Latest News

ICC Cricket World Cup 2019: നാലാമനെ തേടി ഇന്ത്യ; സന്നാഹ മത്സരത്തില്‍ പാളിയ തുടക്കം

മൂന്ന് വിക്കറ്റുമായി ഇന്ത്യയുടെ നട്ടെല്ലൊടിച്ച് ട്രെന്‍റ് ബോള്‍ട്ട്

world cup, world cup 2019, live score, live cricket score, live cricket online, live cricket streaming, cricket score, cricket, world cup practice match, world cup live score, world cup practice match live score, world cup practice match live score, india vs new zealand, india vs new zealand practice match, india vs new zealand practice match live score, india vs new zealand live score, ind vs nz, ind vs nz world cup 2019, ind vs nz live score, ind vs nz practice match, ind vs nz prcatice match live score, world cup 2019 live streaming

ICC Cricket World Cup 2019: ലോകകപ്പ് മോഹങ്ങളുമായി ഇംഗ്ലണ്ടിലെത്തിയ ഇന്ത്യയും ന്യുസിലാന്‍ഡും തമ്മിലുള്ള പരിശീലന മത്സരം ആരംഭിച്ചു. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് ആരംഭിച്ചു. എന്നാല്‍ ഇന്ത്യയ്ക്ക് ആശ്വസിക്കാവുന്ന തരത്തിലുള്ള തുടക്കമല്ല ലഭിച്ചത്. ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയേയും ശിഖര്‍ ധവാനേയും നഷ്ടമായി. നായകന്‍ വിരാട് കോഹ്ലിയും കെ എല്‍ രാഹുലും പുറത്തായിട്ടുണ്ട്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ മുന്‍ നായകന്‍ എംഎസ് ധോണിയും ഹാര്‍ദ്ദിക് പാണ്ഡ്യയുമാണ് ക്രീസിലുള്ളത്.

നാലാം സ്ഥാനത്ത് ആരെ ഇറക്കുമെന്ന കാര്യത്തില്‍ ഇന്ത്യന്‍ ക്യാമ്പില്‍ ഇതുവരെ വ്യക്തമായൊരു ഉത്തരം കണ്ടെത്താനായിട്ടില്ല. അതിനാല്‍ ഇന്നത്തേയും അടുത്തേയും പരിശീലന മത്സരങ്ങള്‍ ഇന്ത്യയ്ക്ക് ആ നാലാം സ്ഥാനക്കാരനെ കണ്ടെത്താന്‍ ഏറെ നിര്‍ണായകമാണ്. അതേസമയം, മറുവശത്ത് ന്യൂസിലാന്‍ഡിലിന് ടോം ലാഥമിന്റെ അഭാവം തിരിച്ചടിയായേക്കും.

വിരാട് കോഹ്ലി നയിക്കുന്ന ടീമിന് വീണ്ടും ലോകകപ്പ് ഇന്ത്യയിലെത്തിക്കാന്‍ സാധിക്കുമോ എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റു നോക്കുന്നത്. അതിനുള്ള എല്ലാ പ്രതിഭയും ഇന്ത്യന്‍ നിരയിലുണ്ട്. ലോക ചാമ്പ്യന്മാര്‍ക്ക് ചേര്‍ന്ന പ്രകടനം പുറത്തെടുക്കുന്നുമുണ്ട്.

ഈ ലോകകപ്പിനെത്തുന്ന ടീമുകളില്‍ കിരീടം ഉയര്‍ത്താന്‍ സാധ്യതയുള്ളവരില്‍ ഏറ്റവും മുന്നിലുള്ള ടീമുകളിലൊന്നാണ് ഇന്ത്യ. അതുകൊണ്ട് തന്നെ പ്രതീക്ഷയുടെ സമ്മര്‍ദ്ദവും ടീമിനു മേലുണ്ട്. അതിനെക്കൂടി അതിജീവിച്ച് വേണം വിരാടും സംഘവും ഇംഗ്ലണ്ടിലിറങ്ങുക. ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

അതേസമയം, ലോകകപ്പിനായി ഇംഗ്ലണ്ടിലെത്തിയ വിജയ് ശങ്കറിന് ആദ്യ പരിശീലന മത്സരത്തിന് മുമ്പായി കൈയ്ക്ക് പരുക്കേറ്റിട്ടുണ്ട്. ഇന്ത്യയുടെ നാലാം സ്ഥാനത്തെ കുറിച്ചുള്ള ആശങ്ക നിലനില്‍ക്കെ ശങ്കറിന് പരുക്കേറ്റത് ഇന്ത്യയുടെ പദ്ധിതകള്‍ക്ക് ഒരുപക്ഷെ തിരിച്ചടിയായേക്കാം.

Get the latest Malayalam news and Cricketworldcup news here. You can also read all the Cricketworldcup news by following us on Twitter, Facebook and Telegram.

Web Title: World cup 2019 live india vs new zealand practice match live cricket score online

Next Story
ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര: ആഗർ ഓസീസ് ടീമിൽashton agar, cricket, australia
The moderation of comments is automated and not cleared manually by malayalam.indianexpress.com