തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം തിരികെ വന്ന ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് യുസ്വേന്ദ്ര ചാഹല്‍. സെറ്റ് ബാറ്റ്‌സ്മാന്മാരായ ഡുപ്ലെസിസ്, വാന്‍ ഡെര്‍ ഡസെന്‍ എന്നിവരെ പുറത്താക്കിയാണ് ചാഹര്‍ ഇന്ത്യയെ കളിയിലേക്ക് തിരികെ കൊണ്ടു വന്നത്. 20-ാം ഓവറിന്റെ ആദ്യ പന്തില്‍ തന്നെ വാന്‍ ഡെര്‍ ഡസെനെ പുറത്താക്കി ചാഹര്‍ കൂട്ടുകെട്ട് തകര്‍ത്തു. പിന്നാലെ ആ ഓവറില്‍ തന്നെ ഡുപ്ലെസിസിനേയും മടക്കി അയക്കുകയായിരുന്നു.

ഒടുവില്‍ വിവരം കിട്ടിയപ്പോള്‍ ദക്ഷിണാഫ്രിക്ക 123-5 എന്നനിലയിലാണ്. നേരത്തെ മത്സരം 3.2 ഓവറിലെത്തിയപ്പോൾ ദക്ഷിണ ആഫ്രിക്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ഓപ്പണർ ഹാഷിം അംല ആറ് റൺസുമായാണ് പുറത്തായത്. ജസപ്രീത് ബുംറയ്ക്കാണ് വിക്കറ്റ്. ബുംറയുടെ പന്തിൽ രോഹിത് ശർമയ്ക്ക് സ്ലിപ്പിൽ ക്യാച്ച് നൽകിയാണ് അംല പുറത്തായത്.

രണ്ടാം വിക്കറ്റും ബുംറ തന്നെയാണ് സ്വന്തമാക്കിയത്. അംലയ്ക്ക് പിന്നാലെ മറ്റൊരു ഓപ്പണറായ ഡികോക്കിനെയും ബുംറ വിക്കറ്റിന് മുന്നിൽ കുടുക്കി. 5.5 ഓവറിൽ ടീം ടോട്ടൽ 24 ൽ എത്തിയപ്പോഴാണ് ഡികോക്ക് മടങ്ങിയത്. പത്ത് റൺസായിരുന്നു വ്യക്തിഗത സ്കോർ. ബുംറയുടെ പന്തിൽ ക്യാപ്റ്റൻ വിരാട് കോഹ്ലിയാണ് ഡികോക്കിന്റെ ക്യാച്ച് സ്വന്തമാക്കിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook