ക്രിക്കറ്റില്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്ക് സമ്പൂര്‍ണ ആധിപത്യം. ഏറ്റവും പുതിയ ഐസിസി റാങ്കിങ് പ്രകാരം എല്ലാ ഫോര്‍മാറ്റുകളിലും ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്.
ഏകദിനത്തില്‍ 267 പോയിന്റാണ് ഇന്ത്യയ്ക്കുള്ളത്. ഇംഗ്ലണ്ട് (266), പാക്കിസ്ഥാന്‍ (258), ദക്ഷിണാഫ്രിക്ക (256), ന്യൂസിലന്‍ഡ് (252) എന്നിവരാണ് ആദ്യ അഞ്ചിലുള്ളത്.
ട്വന്റി 20-യില്‍ 114 പോയിന്റുമായാണ് ഇന്ത്യ പട്ടികയുടെ തലപ്പത്തെത്തിയത്. രണ്ടാം സ്ഥാനത്ത് ഓസ്ട്രേലിയയാണ്. ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട്, പാക്കിസ്ഥാന്‍ എന്നീ ടീമുകളാണ് യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളില്‍.
ടെസ്റ്റിലായിരുന്നു ഇന്ത്യ രണ്ടാം റാങ്കില്‍ തുടര്‍ന്നിരുന്നത്. ഓസ്ട്രേലിയക്കെതിരായ ജയത്തോടയൊണ് ഇന്ത്യക്ക് മുന്നേറ്റമുണ്ടായത്. 115 പോയിന്റാണ് ഇന്ത്യക്കുള്ളത്. രണ്ടാമതുള്ള ഓസീസിന് 111 പോയിന്റും മൂന്നാമതുള്ള ഇംഗ്ലണ്ടിന് 106 പോയിന്റുമാണുള്ളത്.
ട്വന്റി 20-യില്‍ ബാറ്റര്‍മാരില്‍ ഇന്ത്യയുടെ സൂര്യകുമാര്‍ യാദവ് ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഏകദിനത്തില്‍ മുഹമ്മദ് സിറാജ് തന്നെയാണ് പട്ടികയുടെ തലപ്പത്ത്. ടെസ്റ്റില്‍ ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ രവീന്ദ്ര ജഡേജയും സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്.