ലോകകപ്പ് ക്രിക്കറ്റ്: സെമി ഉറപ്പിക്കാന്‍ ഇന്ത്യ, നഷ്ടപ്പെടാന്‍ ഒന്നുമില്ലാതെ വിന്‍ഡീസ്

സൂപ്പര്‍ താരം ആന്ദ്രെ റസലിന് പരുക്കേറ്റതാണ് വിന്‍ഡീസിന് തിരിച്ചടിയായിരിക്കുന്നത്

Cricket World Cup, ക്രിക്കറ്റ് ലോകകപ്പ്., West Indies, വെസ്റ്റ് ഇന്‍ഡീസ്, india, ഇന്ത്യ, cricket, semi final, സെമി ഫൈനല്‍

ലോകകപ്പില്‍ ഇന്ത്യ ഇന്ന് വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇറങ്ങുന്നു. ആറു മത്സരങ്ങില്‍ നിന്ന് ഒരു ജയം മാത്രം നേടിയ വെസ്റ്റ് ഇന്‍ഡീസിന് സെമി സാധ്യത വിദൂരമാണ്. പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനക്കാരായ വിന്‍ഡീസ് ഇന്ത്യക്കെതിരെ ആശ്വാസ ജയം നേടാന്‍ പൊരുതുമെന്നത് ഉറപ്പാണ്. സൂപ്പര്‍ താരം ആന്ദ്രെ റസലിന് പരുക്കേറ്റതാണ് വിന്‍ഡീസിന് തിരിച്ചടിയായിരിക്കുന്നത്.

മികച്ച പ്രകടനത്തോടെയാണ് ഇന്ത്യന്‍ ടീം കടന്നുവന്നത്. സെമിസാധ്യതകള്‍ നിലനിര്‍ത്താന്‍ ഇന്ത്യയ്ക്ക് ഇന്നത്തെ വിജയം അനിവാര്യമാണ്. വമ്പന്‍ ടീമുകളായ ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, പാക്കിസ്ഥാന്‍ എന്നീ ടീമുകളെ അനായാസം തോല്‍പ്പിച്ച ഇന്ത്യയ്ക്ക് അൽപമെങ്കിലും വെല്ലുവിളി ഉയര്‍ത്തിയത് ദുര്‍ബലരെന്ന് കരുതിയ അഫ്ഗാനിസ്ഥാനാണ്. 11 റണ്‍സിനാണ് ഇന്ത്യ ആ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തിയത്.

Read More: ‘അന്ത നാൾ’; കപിലിന്റെ ചെകുത്താന്മാരുടെ ലോകകപ്പ് നേട്ടത്തിന് 36 വയസ്

അ​ഫ്​​ഗാ​നി​സ്ഥാ​നെ​തി​രെ ക​ണ്ട​ത്​ സൂ​ച​ന​യാ​യി​രു​ന്നു. മ​ധ്യ​നി​ര ത​ക​ർ​ന്ന​ടി​ഞ്ഞ്​ ആ​യു​ധംവ​ച്ച്​ കീ​ഴ​ട​ങ്ങി​യ​പ്പോ​ൾ ബോ​ള​ർ​മാ​രു​ടെ കൃ​പ​യും ഡെ​ത്ത്​ ഓവ​റു​ക​ളി​ലെ അ​ഫ്​​ഗാ​ന്റെ പ​രി​ച​യ​ക്കു​റ​വും ചേ​ർ​ന്ന്​ ഇ​ന്ത്യ ക​ഷ്​​ടി​ച്ച്​ ജ​യി​ച്ച്​ വി​ല​പ്പെ​ട്ട ര​ണ്ടു​ പോ​യി​ൻ​റ്​ പോ​ക്ക​റ്റി​ലാ​ക്കി. സ​താം​പ്​​ട​ണി​ലെ സൂ​ച​ന​ക​ൾ പാ​ഠ​മാ​യി​ല്ലെ​ങ്കി​ൽ വി​രാ​ട്​ കോ​ഹ്​​ലി ക​ന​ത്ത വി​ല ന​ൽ​കേ​ണ്ടി​വ​രും. ഏ​ക​ദി​ന ലോ​ക​ക​പ്പി​ൽ വി​രാ​ട്​ കോ​ഹ്​​ലി​യും സം​ഘ​വും ആ​റാം മ​ത്സ​ര​ത്തി​നി​റ​ങ്ങു​മ്പോ​ൾ ഇ​ന്ത്യ​യു​ടെ മ​ന​സ് മ​ഥി​ക്കു​ന്ന​തും ഇ​തൊ​ക്കെ ഓ​ർ​ത്താ​ണ്. ഉ​ജ്ജ്വ​ല ഫോ​മി​ൽ ജ​യി​ച്ച്​ മു​ന്നേ​റ​വേ​യാ​ണ്,​ ഇ​ന്ത്യ​ൻ ബാ​റ്റി​ങ്​ നി​ര​യു​ടെ അ​കം പൊ​ള്ള​യാ​ണെ​ന്ന്​ അ​ഫ്​​ഗാ​ൻ വി​ളി​ച്ചു​പ​റ​ഞ്ഞ​ത്.

