ICC World Cup 2019, IND vs NZ: നോട്ടിങ്ഹാം: ലോകകപ്പിൽ വീണ്ടും മഴയുടെ കളി. മൂന്നാം വിജയം ന്യൂസിലന്‍ഡിനെതിരായ ഇന്ത്യയുടെ മത്സരവും ഉപേക്ഷിച്ചു. ഇതോടെ ഈ ലോകകപ്പിൽ ഉപേക്ഷിക്കുന്ന മത്സരങ്ങളുടെ എണ്ണം നാലായി.
ടോസ് പോലും ചെയ്യാതെയാണ് മത്സരം ഉപേക്ഷിച്ചത്. രാവിലെ തെളിഞ്ഞ കാലവസ്ഥയായിരുന്നെങ്കിലും മത്സരം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് മഴ എത്തുകയായിരുന്നു. നിരവധി തവണ അമ്പർമാർ പിച്ച് പരിശോധിച്ചെങ്കിലും കാര്യമായ മാറ്റമുണ്ടായില്ല. അഞ്ച് മണിക്ക് ശേഷം കനത്ത മഴ മൈതാനത്ത് ചെറിയ രീതിയിൽ വെള്ളക്കെട്ട് സൃഷ്ടിക്കുകയും ചെയ്തു. ഇരു ടീമുകൾക്കും ഓരോ പോയിന്റ് വീതം ലഭിക്കും.
Live Blog
ICC World Cup 2019, India vs New Zealand Live Score : ലോകകപ്പിൽ ഇന്ത്യയും ന്യൂസിലൻഡും നേർക്കുനേർ
ട്രെന്റ് ബോള്‍ട്ട് പ്രതീക്ഷിയ്ക്ക് ഒത്ത് ഉയരാത്തത് ന്യൂസിലന്‍ഡിന് തിരിച്ചടിയായെങ്കിലും ഫെര്‍ഗൂസനും ഹെൻറിയും മിന്നും ഫോമിലാണുള്ളത്. ഫെര്‍ഗൂസന്റെ 150 കിലോ മീറ്റര്‍ വേഗതയുള്ള പന്തുകള്‍ക്കൊപ്പം ബോള്‍ട്ടു കൂടി തന്റെ സ്വതസിദ്ധ ശൈലിയിലേക്ക് എത്തിയാല്‍ കിവികളുടെ ബോളിങ് നിര ഇന്ത്യയ്ക്ക് വന്‍ വെല്ലുവിളിയാകും.
അതേസമയം, താരങ്ങളുടെ പ്രകടനത്തേക്കാള്‍ ഈ ലോകകപ്പില്‍ നിര്‍ണായകമായത് മഴയുടെ കളിയായിരുന്നു. ഇന്നത്തെ മത്സരത്തിലും മഴ വില്ലനാകാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. നോട്ടിങ്ഹാമിലെ കൊടും തണുപ്പും താരങ്ങള്‍ക്ക് വെല്ലുവിളിയാണ്.
ഇന്ത്യ vs ന്യൂസിലൻഡ് മത്സരം ഇതുവരെ തുടങ്ങാനായിട്ടില്ല. മൂന്ന് മണിക്ക് ആരംഭിക്കേണ്ട് മത്സരമാണ് മഴമൂലം തടസപ്പെടുന്നത്.
ലോകകപ്പ് ആരംഭിച്ച് ഏഴാം ദിവസമാണ് ഇന്ത്യ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങിയത്. ഇന്ത്യ ദക്ഷിണാഫ്രിക്കക്കെതിരെയും ഓസ്ട്രേലിയക്കെതിരേയും ആധികാരിക ജയം സ്വന്തമാക്കിയാണ് മൂന്നാം സ്ഥാനത്തെത്തിയത്. ദക്ഷിണാഫ്രിക്കയെ ആറ് വിക്കറ്റനും ഓസ്ട്രേലിയയെ 36 റൺസിനുമാണ് ഇന്ത്യ കീഴ്പ്പെടുത്തി. മഴ വില്ലനായില്ലെങ്കിൽ ഇന്നത്തെ മത്സരത്തിൽ മികവ് ആവർത്തിക്കാൻ ഇന്ത്യക്ക് സാധിക്കുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ഏകദിനത്തിൽ റാങ്കിങ്ങിലെ ഒന്നാം നമ്പർ ബാറ്റ്സ്മാനും ബോളർ ഇന്ത്യൻ ടീമിന്റെ ഭാഗമാണ്.
രോഹിത് ശർമ്മ, കെ.എൽ രാഹുൽ, വിരാട് കോഹ്ലി, ഹർദിക് പാണ്ഡ്യ, എം.എസ് ധോണി, ദിനേശ് കാർത്തിക്, കേദാർ ജാദവ്, യുസ്വേന്ദ്ര ചാഹൽ, ഭുവനേശ്വർ കുമാർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ
ലോകകപ്പിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യ മൂന്നാം മത്സരത്തിന് ഇറങ്ങുമ്പോൾ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ലോകറെക്കോർഡിന് തൊട്ടരികെയാണ്. ലോകകപ്പിൽ അതിവേഗം 11000 റൺസ് നേടുന്ന താരമെന്ന റെക്കോർഡാണ് കോഹ്ലിയെ കാത്തിരിക്കുന്നത്. ഈ ലോക റെക്കോർഡ് സ്വന്തമാക്കാൻ കോഹ്ലിക്ക് വേണ്ടത് 57 റൺസ് മാത്രമാണ്. Read More
ICC Cricket World Cup India Complete Squad: ഇന്ത്യന്‍ ടീം വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്, എംഎസ് ധോണി, വിജയ് ശങ്കര്‍, കേദാര്‍ ജാദവ്, കെഎല്‍ രാഹുല്‍, ദിനേശ് കാര്‍ത്തിക്, രവീന്ദ്ര ജഡേജ, ഹാര്‍ദ്ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍.
ലോകകപ്പിലെ ഇന്ത്യയുടെ മൂന്നാം മത്സരത്തിൽ മഴ വില്ലനായേക്കും. മഴമൂലം ടോസ് വൈകുന്നു.
<iframe width=”560″ height=”315″ src=”https://www.youtube.com/embed/yVybqw8ZoWI” frameborder=”0″ allow=”accelerometer; autoplay; encrypted-media; gyroscope; picture-in-picture” allowfullscreen></iframe>
ഇംഗ്ലണ്ട് ലോകകപ്പിലെ ഇന്ത്യയുടെ മൂന്നാം മത്സരത്തിന്റെ തത്സമയ വിവരണത്തിലേക്ക് സ്വാഗതം. പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരും ഇന്ത്യയെ പോലെ തന്നെ ടൂർണമെന്റിൽ കളിച്ച എല്ലാ മത്സരങ്ങളും ജയിച്ച ന്യൂസിലൻഡ് എതിരാളികൾ. മത്സരവുമായി ബന്ധപ്പെട്ട കൂടുതൽ വാർത്തകൾക്കും സ്കോർ അപ്ഡേഷനുകൾക്കും http://www.malayalam.indianexpress.com സന്ദർശിക്കുക.