രാജസ്ഥാന്‍ റോയല്‍സിന്റെ സുപ്രധാന താരങ്ങളാണ് സഞ്ജു സാംസണും ദേവദത്ത് പടിക്കലും. സഞ്ജു ടീമിനെ മുന്നില്‍ നിന്ന് നയിക്കുമ്പോള്‍ മധ്യനിരയില്‍ സ്കോറിങ്ങിന് വേഗം കൂട്ടുക എന്നതാണ് ദേവദത്തിന്റെ ചുമതല. രാജസ്ഥാന്‍ റോയല്‍സ് പങ്കുവച്ച ഇരുവരുടേയും ചിത്രമാണ് ഇപ്പോള്‍ ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ വൈറലാകുന്നത്.
അണ്ണന്‍-തമ്പി എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. ഇരുവരും ദേശിയ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനത്തിനിടയില്‍ കണ്ടുമുട്ടിയപ്പോഴത്തെ ചിത്രമാണിത്. ഇന്ത്യയുടെ പരിശീലന ജേഴ്സി അണിഞ്ഞിരിക്കുന്ന ഇരുവരേയുമാണ് ചിത്രത്തില്‍ കാണാന്‍ കഴിയുന്നത്. കൂടെ രാജസ്ഥാന്‍ റോയല്‍സില്‍ ഇരുവരും ബാറ്റ് ചെയ്തപ്പോഴത്തെ ഫോട്ടോയുമുണ്ട്.
ചേട്ടനും അനിയനുമാണ് ഇരുവരുമെന്നാണ് കൂടുതലും കമന്റുകള്‍. നിങ്ങളുടെ കാലം ഉടന്‍ തന്നെ വരുമെന്നും ചില്‍ കമന്റ് ചെയ്തിട്ടുണ്ട്. അടുത്ത വര്‍ഷം ഐപിഎല്ലില്‍ തകര്‍ക്കണമെന്ന് പറഞ്ഞവരുമുണ്ട്. ഇരുവരുടേയും പേരിന്റെ അവസാനം ശര്‍മ എന്ന് ചേര്‍ക്കുകയാണെങ്കില്‍ ഇന്ത്യന്‍ ടീമില്‍ അവസരം ലഭിക്കുമെന്നും ഒരാള്‍ അഭിപ്രായപ്പെട്ടു.
വെസ്റ്റ് ഇന്‍ഡീസിനെതിരെ ജൂലൈ 22 ന് ആരംഭിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിന്റെ ഭാഗമാണ് സഞ്ജു. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ള. അന്താരാഷ്ട്ര കരിയറില്‍ മലയാളി താരം ഇതുവരെ ഒരു ഏകദിനം മാത്രമാണ് കളിച്ചിട്ടുള്ളത്. ശ്രീലങ്കയ്ക്കെതിരായ മത്സരത്തില്‍ 46 റണ്‍സായിരുന്നു വലം കയ്യന്‍ ബാറ്ററുടെ സമ്പാദ്യം.
അതേസമയം, വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരിയില്‍ ഇടം നേടാന്‍ സഞ്ജുവിന് കഴിഞ്ഞില്ല. അയര്‍ലന്‍ഡിനെതിരായ പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ച വച്ചതിന് ശേഷമാണ് താരത്തിന് അവസരം നിഷേധിക്കപ്പെട്ടത്. സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്താത്തില്‍ വലിയ പ്രതിഷേധം സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നിരുന്നു.