എല്‍.വി.എസ് ട്വന്റി 20 ട്രോഫി വിജയിക്കാന്‍ പത്തൊന്‍പതാം ഓവറില്‍ നോര്‍ത്തേണ്‍ ഐറിഷ് ക്രിക്കറ്റ് ക്ലബ്ബായ ബാലിമെനയ്ക്ക് വേണ്ടിയിരുന്നത് 35 റണ്‍സ്. കിരീടം തങ്ങള്‍ക്കെന്ന ഉറപ്പിച്ചതിന്റെ ആത്മവിശ്വാസം ക്രെഗാഗ് ടീമിന്റെ താരങ്ങളുടെ മുഖത്ത് പ്രകടം.
പക്ഷെ ജോണ്‍ ഗ്ലാസ് എന്ന ബാലിമെന നായകന്‍ കഥ ചെറുതായി തിരുത്തി എഴുതി. ആറ് പന്തില്‍ ആറും ബൗണ്ടറിയുടെ മുകളിലൂടെ പായിച്ചു. 35 റണ്‍ വേണ്ടിയിരുന്ന സ്ഥാനത്ത് 36 റണ്‍സ് അടിച്ചെടുത്ത് ജോണ്‍ ബാലിമെനയെ കിരീടത്തിലേക്ക് നയിച്ചു. നോര്‍ത്തേണ്‍ ക്രിക്കറ്റ് യൂണിയന്‍ ഓഫ് അയര്‍ലന്‍ഡിന്റെ ടൂര്‍ണമെന്റിലാണ് സംഭവം.
സ്വന്തം മൈതാനത്ത് ഇറങ്ങിയ ക്രെഗാഗിന് അനുകൂലമായിരുന്നു അവസാന നിമിഷം വരെ കളി. ആദ്യം ബാറ്റ് ചെയ്ത അവര്‍ നിശ്ചിത ഓവറില്‍ 147 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബാലിമെനയുടെ 19-ാം ഓവറിലെ സ്കോര്‍ 113-7 ആയിരുന്നു.
51 റണ്‍സുമായി പൊരുതി നിന്ന ജോണിന്റെ സംഹാര താണ്ഡവമായിരുന്നു പിന്നീട് മൈതാനം കണ്ടത്. പുറത്താകാതെ 87 റണ്‍സോടെ ജോണ്‍ കളം വിടുമ്പോള്‍ ക്രെഗാഗ് താരങ്ങള്‍ അമ്പരപ്പിലായിരുന്നു. ഗിബ്സണ്‍ പാര്‍ക്കിലെ കാണികള്‍ തലയില്‍ കൈവെച്ചു പോയി അസാധ്യ പ്രകടനം കണ്ട്.
Also Read: T20 World Cup 2021: ഇന്ത്യ-പാക് പോരിന് കളമൊരുങ്ങുന്നു; സൂപ്പര്‍ 12 ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ചു