മാഞ്ചസ്റ്റര്‍: മുഹമ്മദ് ആമിറിന്റെ പന്തിലാണ് 77 റണ്‍സുമായി വിരാട് കോഹ് ലി പുറത്താകുന്നത്. 350 ല്‍ കൂടുതല്‍ ടോട്ടല്‍ സ്വപ്‌നം കണ്ടിരുന്ന ഇന്ത്യന്‍ ആരാധകര്‍ക്ക് വലിയ നിരാശയാണ് വിരാട് കോഹ് ലി പുറത്തായതോടെ സമ്മാനിക്കപ്പെട്ടത്. എന്നാല്‍ അതിന് ശേഷം സംഭവിച്ചത് വിരാടിന്റെ പുറത്താകലിനേക്കാള്‍ വേദനിപ്പിക്കുന്നതായിരുന്നു.

മുഹമ്മദ് ആമിറിന് ഹുക്ക് ചെയ്യാനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ മടങ്ങുന്നത്. കോഹ്‌ലിയുടെ തലയ്ക്ക് മുകളിലൂടെ പോയ പന്തില്‍ പാക് വിക്കറ്റ് കീപ്പര്‍ സര്‍ഫറാസ് അഹമ്മദ് ക്യാച്ചെടുക്കുകയായിരുന്നു. സര്‍ഫ്രാസും ആമിറും വിക്കറ്റിനായി അപ്പീല്‍ ചെയ്തു. പന്ത് ബാറ്റില്‍ കൊണ്ടെന്ന് വിരാടും ഉറച്ച് വിശ്വസിച്ചു. അമ്പയര്‍ വിധിക്കും മുമ്പ് താരം പവലിയനിലേക്ക് മടങ്ങുകയായിരുന്നു. എന്നാല്‍ പിന്നീട് കാണിച്ച റിപ്ലേകളില്‍ പന്ത് ബാറ്റില്‍ കൊണ്ടില്ലെന്ന് വ്യക്തമായി. ഡ്രസ്സിങ് റൂമിലെത്തിയ ശേഷം വിരാട് വീഡിയോ റിപ്ലേ കാണുന്നതും തന്റെ ബാറ്റ് പരിശോധിക്കുന്നതും ക്യമാറക്കണ്ണില്‍ കണ്ടിരുന്നു.

രാഹിത് ശര്‍മ്മയുടെ വെടക്കെട്ട് സെഞ്ചുറിയും നായകന്‍ വിരാട് കോഹ്‌ലിയും ഓപ്പണര്‍ കെഎല്‍ രാഹുലും അര്‍ധ സെഞ്ചുറി നേടിയ മത്സരത്തില്‍ ഇന്ത്യ 50 ഓവറില്‍ വിക്കറ്റ് നഷ്ടത്തില്‍ റണ്‍സ് നേടി.

സ്വപ്‌ന തുല്യമായ തുടക്കാണ് ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും കെഎല്‍ രാഹുലും ചേര്‍ന്ന് നല്‍കിയത്. പാക്കിസ്ഥാനെതിരെ ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ടാണ് ഇന്ന് മാഞ്ചസ്റ്ററില്‍ പിറന്നത്. ഇരുവരും ചേര്‍ന്ന് 136 റണ്‍സ് നേടി. 57 റണ്‍സെടുത്തു നിന്ന രാഹുലിനെ വഹാബ് റിയാസ് പുറത്താക്കിയതോടെയാണ് ഈ കൂട്ടുകെട്ട് പൊളിഞ്ഞത്.

രാഹുല്‍ പുറത്തായെങ്കിലും രോഹിത് ഫോം തുടര്‍ന്നു. നായകന്‍ വിരാട് കോഹ്‌ലിയെ കൂട്ടുപിടിച്ച് രോഹിത് വീണ്ടും കത്തിക്കയറി. 85 പന്തുകളില്‍ നിന്നും രോഹിത് സെഞ്ചുറി കടന്നു. 113 പന്തുകള്‍ നേരിട്ട രോഹിത് മൂന്ന് സിക്‌സും 14 ഫോറുമടക്കം 140 റണ്‍സാണ് നേടിയത്. രോഹിത്തിനെ ഹസന്‍ അലിയാണ് മടക്കി അയച്ചത്. രോഹിത് പുറത്തായതോടെ വിരാട് കോഹ് ലിയും ഹാര്‍ദ്ദിക് പാണ്ഡ്യയും വടിയേറ്റു വാങ്ങി അടി തുടര്‍ന്നു.

എന്നാല്‍ 26 റണ്‍സെടുത്ത് പാണ്ഡ്യ പുറത്തായി. അപകടകാരിയായ പാണ്ഡ്യയെ മുഹമ്മദ് ആമിറാണ് പുറത്താക്കിയത്. പിന്നാലെ മുന്‍ നായകന്‍ എംഎസ് ധോണി വിരാടിനൊപ്പം ചേര്‍ന്നു. എന്നാല്‍ ധോണിക്ക് ഒരു റണ്‍ മാത്രമാണ് എടുക്കാനയത്. ധോണിയേയും തിരിച്ചയച്ചത് ആമിറാണ്. ഇതിനിടെ കോഹ്‌ലി അര്‍ധ സെഞ്ചുറി കടന്നിരുന്നു. വിജയ് ശങ്കര്‍ കോഹ് ലിയ്‌ക്കൊപ്പം ചേര്‍ന്നെങ്കിലും 46 -ാം ഓവര്‍ പിന്നിട്ടതും മഴ രസം കൊല്ലിയായി എത്തി. ഇതോടെ കളി നിര്‍ത്തി വച്ചു. മഴ മാറി കളി പുനരാരംഭിച്ചപ്പോള്‍ വിരാട് കോഹ്‌ലിയെ പുറത്താക്കി ആമിര്‍ വീണ്ടും ഇന്ത്യയുടെ വില്ലനായി. 65 പന്തില്‍ 77 റണ്‍സുമായാണ് വിരാട് പുറത്തായത്.

തുടക്കത്തിലെ കത്തിക്കയറില്‍ നിന്നും അവസാന ഓവറുകളില്‍ ഇന്ത്യയെ പിടിച്ചു കെട്ടാന്‍ ആയത് മാത്രമാണ് പാക് ബോളര്‍മാര്‍ക്ക് ആശ്വസിക്കാനുള്ളത്. പാക്കിസ്ഥാനായി മുഹമ്മദ് ആമിര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ വഹാബ് റിയായും ഹസന്‍ അലിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook