ കലാശിച്ചതിനോടൊപ്പം ചരിത്ര നേട്ടം കൂടിയായിരുന്നു ഇന്ത്യയ്ക്ക് നഷ്ടമായത്.
259 -3 എന്ന നിലയില്‍ അഞ്ചാം ദിനം കളിയാരംഭിച്ച ഇംഗ്ലണ്ടിന് മുന്നില്‍ ജയിക്കാന്‍ ആവശ്യമായിരുന്നത് 119 റണ്‍സ് മാത്രം. 19.4 ഓവറില്‍ അനായസം വിജയം പിടിച്ചെടുത്തു ആതിഥേയര്‍. ജോണി ബെയര്‍സ്റ്റോയുടേയും ജോ റൂട്ടിന്റേയും സെഞ്ചുറി പ്രകടനമായിരുന്നു ടീമിന് തുണയായത്. ചരിത്രം തിരുത്തിക്കുറിച്ച വിജയത്തില്‍ ചില റെക്കോര്‍ഡുകള്‍ സ്ഥാപിക്കാനും ഇരുവര്‍ക്കുമായി.
ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഇംഗ്ലണ്ട് പിന്തുടര്‍ന്ന ജയിക്കുന്ന ഏറ്റവും ഉയര്‍ന്ന സ്കോറാണ് 378 എന്നത്. ഇതിന് മുന്‍പ് 2019 ആഷസ് പരമ്പരയില്‍ ഓസ്ട്രേലിയ ഉയര്‍ത്തിയ 359 റണ്‍സ് പിന്തുടര്ന്ന് വിജയിച്ചതായിരുന്നു റെക്കോര്‍ഡ്. 350 റണ്‍സിലധികം വിജയലക്ഷ്യം നല്കി ഇന്ത്യ പരാജയപ്പെടുന്നതും ഇതാദ്യമണ്. ടെസ്റ്റ് ക്രിക്കറ്റില്‍ പിന്തുടര്‍ന്ന ജയിക്കുന്ന ഏറ്റവും ഉയര്‍ന്ന എട്ടാമത്തെ സ്കോറും ഇതുതന്നെ.
250 ലധികം റണ്‍സ് പിന്തുടര്ന്ന് നാല് തവണ വിജയക്കുന്ന ആദ്യ ടീമാകാനും ബെന്‍ സ്റ്റോക്സിനും കൂട്ടര്‍ക്കുമായി. ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ മൂന്ന് മത്സരങ്ങളും പിന്തുടര്ന്നായിരുന്നു ഇംഗ്ലണ്ട് വിജയിച്ചത്. ടെസ്റ്റ് ക്രിക്കറ്റില്‍ 275 റണ്‍സിന് മുകളില്‍ പിന്തുടര്ന്ന് 57 തവണ മാത്രമാണ് ടീമുകള്‍ വിജയം നേടിയിട്ടുള്ളത്.
കഴിഞ്ഞ അഞ്ച് ടെസ്റ്റുകളില്‍ നിന്ന് 589 റണ്‍സാണ് ജോണി ബെയര്‍സ്റ്റൊ നേടിയത്. കേവലം 578 പന്തില്‍ നിന്നാണ് നേട്ടമെന്നതും ശ്രദ്ധേയും. ഇതില്‍ നാല് സെഞ്ചുറികളും ഉള്‍പ്പെടുന്നു. താരത്തിന്റെ ശരാശരി 196 ആണ്.
Also Read: ബൂം ബൂം.. വീണ്ടും റെക്കോർഡ്; കപിൽ ദേവിന്റെ 30 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്ത് ബുംറ