ലോകകപ്പിന് മുമ്പായി എലിസബത്ത് രാജ്ഞിയെ സന്ദർശിച്ച് ടീം നായകന്മാർ. ബെക്കിങ്ഹാം കൊട്ടരത്തിലെത്തിയാണ് പത്ത് ടീമുകളുടേയും നായകന്മാർ രാജ്ഞിയെ സന്ദർശിച്ചത്. ഹാരി രാജകുമാരനുമായും ക്യാപ്റ്റന്മാർ കൂടിക്കാഴ്ച നടത്തി.
ഇന്ത്യൻ നായകൻ വിരാട് കൊഹ്‌ലി, ഇംഗ്ലീഷ് നായകൻ ഇയാൻ മോർഗൻ, ഓസ്ട്രേലിയൻ നായകൻ ആരോൺ ഫിഞ്ച്, വിൻഡീസ് നായകൻ ജേസൺ ഹോൾഡർ, പാക്കിസ്ഥാൻ നായകൻ സർഫ്രാസ് അഹമ്മദ്, ദക്ഷിണാഫ്രിക്കൻ നായകൻ ഫാഫ് ഡുപ്ലെസിസ്, ബംഗ്ലാദേശ് നായകൻ മഷ്റഫ മൊർട്ടാസ, അഫ്ഗാനിസ്ഥാൻ നായകൻ ഗുൽബാദിൻ നയ്ബ്, ഗുൽബാദിൻ നയ്ബ്, ന്യൂസിലൻഡ് നായകൻ കെയ്ൻ വില്ല്യംസൺ, ശ്രീലങ്കൻ നായകൻ ദിമുത്ത് കരുണരത്നെ എന്നിവരാണ് രാജ്ഞിയെ കാണാൻ എത്തിയത്.
The captains from all ten #CWC19 sides met Queen Elizabeth II & the Duke of Sussex at Buckingham Palace earlier today. pic.twitter.com/ejorQW1dvN
— Cricket World Cup (@cricketworldcup) May 29, 2019
ലോകകപ്പ് ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കുന്നതിന് മണിക്കൂറുകൾ മുമ്പായിരുന്നു സന്ദർശനം. ബെക്കിങ്ഹാം കൊട്ടാരത്തിനടുത്തുള്ള ലണ്ടൻ മാളിലാണ് ഉദ്ഘാടന ചടങ്ങുകൾ നടന്നത്. ക്രിക്കറ്റ് ഇതിഹാസങ്ങളായ വിവിയൻ റിച്ചാർഡ്സ്, അനിൽ കുംബ്ലെ, ജാക്ക് കാലിസ് ഉൾപ്പടെയുള്ളവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
ലോകകപ്പിന്റെ പന്ത്രണ്ടാം പതിപ്പിനാണ് ഇംഗ്ലണ്ടും വെയ്ൽസുമാണ് വേദിയൊരുക്കുന്നത്. ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ ആതിഥേയരായ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ നേരിടും. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് മത്സരം.
Couldn't get a ticket for the opening games of #CWC19?
Don't worry! The first Fanzone of the tournament opens in Nottingham tomorrow and remains functional till Sunday! https://t.co/tiJewIHgFH
— Cricket World Cup (@cricketworldcup) May 29, 2019