ബോളിങ്ങില്‍ യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ് സഖ്യം നയിക്കും. ഫാസ്റ്റ് ബോളിങ്ങില്‍ ഭുവനേശ്വര്‍ കുമാര്‍ കായികക്ഷമത വീണ്ടെടുത്താല്‍, ഷമിയെ ഇറക്കുമോ ഭുവിയെ ഇറക്കുമോയെന്നത് മാത്രമാണ് ആശയക്കുഴപ്പമായി നിലനില്‍ക്കുന്നത്. ജസ്പ്രീത് ബുംറ മികച്ച ബോളിങ് പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. ബുംറയുടെ ബോളിങ്ങിലാണ് ഇന്ത്യന്‍ പ്രതീക്ഷ.

അ​ഞ്ച്​ ക​ളി​യി​ൽ നാ​ലും ജ​യി​ച്ച്​ ഒ​മ്പ​ത്​ പോ​യിന്റു​മാ​യി സു​ര​ക്ഷി​ത നി​ല​യി​ലാ​ണ്​ ഇ​ന്ത്യ. ഒ​രു ജ​യ​ത്തോ​ടെ സെ​മി ഏ​താ​ണ്ടു​റ​പ്പി​ക്കാം. എ​തി​രാ​ളി​യാ​യ വി​ൻ​ഡീ​സി​ന്​ പ്ര​തീ​ക്ഷ​ക​ളെ​ല്ലാം ന​ഷ്​​ട​​മാ​യി. ആ​റു​ ക​ളി​യി​ൽ ഒ​രു ജ​യം മാ​ത്ര​മു​ള്ള അ​വ​ർ​ക്ക്​ ആ​കെ സ​മ്പാ​ദ്യം മൂ​ന്നു​ പോയിന്റ് മാ​ത്രം. ഇ​നി​യു​ള്ള മൂ​ന്നു​ ക​ളി​യും ജ​യി​ച്ചാ​ലും പ​ര​മാ​വ​ധി നേ​ടാ​നാ​വു​ക ഒ​മ്പ​ത്​ പോയിന്റ്. അ​തു​​കൊ​ണ്ട്​ സെ​മി​യെ​ന്ന​ത്​ അ​തി​മോ​ഹ​വും. എ​ങ്കി​ലും ജ​യി​ക്കാ​ൻ ത​ന്നെ​യാ​വും വി​ൻ​ഡീ​സി​​ന്റെ പ​ട​പ്പു​റ​പ്പാ​ട്.

Get the latest Malayalam news and Cricketworldcup news here. You can also read all the Cricketworldcup news by following us on Twitter, Facebook and Telegram.

Web Title: West indies vs india preview unbeaten india face edgy west indies

Next Story
‘പാക് കോഹ്‌ലിയല്ല, ബാബര്‍ അസമാണ്’; പിന്നിലാക്കിയത് വിന്‍ഡീസ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സിനെ
The moderation of comments is automated and not cleared manually by malayalam.indianexpress.com