/indian-express-malayalam/media/media_files/uploads/2019/07/rohit-rahul-1.jpg)
മാഞ്ചസ്റ്റര്‍: രോഹിത്തോളം സുന്ദരമായി ബാറ്റ് ചെയ്യുന്നൊരു ബാറ്റ്‌സ്മാന്‍ ഇന്ന് ക്രിക്കറ്റ് ലോകത്ത് വേറെയുണ്ടോ എന്നത് സംശയമാണ്. ഈ ലോകകപ്പിലും മിന്നും ഫോമിലാണ് ഇന്ത്യന്‍ ഉപനായകന്‍ കളിക്കുന്നത്. അതേസമയം, രോഹിത് ശര്‍മ്മയെ അനുകരിക്കുന്നത് വിഡ്ഢിത്തരമാണെന്നാണ് രോഹിത്തിന്റെ ഓപ്പണിങ് പങ്കാളി കെ.എല്‍.രാഹുല്‍ പറയുന്നത്.
''രോഹിത് വേറെ ലെവലിലാണ്. അവനെ പോലെ കളിക്കാന്‍ ശ്രമിക്കുന്നത് വിഡ്ഢിത്തരമാകും. ഫോമിലായാല്‍ അവനെ വേറെ തന്നെയൊരു ലോകത്താണ്. ബംഗ്ലാദേശിനെതിരെ അവന്റെ കളി വളരെ എളുപ്പമാണെന്ന് അവന്‍ തോന്നിപ്പിച്ചിട്ടുണ്ടാകാം, പക്ഷെ അത് എളുപ്പമല്ല. പിച്ച് അനുകൂലമായിരുന്നില്ല. പക്ഷെ അവന്‍ കളിച്ച രീതിയില്‍ നിന്നും അത് മനസിലാക്കുക സാധ്യമല്ല'' രാഹുല്‍ പറഞ്ഞു.
''അവനില്‍ നിന്നും പ്രതീക്ഷിക്കുന്നത് അവന്‍ നല്‍കുന്നുണ്ട്. അവനൊപ്പം ബാറ്റ് ചെയ്യുക വളരെ എളുപ്പമാണ്. നമ്മുടെ സമ്മർദം മൊത്തം അവന്‍ മാറ്റും. ബൗണ്ടറികള്‍ എടുത്ത് സ്‌കോര്‍ മുന്നോട്ട് കൊണ്ട് പോകും. അവനൊപ്പം നിന്നാല്‍ മാത്രം മതി'' രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, സ്വന്തം പ്രകടനത്തില്‍ താന്‍ പൂര്‍ണമായും തൃപ്തനല്ലെന്നും രാഹുല്‍ പറഞ്ഞു.''ഞാന്‍ നന്നായി കളിക്കുന്നുണ്ട്. പക്ഷെ പൂര്‍ണ തൃപ്തനല്ല. നല്ല തുടക്കം കിട്ടിയിട്ടും മുന്നോട്ട് പോകാനായിട്ടില്ല. അതായത് 35-45 ഓവര്‍ വരെ കളിക്കാനായിട്ടില്ല. ഇവിടുത്തെ സാഹചര്യത്തില്‍ സെറ്റായ ബാറ്റ്‌സ്മാനാണ് ഏറ്റവും കൂടുതല്‍ അപകടം വിതയ്ക്കാനാവുക'' രാഹുല്‍ അഭിപ്രായപ്പെട്ടു.
ഇന്നലെ ബംഗ്ലാദേശിനെ 28 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ ലോകകപ്പിന്റെ സെമിയിലേക്ക് യോഗ്യത നേടിയിരുന്നു. ലോകകപ്പെന്ന സ്വപ്‌നത്തില്‍ നിന്നും രണ്ട് സെറ്റ് അകലത്തിലാണ് തങ്ങളെന്നും രാഹുല്‍ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us