മഴ ജയിച്ചു; ശ്രീലങ്ക-ബംഗ്ലാദേശ് മത്സരം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചു

സൂപ്പർ താരം മലിങ്കയുടെ ഭാര്യയുടെ മാതാവ് മരിച്ചതിനെ തുടർന്ന് താരം നാട്ടിലേക്ക് മടങ്ങും.

india vs new zealand world cup, india score, new zealand score, rain, weather, ഇന്ത്യ- ന്യൂസിലൻഡ്, cricket score, world cup score, ind score, nz score, സെമിഫൈനൽ, india vs new zealand world cup 2019, ലോകകപ്പ്, india vs new zealand world cup, india vs new zealand match date, india vs new zealand world cup 2019, india vs new zealand live streaming world cup 2019, india vs new zealand live streaming, india vs new zealand live streaming 2019, india vs new zealand live streaming match, ie malayalam, ഐഇ മലയാളം

തകര്‍ത്തു പെയ്ത മഴയ്ക്ക് മുന്നില്‍ ക്രിക്കറ്റ് വീണ്ടും പരാജയപ്പെട്ടു. ലോകകപ്പിലെ ബംഗ്ലാദേശ്-ശ്രീലങ്ക മത്സരം ഉപേക്ഷിച്ചു. ഒരു പന്തു പോലും എറിയാതെയാണ് മത്സരം ഉപേക്ഷിച്ചത്. ടോസ് ഇടാന്‍ പോലും സാധിച്ചില്ല. ഇതോടെ രണ്ട ടീമുകളും ഓരോ പോയന്‍റ് വീതം പങ്കിടും.

മൂന്ന് മത്സരങ്ങള്‍ കളിച്ച ശ്രീലങ്കയ്ക്ക് ഒരു മത്സരത്തില്‍ മാത്രമാണ് വിജയിക്കാനായത്. ന്യൂസിലന്‍ഡിന് മുന്നില്‍ തകര്‍ന്നടിഞ്ഞപ്പോള്‍ അഫ്ഗാനിസ്ഥാനെതിരെ ആണ് വിജയിച്ചത്. പാക്കിസ്ഥാനുമായുള്ള മത്സരം ഉപേക്ഷിക്കുകയും ചെയ്തിരുന്നു. അഫ്ഗാനിസ്ഥാനെതിരെ നാല് വിക്കറ്റെടുത്ത നുവാന്‍ പ്രദീപില്ലാതെയാണ് ശ്രീലങ്ക ഇറങ്ങാനിരുന്നത്, മലിംഗയുടെ പ്രഹര ശേഷി കുറഞ്ഞിട്ടില്ല, പക്ഷെ ബാറ്റിങ് ആണ് ദ്വീപുകാരെ അലോസരപ്പെടുത്തുന്നത്. മധ്യനിരയാണ് ഏറ്റവും വലിയ വെല്ലുവിളി.

Read More: ധവാന്റെ സെഞ്ചുറി; ലോകകപ്പ് റെക്കോർഡ് തിരുത്തിയെഴുതി ഇന്ത്യ

ഒരു വിജയം മാത്രം നേടിയാണ് ബംഗ്ലാദേശിന്റേയും വരവ്. കരുത്തരായ ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ചപ്പോള്‍ ന്യൂസിലൻഡിനോടും ഇംഗ്ലണ്ടിനോടും പരാജയപ്പെടുകയായിരുന്നു. ഓള്‍റൗണ്ടര്‍ ഷാക്കിബുല്‍ ഹസന്റെ മികവാണ് ബംഗ്ലാ കടുവകളുടെ കരുത്ത്. ഒരു സെഞ്ചുയും രണ്ട് അര്‍ധ സെഞ്ചുറിയുമുണ്ട് ഷാക്കിബിന്റെ അക്കൗണ്ടില്‍. മുഷ്ഫിഖുര്‍ റഹീമിനെയും വിശ്വാസിക്കാം, ബോളിങ് നിര കൂടി അവസരത്തിനൊത്തുയര്‍ന്നാല്‍ ബംഗ്ലാദേശിനെ പേടിക്കണം. ഷാക്കിബിന്റെ മികവിന് അപ്പുറം മറ്റാരും ഉയരാത്തതാണ് ബംഗ്ലാദേശിന്റെ വെല്ലുവിളി. ലോകകപ്പില്‍ മൂന്ന് തവണ ഇരു ടീമുകളും മുഖാമുഖം വന്നപ്പോഴും വിജയം ശ്രീലങ്കയ്ക്ക് ഒപ്പമായിരുന്നു.

Get the latest Malayalam news and Cricketworldcup news here. You can also read all the Cricketworldcup news by following us on Twitter, Facebook and Telegram.

Web Title: World cup 2019 bangladesh vs sri lanka live updates

Next Story
ഒന്നും ഇവിടെ അവസാനിക്കുന്നില്ല, അവന്‍ തിരികെ വരുന്നു; ഉള്ളില്‍ തൊട്ട് സി.കെ.വിനീത്Anas Edathodika, CK Vineeth, Anas Edathodika CK Vineeth, Anas Retirement, Anas Indian Football Team, Anas Comeback, ie malayalam,
The moderation of comments is automated and not cleared manually by malayalam.indianexpress.com