പാക്കിസ്ഥാന് നായകന് ബാബര്‍ അസം കഴിഞ്ഞ കുറച്ച മാസങ്ങളായി മിന്നും ഫോമിലാണ്. ഏകദിനത്തില്‍ തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളില്‍ രണ്ടാം തവണയും സെഞ്ചുറി നേടാന്‍ താരത്തിന് സാധിച്ചു. ഏകദിനത്തില്‍ ബാബറിന്റെ ശരാശരി 59.22 ആണ്. 17 സെഞ്ചുറികളും 19 അര്‍ധ സെഞ്ചുറികളും വലം കയ്യന്‍ ബാറ്ററുടെ പേരിലുണ്ട്.
ക്രിക്കറ്റ് ലോകത്ത് വിരാട് കോഹ്ലിയുമായി ഏറ്റവുമധികം താരതമ്യം ചെയ്യപ്പെടുന്ന ബാറ്റര്‍ കൂടിയാണ് ബാബര്‍. മുന്‍ വെസ്റ്റ് ഇന്‍ഡീസ് താരം ഇയാന്‍ ബിഷപ്പ് മികച്ച ഫോമില്‍ തുടരുന്ന ബാബര്‍ ഏകദിനത്തില്‍ വിരാട് കോഹ്ലിയെ മറികടക്കുന്നതിന്റെ ഘട്ടം വരെ എത്തിയതായാണ് വിലയിരുത്തിയിരിക്കുന്നത്.
“ഇതിഹാസമാകാനുള്ള വഴിയിലാണ് ബാബര്‍, കുറഞ്ഞത് വൈറ്റ് ബോള്‍ ക്രിക്കറ്റിലെങ്കിലും. ഏകദിനത്തില്‍ ഉറപ്പായും. ഇതിഹാസമെന്ന വാക്കുപയോഗിക്കണമെങ്കില് വലിയ നേട്ടങ്ങളുണ്ടാകണം. പക്ഷെ ബാബറിന്റെ ശരാശരി പരിശോധിക്കുമ്പോള്‍ അറുപതിനടുത്താണ്. 17 സെഞ്ചുറികളും. ഏകദിനത്തിലെ ഏറ്റവും മികച്ച ബാറ്ററെന്ന നിലയില്‍ വിരാട് കോഹ്ലിയെ ഏറെക്കുറെ ബാബര്‍ മറികടന്നു കഴിഞ്ഞു,” ഇയാന്‍ ബിഷപ്പ് ക്രിക്വിക്കിനോട് സംസാരിക്കവെ പറഞ്ഞു.
“ടെസ്റ്റ് ക്രിക്കറ്റില്‍ ബാബര്‍ മുന്നോട്ടു പോവുകയാണ്. ടെസ്റ്റിലും മെച്ചപ്പെടാന്‍ തുടങ്ങിയിരിക്കുന്നു. സാങ്കേതികമായി ബാബര്‍ മികച്ചതാണ്. ഭാവിയില്‍ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച മൂന്ന് അല്ലെങ്കില്‍ നാല് താരങ്ങള്‍ക്കൊപ്പമായിരിക്കും ബാബര്‍,” ഇയാന്‍ ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.
ജൂണ്‍ 12 ന് അവസാനിച്ച വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ ബാബറിന്റെ നേതൃത്വത്തിലുള്ള പാക്കിസ്ഥാന് ടീം 3-0 ന്റെ ഉജ്വല ജയമാണ് സ്വന്തമാക്കിയത്. പാക്കിസ്ഥാന്റെ അടുത്ത പരമ്പര നെതര്‍ലന്‍ഡ്സിനെതിരെയാണ്. മൂന്ന് മത്സരങ്ങളുള്ള പരമ്പര ഓഗസ്റ്റ് 12 ന് ആരംഭിക്കും.
Also Read: സഞ്ജു തിരിച്ചെത്തി, ഹാര്‍ദിക് നയിക്കും; അയര്‍ലന്‍ഡ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു