ലോകകപ്പിലെ ഫൈനലിസ്റ്റുകൾ ആരെന്ന് തീരുമാനിക്കുന്ന ആദ്യ സെമിഫൈനൽ പോരാട്ടം മഴ തടസപ്പെടുത്തിയിരിക്കുകയാണ്. ഇതിനോടകം തന്നെ ഏകദേശം രണ്ട് മണിക്കൂറിലധികം മഴമൂലം നിർത്തിവച്ചിരിക്കുകയാണ്. ഇനിയും മത്സരം പുനരാരംഭിക്കാനുള്ള സാധ്യതകൾ അവശേഷിക്കുന്നുണ്ട്. മഴമൂലം ഉപേക്ഷിച്ചാൽ നാളെ മത്സരം നടക്കും. പ്രാഥമിക റൗണ്ടിന് വിപരീതമായി സെമിഫൈനൽ, ഫൈനൽ പോരാട്ടങ്ങൾക്ക് റിസർവ് ദിനങ്ങൾ ഐസിസി ഒരുക്കിയിട്ടുണ്ട്.

ഇന്ന് മത്സരം നടക്കുകയാണെങ്കിൽ കുറഞ്ഞത് 20 ഓവറെങ്കിലും ഇന്ത്യ ബാറ്റ് ചെയ്യേണ്ടിവരും. ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം ഓവർ വെട്ടികുറച്ചാൽ ഇന്ത്യക്ക് മുന്നിലുള്ള വിജയലക്ഷ്യം ഇങ്ങനെ.

അങ്ങനെയെങ്കിൽ ഇന്ന് തന്നെ വിജയികളെ കണ്ടെത്താൻ സാധിക്കും. മറിച്ചാണെങ്കിൽ റിസർവ് ദിനമായ നാളെയായിരിക്കും മത്സരം നടക്കുക. ഇന്ന് കളിച്ചതിന്റെ തുടർച്ചായിരിക്കും മത്സരം. അങ്ങനെയെങ്കിൽ 46.1 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി 211 റൺസ് എന്ന സ്കോറിൽ നിന്നും ന്യൂസിലൻഡ് മത്സരം പുനരാരംഭിക്കും.

എന്നാൽ ഇന്ത്യ – ന്യൂസിലൻഡ് സെമി പോരാട്ടത്തിന് തലവേദനയായി റിസർവ് ദിനത്തിലും മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. ഇത് പക്ഷെ ഇന്ത്യക്ക് ഗുണകരമാണ്. റിസർവ് ദിനത്തിലും മഴമൂലം മത്സരം ഉപേക്ഷിച്ചാൽ പ്രാഥമിക ഘട്ടത്തിൽ ലഭിച്ച ഒന്നാം സ്ഥാനക്കാരെന്ന ആനൂകൂല്യവുമായി ഇന്ത്യ ഫൈനലിന് യോഗ്യത നേടും. പ്രാഥമിക ഘട്ടത്തിൽ നേടിയ കൂടുതൽ പോയിന്റുകളാകും ഇന്ത്യക്ക് ഗുണകരമാകുക.

ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് മികച്ച തുടക്കമാണ് മത്സരത്തിൽ ലഭിച്ചത്. റൺസ് വിട്ടുനൽകാതെ ഇന്ത്യൻ ബോളർമാർ. ഒരു റൺസിൽ ആദ്യ വിക്കറ്റും നഷ്ടമായ കിവികൾക്ക് ഇതുവരെ മത്സരത്തിലേക്ക് തിരിച്ചുവരാൻ സാധിച്ചിട്ടില്ല. മത്സരത്തിൽ ടോസ് നേടിയ ന്യൂസിലൻഡ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook