ഏകദിന ലോകകപ്പിലെ രണ്ടാം മത്സരത്തിൽ പാക്കിസ്ഥാനെതിരെ ജയത്തോടെ തുടങ്ങി വിൻഡീസ്. ഏഴ് വിക്കറ്റിനാണ് വിൻഡീസ് പാക്കിസ്ഥാനെ പരാജയപ്പെടുത്തിയത്. പാക്കിസ്ഥാൻ ഉയർത്തിയ 106 റൺസെന്ന ചെറിയ സ്കോർ വിൻഡീസ് അനായാസം മറികടക്കുകയായിരുന്നു. ബോളിങ്ങിലും ബാറ്റിങ്ങിലും സമ്പൂർണ ആധിപത്യം തുടരുകയാണ് വിൻഡീസ് നിര.
പാക്കിസ്ഥാൻ ഉയർത്തിയ 106 റൺസെന്ന വിജയലക്ഷ്യം 34 ഓവർ ബാക്കി നിൽക്കെയാണ് വിൻഡീസ് മറികടന്നത്. പാക്കിസ്ഥാനെ ചെറിയ സ്കോറിൽ എറിഞ്ഞു വീഴ്ത്തിയ വിൻഡീസ് ബാറ്റിങ്ങിലും തിളങ്ങി. ക്രിസ് ഗെയ്‌ലിന്റെ അർധസെഞ്ചുറി പ്രകടനമാണ് വിൻഡീസ് ജയം അനായാസമാക്കിയത്. നേരത്തെ ആദ്യ ഇന്നിങ്സിൽ ഓഷേൻ തോമസ് പാക്കിസ്ഥാന്റെ നാല് വിക്കറ്റുകൾ പിഴുത് തകർച്ചയ്ക്ക് തുടക്കം കുറിച്ചിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാൻ കഷ്ടിച്ചാണ് മൂന്നക്കം കടന്നത്. 21.4 ഓവറിൽ 105 റൺസിന് പാക്കിസ്ഥാൻ പുറത്താവുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ ഓഷേൻ തോമസാണ് പാക്കിസ്ഥാനെ ചെറിയ സ്കോറിലൊതുക്കുന്നതിൽ നിർണായക പങ്ക് വഹിച്ചത്.
ആദ്യം ബോളിങ് തിരഞ്ഞെടുത്ത നായകൻ ജേസൺ ഹോൾഡറുടെ തീരുമാനം ശരിവെയ്ക്കുന്നതായിരുന്നു വിൻഡീസ് ബോളർമാരുടെ പ്രകടനം. വിൻഡീസ് ആക്രമണത്തിന് നേതൃത്വം നൽകിയതും നായകൻ ജേസൺ ഹോൾഡർ തന്നെയായിരുന്നു. നാല് പാക് താരങ്ങൾ മാത്രമാണ് രണ്ടക്കം കടന്നത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന് വേണ്ടി ഇന്നിങ്സ് ഓപ്പൻ ചെയ്തത് ഇമാം ഉൾ ഹഖും ഫഖർ സമാനും. ടീം സ്കോർ 35ൽ എത്തിയപ്പോഴേക്കും ഓപ്പണർമാർ മടങ്ങി. ഇമാം ഉൾ ഹഖിനെ കോട്ട്രലും ഫഖർ സമാനെ ആന്ദ്രെ റസലുമാണ് പുറത്താക്കിയത്.
പിന്നാലെ എത്തിയ ബാബർ അസം ചെറുത്തു നിൽപ്പിനുള്ള ശ്രമം ആരംഭിച്ചു. എന്നാൽ നാലമനായി എത്തിയ ഹാരിസ് സൊഹെയിൽ എട്ട് റൺസിന് പുറത്തായതോടെ വിൻഡീസിന് വീണ്ടും പ്രഹരം. എട്ട് റൺസെടുത്ത സൊഹെയിലിനെ മടക്കിയതും റസൽ തന്നെ. ബാബർ അസമിന്റെ ആയുസും വേഗം തീർന്നു. ഓഷേൻ തോമസിന്റെ പന്തിൽ ഷായ് ഹോപ്പിന് ക്യാച്ച് നൽകിയാണ് ബാബർ അസം ക്രീസ് വിട്ടത്.
