ന്യൂഡല്‍ഹി: അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള ഇന്ത്യന്‍ പേസ് ബോളര്‍ ജസ്പ്രിത് ബുറയുടെ തിരിച്ചു വരവ് വൈകും. ശാരീരിക ക്ഷമത വീണ്ടെടുക്കാത്ത താരത്തിന് ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പര നഷ്ടമാകും.
നേരത്തെ ബുംറയെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു.
കഴിഞ്ഞ സെപ്തംബറില്‍ ഓസ്ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കിടെയാണ് ബുംറയ്ക്ക് പരുക്കേറ്റത്. ശേഷം ലോകകപ്പും താരത്തിന് നഷ്ടമായിരുന്നു. നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ താരം റീഹാബിലിറ്റേഷനു ശേഷം താരം ശാരീരിക ക്ഷമത വീണ്ടെടുത്തതായും ഉടന്‍ തന്നെ ഇന്ത്യന്‍ ടീമിനൊപ്പം ചേരുമെന്നും ബിസിസിഐ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ജൂലൈയില്‍ ഇംഗ്ലണ്ട് ടൂറിനിടയും ബുറയ്ക്ക് പരുക്കേറ്റിരുന്നു. തുടര്‍ന്ന് രണ്ട് മാസത്തോളം താരത്തിന് ടീമിന്റെ പുറത്തിരിക്കേണ്ടി വന്നു.
2023-ലെ ഇന്ത്യയുടെ ആദ്യ ഏകദിന പരമ്പരയ്ക്കാണ് നാളെ തുടക്കമാകുന്നത്. മൂന്ന് കളികളാണ് ശ്രീലങ്കയ്ക്കെതിരായ പരമ്പരയിലുള്ളത്.