/indian-express-malayalam/media/media_files/uploads/2019/06/sri-lanka-AP18258496315608.jpg)
ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ന് ഏഷ്യന്‍ പോര്. ബ്രിസ്റ്റോളില്‍ ശ്രീലങ്കയും അട്ടിമറി വീരന്മാരായ ബംഗ്ലാദേശും തമ്മിലാണ് മത്സരം. പരുക്കേറ്റ ബോളര്‍ നുവാന്‍ പ്രദീപില്ലാതെയാണ് ശ്രീലങ്ക ഇറങ്ങുന്നത്. വൈകിട്ട് മൂന്നിനാണ് മത്സരം. അതേസമയം ബ്രിസ്റ്റോളില്‍ മഴ വില്ലനാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഇന്നലെ രാത്രി മുതല്‍ ഇവിടെ ചാറ്റല്‍ മഴ പെയ്യുന്നുണ്ട്. രാവിലെയും കാര്‍മേഘം മൂടിയിരിക്കുകയാണ് മൈതാനം.
മൂന്ന് മത്സരങ്ങള്‍ കളിച്ച ശ്രീലങ്കയ്ക്ക് ഒരു മത്സരത്തില്‍ മാത്രമാണ് വിജയിക്കാനായത്. ന്യൂസിലന്‍ഡിന് മുന്നില്‍ തകര്‍ന്നടിഞ്ഞപ്പോള്‍ അഫ്ഗാനിസ്ഥാനെതിരെ ആണ് വിജയിച്ചത്. പാക്കിസ്ഥാനുമായുള്ള മത്സരം ഉപേക്ഷിക്കുകയും ചെയ്തിരുന്നു. അഫ്ഗാനിസ്ഥാനെതിരെ നാല് വിക്കറ്റെടുത്ത നുവാന്‍ പ്രദീപില്ലാതെയാണ് ശ്രീലങ്ക ഇറങ്ങുന്നത്, മലിംഗയുടെ പ്രഹര ശേഷി കുറഞ്ഞിട്ടില്ല, പക്ഷെ ബാറ്റിങ് ആണ് ദ്വീപുകാരെ അലോസരപ്പെടുത്തുന്നത്. മധ്യനിരയാണ് ഏറ്റവും വലിയ വെല്ലുവിളി.
Read More: ധവാന്റെ സെഞ്ചുറി; ലോകകപ്പ് റെക്കോർഡ് തിരുത്തിയെഴുതി ഇന്ത്യ
ഒരു വിജയം മാത്രം നേടിയാണ് ബംഗ്ലാദേശിന്റേയും വരവ്. കരുത്തരായ ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ചപ്പോള്‍ ന്യൂസിലൻഡിനോടും ഇംഗ്ലണ്ടിനോടും പരാജയപ്പെടുകയായിരുന്നു. ഓള്‍റൗണ്ടര്‍ ഷാക്കിബുല്‍ ഹസന്റെ മികവാണ് ബംഗ്ലാ കടുവകളുടെ കരുത്ത്. ഒരു സെഞ്ചുയും രണ്ട് അര്‍ധ സെഞ്ചുറിയുമുണ്ട് ഷാക്കിബിന്റെ അക്കൗണ്ടില്‍. മുഷ്ഫിഖുര്‍ റഹീമിനെയും വിശ്വാസിക്കാം, ബോളിങ് നിര കൂടി അവസരത്തിനൊത്തുയര്‍ന്നാല്‍ ബംഗ്ലാദേശിനെ പേടിക്കണം. ഷാക്കിബിന്റെ മികവിന് അപ്പുറം മറ്റാരും ഉയരാത്തതാണ് ബംഗ്ലാദേശിന്റെ വെല്ലുവിളി. ലോകകപ്പില്‍ മൂന്ന് തവണ ഇരു ടീമുകളും മുഖാമുഖം വന്നപ്പോഴും വിജയം ശ്രീലങ്കയ്ക്ക് ഒപ്പമായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us