scorecardresearch

അശ്വിനും മിതാലി രാജിനും ഖേൽ രത്ന പുരസ്കാരത്തിന് ബിസിസിഐ ശുപാർശ

ക്രിക്കറ്റില്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, എം.എസ് ധോണി, വിരാട് കോഹ്ലി, രോഹിത് ശര്‍മ എന്നിവര്‍ക്കാണ് ഇതിന് മുന്‍പ് ഖേല്‍ രത്ന പുരസ്കാരം ലഭിച്ചിട്ടുള്ളത്.

R. Aswin, Mithali Raj

ന്യൂഡല്‍ഹി: ക്രിക്കറ്റ് താരങ്ങളായ ആര്‍.ആശ്വിനേയും, മിതാലി രാജിനേയും രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍ രത്ന പുരസ്കാരത്തിന് ശുപാര്‍ശ ചെയ്ത് ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ (ബിസിസിഐ). അര്‍ജുന അവാര്‍ഡിനായി കെ.എല്‍.രാഹുല്‍, ജസ്പ്രിത് ബുംറ, ശിഖര്‍ ധവാന്‍ എന്നിവരുടെ പേരുകളും നിര്‍ദേശിച്ചതായി വാര്‍ത്താ എജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

34 കാരനായ അശ്വിന്‍ ഇന്ത്യക്കായി 79 ടെസ്റ്റ്, 111 ഏകദിനങ്ങള്‍, 46 ട്വന്റി-20 എന്നിവ കളിച്ചിട്ടുണ്ട്. 2010 ലാണ് അശ്വിന്‍ ഇന്ത്യക്കായി അരങ്ങേറിയത്. ഇക്കഴിഞ്ഞ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും അധികം വിക്കറ്റുകള്‍ നേടിയതും വലം കൈയ്യന്‍ സ്പിന്നര്‍ തന്നെ.

വനിതാ ക്രിക്കറ്റില്‍ 22 വര്‍ഷത്തിലധികമായി സജീവമായി നില്‍ക്കുന്ന ഏക താരമാണ് മിതാലി രാജ്. 38 കാരിയായ മിതാലി 1999 ലാണ് ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത്. 22 വര്‍ഷവും 91 ദിവസവും ക്രിക്കറ്റില്‍ തുടര്‍ന്ന സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ മാത്രമാണ് മിതാലിക്ക് മുന്നിലുള്ളത്.

ക്രിക്കറ്റില്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, എം.എസ്.ധോണി, വിരാട് കോഹ്ലി, രോഹിത് ശര്‍മ എന്നിവര്‍ക്കാണ് ഇതിന് മുന്‍പ് ഖേല്‍ രത്ന പുരസ്കാരം ലഭിച്ചിട്ടുള്ളത്.

ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്) സുനില്‍ ഛേത്രിയേയും , ഒഡിഷ സര്‍ക്കാര്‍ അത്ലറ്റ് ദുട്ടെ ചന്ദിനെയും ഖേല്‍ രത്നക്കായി ശുപാര്‍ശ ചെയ്തിട്ടുണ്ട്.

Also Read: പരുക്ക്, വിംബിള്‍ഡണില്‍ കണ്ണീരണിഞ്ഞ് സെറീന വില്യംസ്

Stay updated with the latest news headlines and all the latest Cricket news download Indian Express Malayalam App.

Web Title: Bcci recommends r ashwin and mithali raj for khel ratna