Latest News

സെഞ്ചുറി വഴങ്ങി മാറ്റ് ഹെൻറി; കിവികളെ തല്ലിയോടിച്ച് വിൻഡീസിന് 421 റൺസ്

49.2 ഓവറിൽ 421 റൺസാണ് കരീബിയൻ പട അടിച്ചുകൂട്ടിയത്

windies, new zealand, icc cricket world cup, വിൻഡീസ്, ന്യൂസിലൻഡ്, ക്രിക്കറ്റ് ലോകകപ്പ്, iemalayalam

ഏകദിന ലോകകപ്പിൽ സന്നാമ മത്സരരങ്ങൾ ആരംഭിക്കുമ്പോൾ തന്നെ ടീമുകൾ താണ്ഡവം ആടുകയാണ്. ബംഗ്ലാദേശിനെതിരെ ഇന്ത്യ കൂറ്റൻ സ്കോർ ഉയർത്തിയപ്പോൾ അതിനെയും മറികടക്കുന്ന പ്രകടനമാണ് ന്യൂസിലൻഡിനെതിരെ വിൻഡീസ് പുറത്തെടുത്തത്. 49.2 ഓവറിൽ 421 റൺസാണ് കരീബിയൻ പട അടിച്ചുകൂട്ടിയത്.

Also Read: വെടിക്കെട്ട് ബാറ്റിങ്ങുമായി രാഹുലും ധോണിയും; ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് കൂറ്റൻ സ്കോർ

ക്രീസിലെത്തിയ താരങ്ങളെല്ലാം വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തപ്പോൾ കിവികൾ ചാരമായി. ഒരു സെഞ്ചുറിയും രണ്ട് അർധസെഞ്ചുറിയുമാണ് മത്സരത്തിൽ പിറന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിൻഡീസിന് തുടക്കം മുതൽ താളം കണ്ടെത്താൻ സാധിച്ചു. ന്യൂസിലൻഡ് താരം മാറ്റ് ഹെൻറിയാണ് കരീബിയൻ കാറ്റിൽ വേഗത അറിഞ്ഞ താരം. 107 റൺസാണ് ഹെൻറി വഴങ്ങിയത്.

നാല് ഫോറും മൂന്ന് സിക്സുമായി 22 പന്തിൽ 36 റൺസ് നേടിയ ക്രിസ് ഗെയ്ൽ വെടിക്കെട്ടിന് തുടക്കം കുറിച്ചു. മറ്റൊരു ഓപ്പണർ എവിൻ ലെവിസ് അർധസെഞ്ചുറി തികച്ച ശേഷമാണ് പുറത്തായത്. മൂന്നാമനായി എത്തിയ ഷായ് ഹോപ്പ് തുടക്കം മുതൽ തകർത്തടിച്ചു. 86 പന്തിൽ 101 റൺസ് നേടിയ ശേഷമാണ് ഹോപ്പ് മടങ്ങിയത്. ഡാരൺ ബ്രാവോയും ഷിമ്രോൻ ഹെറ്റ്മയറും തങ്ങളാൽ സാധിക്കുന്ന സ്കോർ സംഭാവ ചെയ്തു.

Also Read: ഗ്രൗണ്ടും കടന്ന് പന്ത് പറ പറന്നു; പോയകാലത്തിന്റെ ഓര്‍മ്മകളിലേക്ക് ധോണി വക ഒരു സിക്സ്

അടുത്ത ഊഴം നായകൻ ജേസൺ ഹോൾഡറിന്റേതായിരുന്നു. മൂന്ന് വീതം സിക്സും ഫോറും പറത്തി 47 റൺസെടുത്ത ഹോൾഡർ അർധസെഞ്ചുറിക്ക് മൂന്ന് റൺസ് അകലെ വീണു. മാറ്റ് ഹെൻറിയായിരുന്നു താരത്തെ പുറത്താക്കിയതും.

Also Read: ആ ‘ശങ്ക’ ഒഴിയുന്നു; നാലാം നമ്പരിൽ നിലയുറപ്പിക്കാൻ രാഹുൽ

പിന്നെ കണ്ടത് റസൽ മസിൽ ഷോയായിരുന്നു. ഐപിഎൽ ആവേശത്തിൽ നിന്ന് ഒരടി പോലും പിന്നോട്ട് പോകാതെ ആന്ദ്രെ റസൽ ലോകകപ്പ് വേദിയിലും തകർത്തടിച്ചു. 25 പന്തിൽ നിന്ന് 54 റൺസാണ് റസൽ അടിച്ചുകൂട്ടിയത്. ബ്രാത്ത്‌വൈറ്റും ആഷ്ലി നഴ്സും അവസാന ഓവറുകളിൽ വീണ്ടും റൺസ് ഉയർത്തിയതോടെ വിൻഡീസ് സ്കോർ 421ൽ എത്തി.

ട്രെന്റ് ബോൾട്ടിന് മാത്രമാണ് കിവിസ് ബോളിങ് നിരയിൽ തിളങ്ങാനായത്. 9.2 ഓവറിൽ 50 റൺസ് വഴങ്ങി നാല് വിക്കറ്റാണ് ബോൾട്ട് സ്വന്തമാക്കിയത്. മാറ്റ് ഹെൻറി 107 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് സ്വന്തമാക്കിയപ്പോൾ ലോക്കി പെർഗ്യൂസൺ വിട്ടുനൽകിയത് 86 റൺസാണ്.

Get the latest Malayalam news and Cricketworldcup news here. You can also read all the Cricketworldcup news by following us on Twitter, Facebook and Telegram.

Web Title: Windies vs new zealand warm up match

Next Story
ഗ്രൗണ്ടും കടന്ന് പന്ത് പറ പറന്നു; പോയകാലത്തിന്റെ ഓര്‍മ്മകളിലേക്ക് ധോണി വക ഒരു സിക്സ്Dhoni, ധോണി, MS Dhoni,എംഎസ് ധോണി, Dhoni Record,ധോണി റെക്കോർഡ്, Dhoni vs Pakistan, Dhoni India, Dhoni World Cup, Dhoni Pakistan, ie malayalam,
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express