Latest News
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനാകില്ല; കേന്ദ്രം സുപ്രീം കോടതിയില്‍
തമിഴ്നാട്ടില്‍ ഒരാഴ്ചകൂടി ലോക്ക്ഡൗണ്‍ നീട്ടി
ഡല്‍ഹിയില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു; ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി
ഷഫാലി വര്‍മ ഇന്ത്യന്‍ ടീമിലെ സുപ്രധാന ഘടകമാകും: മിതാലി രാജ്
ഉത്പാദനം വര്‍ധിച്ചു; ജൂലൈയില്‍ 13.5 കോടി വാക്സിന്‍ ഡോസ് ലഭ്യമാകും

India vs New Zealand Semifinal: ‘മഴ നല്ലതാണ്’; റിസർവ് ദിനവും മഴയെടുത്താൽ ഇന്ത്യക്ക് ബോണസ്

പോയിന്റ് പട്ടികയിൽ ഇന്ത്യ ഒന്നാം സ്ഥാനക്കാരും ന്യൂസിലൻഡ് നാലാം സ്ഥാനക്കാരുമാണ്

India,New Zealand, what if rain continues on reserve day, weather in england, london weather, ഇന്ത്യ ന്യൂസിലൻഡ്, Old Trafford ലോകകപ്പ്, കാലാവസ്ഥ,Manchester,ICC Cricket World Cup 2019,Cricket,India vs New Zealand , ie malayalam, ഐഇ മലയാളം

ലോകകപ്പിലെ ഇന്ത്യ – ന്യൂസിലൻഡ് ആദ്യ സെമിഫൈനൽ പോരാട്ടം മഴമൂലം നിർത്തിവച്ചിരുന്നു. റിസർവ് ദിനമായ ഇന്ന് കളി തുടരനാണ് തീരുമാനം. ന്യൂസിലൻഡ് 46.1 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 211 റൺസ് എന്ന നിലയിൽ നിന്നും ബാറ്റിങ് പുനരാരംഭിക്കും. എന്നാൽ റിസർവ് ദിനമായ ഇന്നും മാഞ്ചസ്റ്ററിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. അതേസമയം, അങ്ങനെ മഴപെയ്യുന്നത് ഇന്ത്യയെ ബാധിക്കില്ല.

മഴമൂലം മത്സരം ഉപേക്ഷിക്കാൻ അമ്പയർമാർ തീരുമാനിച്ചാൽ ഗ്രൂപ്പ് ഘട്ടത്തില്‍ പോയിന്റ് നിലയില്‍ മുന്നിലെത്തിയ ടീമാകും ഫൈനലിലെത്തുക. അങ്ങനെയെങ്കിൽ പ്രാഥമിക ഘട്ടത്തിൽ ലഭിച്ച ഒന്നാം സ്ഥാനക്കാരെന്ന ആനൂകൂല്യവുമായി ഇന്ത്യ ഫൈനലിന് യോഗ്യത നേടും. പോയിന്റ് പട്ടികയിൽ ഇന്ത്യ ഒന്നാം സ്ഥാനക്കാരും ന്യൂസിലൻഡ് നാലാം സ്ഥാനക്കാരുമാണ്.

നിലവിലെ സാഹചര്യത്തിൽ ഓവർ വെട്ടിക്കുറച്ചാൽ വലിയ റൺറേറ്റിൽ ഇന്ത്യ ബാറ്റ് ചെയ്യേണ്ട അവസ്ഥയാണുള്ളത്. അതുകൊണ്ട് തന്നെ ന്യൂസിലൻഡ് ഇന്നിങ്സ് പൂർത്തിയാക്കിയാൽ മാത്രമേ ഡക്ക് വർത്ത് ലൂയിസ് നിയമം ഇന്ത്യക്ക് അനുകൂലമാകുമോയെന്ന് പറയാൻ സാധിക്കൂ.

അക്യൂവെതർ റിപ്പോർട്ട് പ്രകാരം മാഞ്ചസ്റ്ററിൽ ഇന്ത്യൻ സമയം ഒരു മണി മുതൽ നാല് മണിവരെ മേഘാവൃതമായിരിക്കും. അഞ്ച് മണിയോടെ മഴപെയ്തേക്കും. രണ്ട് മണിക്കൂറോളം നീണ്ടു നിൽക്കാൻ സാധ്യതയുള്ള മഴ ആറ് മണി – എട്ട് മണിയോടെ അവസാനിക്കും. എന്നാൽ ഒമ്പത് മണിയോടെ വീണ്ടും മഴയെത്തും. അതും രണ്ട് മണിക്കൂർ വരെ നീണ്ടുനിന്നേക്കാം.

Get the latest Malayalam news and Cricketworldcup news here. You can also read all the Cricketworldcup news by following us on Twitter, Facebook and Telegram.

Web Title: What if rain continues on reserve day of india vs new zealand semifinal match icc cricket world cup

Next Story
India vs New Zealand Semifinal: ‘കാറേ നീ പെയ്യരുതിന്ന്’; ഇന്ത്യ-ന്യൂസിലൻഡ് മത്സരം മഴയെടുത്തേക്കുമെന്ന് കാലാവസ്ഥ പ്രവചനംIndia,New Zealand, weather in england, london weather, ഇന്ത്യ ന്യൂസിലൻഡ്, Old Trafford ലോകകപ്പ്, കാലാവസ്ഥ,Manchester,ICC Cricket World Cup 2019,Cricket,India vs New Zealand , ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com