മാഞ്ചസ്റ്റര്‍: ന്യൂസിലന്‍ഡിനെതിരായ ലോകകപ്പ് സെമിഫൈനലില്‍ ഇന്ത്യയ്ക്ക് സ്വപ്‌ന തുല്യമായ തുടക്കമാണ് ലഭിച്ചത്. ടോസ് നേടിയ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ ബോളര്‍മാര്‍ തുടക്കത്തില്‍ തന്നെ കിവികള്‍ക്ക് മേല്‍ സമ്മർദം ചെലുത്തിയതോടെ കളി ഇന്ത്യയുടെ വരുതിയിലേക്ക് മാറുകയായിരുന്നു.

തുടക്കത്തില്‍ തന്നെ ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്റ്റിലിനെ പുറത്താക്കി ഇന്ത്യ കളിയില്‍ തുടക്കത്തിലേ ആധിപത്യം ഉറപ്പിച്ചു. രണ്ട് റണ്‍സ് മാത്രമെടുത്ത ഗപ്റ്റിലിനെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ക്യാച്ച് ചെയ്ത് പുറത്താക്കുകയായിരുന്നു. ബുംറയുടെ പന്തിലായിരുന്നു ഗപ്റ്റില്‍ പുറത്താകുന്നത്.

സെക്കൻഡ് സ്ലിപ്പിലുണ്ടായിരുന്ന കോഹ്‌ലി തകര്‍പ്പനൊരു ക്യാച്ചിലൂടെയാണ് ഗപ്റ്റിലിനെ പുറത്താക്കുന്നത്. തലയ്ക്ക് മുകളിലെത്തിയ പന്ത് ബാലന്‍സ് നഷ്ടപ്പെടുന്ന അവസ്ഥയിലാണ് കോഹ്‌ലി പിടിയിലൊതുക്കിയത്. ക്യാച്ചും വിരാടിന്റെ ആഘോഷ പ്രകടനവും ക്രിക്കറ്റ് ലോകം ആഘോഷമാക്കുകയാണ് ഇപ്പോള്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook