/indian-express-malayalam/media/media_files/uploads/2019/02/akthar.jpg)
മുംബൈ: ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ഏറ്റുവാങ്ങിയ പരാജയത്തില്‍ പാക് ഇതിഹാസ താരം ഷൊയ്ബ് അക്തര്‍ അസ്വസ്ഥനാണ്. പാക്കിസ്ഥാന്റെ സെമി പ്രവേശനത്തിന് വിലങ്ങ് തടിയാകുന്നതാണ് ഇന്ത്യയുടെ പരാജയം.
വിജയം മാത്രം മുന്നില്‍ കണ്ടിറങ്ങിയ ഇംഗ്ലണ്ട് ഇന്ത്യയ്‌ക്കെതിരെ 338 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഉയര്‍ത്തിയത്. രോഹിത് ശര്‍മ്മയുടെ സെഞ്ചുറിക്കും പക്ഷെ ഇന്ത്യയെ രക്ഷിക്കാനായില്ല. 31 റണ്‍സിനായിരുന്നു ഇന്ത്യയുടെ പരാജയം. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ആദ്യ പരാജയമാണിത്. ഇതോടെ പാക്കിസ്ഥാന്റെ സെമി പ്രതീക്ഷകള്‍ മങ്ങി.
''വിഭജനത്തിന് ശേഷം ഇതാദ്യമായിട്ടാണ് ഞങ്ങള്‍ ഇന്ത്യയെ പിന്തുണയ്ക്കുന്നത്. ഇന്ത്യ അവരുടെ ഏറ്റവും മികച്ച കളി തന്നെ പുറത്തെടുത്തുകാണും. പക്ഷെ അവരുടെ ബെസ്റ്റിന് പോലും പാക്കിസ്ഥാന് പ്രതീക്ഷ നല്‍കുന്നില്ല'' അക്തര്‍ പറഞ്ഞു.
''ഇതാദ്യമായാണ് ഉപഭൂഖണ്ഡം മൊത്തം, പാക്കിസ്ഥാനികളും ബംഗ്ലാദേശികളും ശ്രീലങ്കക്കാരും ഇന്ത്യയ്ക്കായി പ്രാര്‍ത്ഥിക്കുന്നത്. പക്ഷെ പ്രാര്‍ഥനകള്‍ ഫലം കണ്ടില്ലെന്നാണ് തോല്‍വി കാണിച്ചു തരുന്നത്'' അക്തര്‍ പറഞ്ഞു. കഴിഞ്ഞ കളിയില്‍ അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തി പാക്കിസ്ഥാന്‍ പോയിന്റ് പട്ടികയില്‍ നാലാമതെത്തിയിരുന്നു. എന്നാല്‍ ഇന്നലെ ഇംഗ്ലണ്ട് ജയിച്ചതോടെ വീണ്ടും നാലാമതെത്തി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.