ഏറ്റവും കൂടുതല്‍ തിരിച്ചടികള്‍ മുംബൈ ഇന്ത്യന്‍സ് നേരിട്ട സീസണായിരുന്നു കടന്നു പോയത്. പത്ത് മത്സരങ്ങള്‍ തോറ്റ് പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരായാണ് ലീഗ് ഘട്ടം അവസാനിപ്പിച്ചത്. മോശം പ്രകടനത്തിനിടയില്‍ ചില യുവതാരങ്ങളെ കണ്ടെത്താന്‍ മുംബൈക്ക് കഴിഞ്ഞിരുന്നു. അതില്‍ പ്രധാനിയാണ് ദക്ഷിണാഫ്രിക്കയുടെ ഡെവാള്‍ഡ് ബ്രെവിസ്. മുംബൈയ്ക്കൊപ്പമുള്ള ആദ്യ സീസണെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ താരം. ക്രിക്കറ്റ് ഫനാറ്റിക്സിനോടാണ് ബ്രെവിസിന്റെ വാക്കുകള്‍.
“രോഹിത്, ഇഷാന് എന്നിവരെയൊക്കെ ക്വാറന്റൈനിന് ശേഷം കാണ്ടത് വളരെ സ്പെഷ്യലായ ഒന്നായിരുന്നു. എന്റെ ആദ്യ കളി തീര്‍ച്ചയായും ഓര്‍മ്മയിലുണ്ടാകും. കാണികളുടെ ശബ്ദും ഉയരുന്നതനുസരിച്ച് സമ്മര്‍ദ്ദവും കൂടും. എനിക്കത് ഇഷ്ടമാണ്. മുംബൈയ്ക്ക് വേണ്ടി നന്നായി കളിക്കുക എന്ന സമ്മര്‍ദ്ദം നല്ലതാണ്. ടീമിന് വേണ്ടി മറ്റൊരു ട്രോഫി കൂടെ നേടാന്‍ പ്രയത്നിക്കാന്‍ അത് സഹായിക്കും,” ബ്രെവിസ് വ്യക്തമാക്കി.
ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെന്‍ഡുല്‍ക്കറിനെ നേരിട്ടു കണ്ട നിമിഷവും ബ്രെവിസ് ഓര്‍ത്തെടുത്തു. “ജിമ്മില്‍ ഞാന്‍ വിശ്രമിക്കുമ്പോഴായിരുന്നു പെട്ടെന്ന് സച്ചിന് സര് വാതിലിന്റെ അടുത്തെത്തിയത്. ആദ്യം എന്ത് ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു. പിന്നീട് ഞാന്‍ കൈ കൊടുത്തു. അദ്ദേഹത്തെ ഞാന്‍ ഏറെ ആരാധിക്കുന്നു. സച്ചിന്, പരിശീലകന് മഹേല ജയവര്‍ധനെ എന്നിവരില്‍ നിന്ന് പലതും പഠിക്കാന്‍ കഴിഞ്ഞു,” ബ്രെവിസ് കൂട്ടിച്ചേര്‍ത്തു.
Also Read: French Open 2022: മുന്നില്‍ ചരിത്രം; ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ കോക്കോ ഗോഫ് – ഇഗ സ്വിയാതെക്ക് പോരാട്ടം