പാക്കിസ്ഥാൻ നായകൻ സർഫ്രാസ് അഹമ്മദിനായിരുന്നു അടുത്ത അവസരം. എന്നാൽ വിൻഡീസ് നായകൻ ഹോൾഡർ തന്നെ സർഫ്രാസിനെ മടക്കി അയച്ചു. ഇതോടെ 75 റൺസിൽ ആദ്യ അഞ്ച് വിക്കറ്റുകളും നഷ്ടപ്പെട്ട പാക്കിസ്ഥാന് പിന്നീട് ചെറുത്ത് നിൽപ്പിനു അവസരം ലഭിച്ചില്ല. മുഹമ്മദ് ഹഫീസിന്റെ 16 റൺസ് ഒഴിച്ച് നിർത്തിയാൽ വാലറ്റം ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞു.
West Indies win!
Oshane Thomas starred with the ball while Chris Gayle top-scored with a quick fifty as the #MenInMaroon cruised to a comfortable seven-wicket win in their #CWC19 opener against Pakistan. #WIvPAK SCORECARD https://t.co/YTelzKYwRl pic.twitter.com/HYW65Bn7yD
— Cricket World Cup (@cricketworldcup) May 31, 2019
ഒരു റൺസിൽ ഇമാദ് വാസിമും ഹസൻ അലിയും പുറത്തായപ്പോൾ നേരിട്ട ആദ്യ പന്തിൽ തന്നെ ഷബാദ് ഖാൻ പുറത്തായി. അവസാന പ്രതീക്ഷയായി വഹാബ് റിയാസ് നടത്തിയ പ്രകടനമാണ് പാക് സ്കോർ 100 കടത്തിയത്. എന്നാൽ വഹാബിന്റെ പോരാട്ടവും 18 റൺസിൽ അവസാനിച്ചതോടെ 105 റൺസിൽ പാക്കിസ്ഥാൻ പുറത്ത്.
വിൻഡീസിന് വേണ്ടി ഓഷേൻ തോമസ് നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ നായകൻ ജേസൺ ഹോൾഡറുടെ സമ്പാദ്യം മൂന്ന് വിക്കറ്റായിരുന്നു. ആന്ദ്രെ റസൽ രണ്ട് വിക്കറ്റും കോട്ട്രൽ ഒരു വിക്കറ്റും സ്വന്തമാക്കി.
A World Cup debut to remember!
For his brilliant return of 4/27 in West Indies' #CWC19 opener against Pakistan, paceman Oshane Thomas is adjudged Player of the Match. #WIvPAK #MenInMaroon pic.twitter.com/dmyUY7zQ5o
— Cricket World Cup (@cricketworldcup) May 31, 2019
മറുപടി ബാറ്റിങ്ങിൽ വിൻഡീസ് ഇന്നിങ്സിന് തുടക്കം കുറിച്ചത് വെടിക്കെട്ട് വീരന്മാരായ ക്രിസ് ഗെയ്‌ലും ഷായ് ഹോപ്പും. നന്നായി തുടങ്ങിയെങ്കിലും ഷായ് ഹോപ്പിന്റെ ഇന്നിങ്സ് 11 റൺസിൽ അവസാനിച്ചു. അമിറിന്റെ പന്തിൽ ബാബർ അസമിന് ക്യാച്ച് നൽകിയാണ് ഹോപ്പ് മടങ്ങിയത്. അധികം വൈകാതെ റൺസൊന്നും എടുക്കാതെ ഡാരൺ ബ്രാവോയും മടങ്ങിയെങ്കിലും ക്രിസ് ഗെയ്@ൽ ക്രീസിൽ നിലയുറപ്പിച്ചു. 34 പന്തിൽ 50 റൺസെടുത്ത ശേഷമാണ് ഗെയ്‌ൽ പുറത്തായത്.
v
52nd ODI Half Century to the Universe Boss @henrygayle
WI 77/2 (10.4 ov)#WIvPAK #CWC19 #MenInMaroon #ItsOurGame pic.twitter.com/BfuEwshgfu— Windies Cricket (@windiescricket) May 31, 2019
പിന്നാലെ എത്തിയ നിക്കോളാസ് പൂറാനും ഷിമ്രോൻ ഹെറ്റ്മയറിനും ലക്ഷ്യം പൂർത്തിയാക്കുക എന്ന ദൗത്യം മാത്രം ബാക്കിവച്ചാണ് ഗെയ്‌ൽ മടങ്ങിയത്. 19 പന്തിൽ 34 റൺസെടുത്ത നിക്കോളാസ് പൂറാനും എട്ട് പന്തിൽ ഏഴ് റൺസുമെടുത്ത ഹെറ്റ്മയറും ആ ദൗത്യം എത്രയും വേഗം പൂർത്തിയാക്കുകയും ചെയ്തു.
പാക്കിസ്ഥാന് വേണ്ടി മുഹമ്മദ് അമീർ മൂന്ന് വിക്കറ്റ് വീഴ്ത്തി.