നായകൻ കെയ്ൻ വില്യംസണിന്റെ തുടർച്ചയായ രണ്ടാം സെഞ്ചുറി മികവിൽ വിൻഡീസിനെതിരെ ന്യൂസിലൻഡിന് ഭേദപ്പെട്ട സ്കോർ. നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 291 റൺസാണ് കിവികൾ സ്വന്തമാക്കിയത്. കിവികൾക്ക് വേണ്ടി നായകൻ കെയ്ൻ വില്യംസൺ സെഞ്ചുറിയും റോസ് ടെയ്‌ലർ അർധസെഞ്ചുറിയും നേടി. നേരിട്ട ആദ്യ പന്തിൽ തന്നെ ഓപ്പണർമാർ പുറത്തായതോടെ തകർച്ചയിലേക്ക് എന്ന് തോന്നിച്ച കിവികളെ ഇരുവരും ചേർന്ന് കരകയറ്റുകകയായിരുന്നു.

ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത നായകന്റെ തീരുമാനം ശരിവക്കുന്നതായിരുന്നു വിൻഡീസിന് വേണ്ടി ബോളിങ് ഓപ്പൻ ചെയ്യാനെത്തിയ ഷെൽഡൻ കോട്രലിന്റെ പന്തുകൾ. ആദ്യ ഓവറിൽ തന്നെ അതും നേരിട്ട ആദ്യ പന്തിൽ തന്നെ ന്യൂസിലൻഡിന്റെ രണ്ട് ഓപ്പണർമാരേയും കോട്രൽ കൂടാരം കയറ്റി. ആദ്യ ഓവറിന്റെ ഒന്നാം പന്തിലും അഞ്ചാം പന്തിലുമായാണ് മാർട്ടിൻ ഗുപ്റ്റിലും കോളിൻ മുൻറോയും മടങ്ങിയത്.

കോട്രൽ ഏൽപ്പിച്ച ഇരട്ട പ്രഹരത്തിൽ നിന്ന് കരകയറാൻ ഏറെ വിയർപ്പൊഴുക്കേണ്ടി വന്നു കിവികൾക്ക്. എന്നാൽ മൂന്നാം വിക്കറ്റി. ഒത്തുചേർന്ന് കരുതലോടെ ബാറ്റ് വീശിയ നായകൻ കെയ്ൻ വില്യംസണും റോസ് ടെയ്‌ലറും ചേർന്ന് കിവിസ് സ്കോർബോർഡ് ചലിപ്പിച്ചു. മൂന്നാം വിക്കറ്റിൽ 160 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് സൃഷ്ടിച്ചത്. 95 പന്തുകളിൽ നിന്ന് 69 രൺസെടുത്ത ടെയ്‌ലറുടെ വിക്കറ്റാണ് കിവികൾക്ക് പിന്നീട് നഷ്ടമായത്. പിന്നാലെ വന്നവരും കാര്യമായി ഒന്നും ചെയ്യാതെ വന്നതോടെ നായകന്റെ പോരാട്ടം ഒറ്റക്കായി. 154 പന്തുകൾ നേരിട്ട വില്യംസൺ 148 റൺസെടുത്ത് പുറത്താവുകയായിരുന്നു.

പോയന്റ് ടേബിളില്‍ രണ്ടാമതാണ് ന്യൂസിലന്‍ഡ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ കളിയിലെ ന്യൂസിലന്‍ഡിന്റെ പ്രകടനം മാത്രം മതി കെയ്ന്‍ വില്യംസണും സംഘവും കളിക്കളത്തില്‍ പ്രകടമാക്കുന്ന ക്ലാസ് വെളിവാകാന്‍.ഒരു വിജയം മാത്രമുള്ള വിന്‍ഡീസ് പട്ടികയില്‍ ഏഴാമതാണ്. ടൂര്‍ണമെന്റിലെ കറുത്ത കുതിരകളായി വിലയിരുത്തപ്പെട്ട വിന്‍ഡീസുകാര്‍ ബംഗ്ലാദേശിനെതിരെ നാണം കെട്ട തോല്‍വി ഏറ്റുവാങ്ങിയതോടെ സെമി ഫൈനല്‍ പ്രതീക്ഷകള്‍ മങ്ങിയിരിക്കുകയാണ്.

ലോകകപ്പിലെ കണക്കുകള്‍ ന്യൂസിലന്‍ഡിന് അനുകൂലമാണ്. ഏഴ് തവണ വിശ്വപോരാട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ നാലിലും ജയിച്ചത് ന്യൂസിലന്‍ഡായിരുന്നു. വിന്‍ഡീസിനെതിരെ ലോകകപ്പില്‍ തുടര്‍ച്ചയായ മൂന്നാമത്തെ വിജയം ലക്ഷ്യമിട്ടാണ് കിവികള്‍ ഇറങ്ങുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook