scorecardresearch
Latest News

‘കുറുന്തോട്ടിക്കും വാതം വരും’; ധോണിയുടെ ഉപദേശങ്ങള്‍ പിഴക്കാറുണ്ടെന്ന് കുല്‍ദീപ് യാദവ്

”ധോണിക്ക് പിഴയ്ക്കുന്ന ഒരുപാട് സാഹചര്യങ്ങളുണ്ടാകാറുണ്ട്. പക്ഷെ അത് അദ്ദേഹത്തോട് പറയാന്‍ പറ്റില്ല”

‘കുറുന്തോട്ടിക്കും വാതം വരും’; ധോണിയുടെ ഉപദേശങ്ങള്‍ പിഴക്കാറുണ്ടെന്ന് കുല്‍ദീപ് യാദവ്

മുംബൈ: ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും ബുദ്ധിമാനായ നായകന്മാരിലൊരാളാണ് ധോണി. താരത്തിന്റെ തന്ത്രങ്ങള്‍ പലവട്ടം ഇന്ത്യക്ക് വിജയങ്ങള്‍ നേടി തന്നിട്ടുണ്ട്. കളിക്കളത്തില്‍ ബോളര്‍മാര്‍ക്കും മത്സരശേഷം എതിര്‍ ടീം താരങ്ങള്‍ക്ക് പോലും ക്ലാസ് എടുക്കുന്ന ധോണിയെ പലവട്ടം കണ്ടിട്ടുണ്ട്. എന്നാല്‍ പാടിപ്പുകഴ്ത്തുന്നത് പോലെയല്ല കാര്യങ്ങളെന്നാണ് കുല്‍ദീപ് യാദവിന്റെ വെളിപ്പെടുത്തല്‍. ധോണിയുടെ ടിപ്പുകള്‍ ഇടയ്‌ക്കൊക്കെ പാളാറുണ്ടെന്ന് കുല്‍ദീപ് പറയുന്നു.

ധോണിയുടെ ഉപദേശങ്ങളേയും നിർദേശങ്ങളേയും എപ്പോഴെങ്കിലും ചോദ്യം ചെയ്തിട്ടുണ്ടോയെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു കുല്‍ദീപ്. ”ധോണിക്ക് പിഴയ്ക്കുന്ന ഒരുപാട് സാഹചര്യങ്ങളുണ്ടാകാറുണ്ട്. പക്ഷെ അത് അദ്ദേഹത്തോട് പറയാന്‍ പറ്റില്ല” എന്നാണ് കുല്‍ദീപ് പറയുന്നത്. തനിക്ക് വേണമെന്ന് തോന്നുമ്പോള്‍, ഓവറുകളുടെ ഇടയില്‍ മാത്രം സംസാരിക്കുന്ന വ്യക്തിയാണ് ധോണിയെന്നും കുല്‍ദീപ് പറയുന്നു.

”അദ്ദേഹം അധികം സംസാരിക്കാറില്ല. എന്തെങ്കിലും പറയണമെന്ന് തോന്നുകയാണെങ്കില്‍ മാത്രം ഓവറുകളുടെ ഇടയിലുള്ള ഇടവേളയില്‍ സംസാരിക്കും” കുല്‍ദീപ് യാദവ് പറയുന്നു.

Read: കപ്പും കൊണ്ട് മുംബൈ പോയി; ധോണിയുടെ റണ്‍ ഔട്ടില്‍ കലഹിച്ച് ആരാധകര്‍

ഇന്ത്യക്ക് രണ്ട് ലോകകപ്പുകള്‍ നേടി തന്ന നായകനാണ് ധോണി. 2007 ലെ പ്രഥമ ടി20 ലോകകപ്പും 2011 ലെ ഏകദിന ലോകകപ്പും. 2014 ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ച ധോണി 2017 ല്‍ തന്റെ ഏകദിന ക്യാപ്റ്റന്‍സിയും ഉപേക്ഷിച്ചു. പിന്നാലെ ആ സ്ഥാനം വിരാട് കോഹ്‌ലി ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍ ഇപ്പോഴും ഇന്ത്യയുടെ മത്സരങ്ങളില്‍ കോഹ്‌ലിയെന്ന നായകനോളം തന്നെ പ്രധാനപ്പെട്ടതാണ് ധോണിയുടെ സ്ഥാനവും നിർദേശങ്ങളും.

Stay updated with the latest news headlines and all the latest Cricket news download Indian Express Malayalam App.

Web Title: At times ms dhoni goes wrong with his tips says kuldeep yadav