സതാംപ്ടണ്‍: ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ ബോളിങ് പ്രകടനത്തിലൂടെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ ശക്തമായ നിലയിലാണ്. ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സ് അവസാന ഓവറുകളിലേക്ക് നീങ്ങുമ്പോള്‍ സ്‌കോര്‍ 199-7 എന്ന നിലയിലാണ്.

പേസര്‍ ജസ്പ്രീത് ബുംറയുടെ മികച്ച ബോളിങ്ങാണ് ഇന്ത്യയ്ക്ക് തുടക്കത്തിലെ തന്നെ മേല്‍ക്കൈ നേടി തന്നത്. ഓപ്പണര്‍മാരായ ഹാഷിം അംലയേയും ക്വിന്റണ്‍ ഡികോക്കിനേയും ബുംറയാണ് പുറത്താക്കിയത്.

മത്സരം 3.2 ഓവറിലെത്തിയപ്പോള്‍ ദക്ഷിണ ആഫ്രിക്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍ ഹാഷിം അംല ആറ് റണ്‍സുമായാണ് പുറത്തായത്. ജസപ്രീത് ബുംറയ്ക്കാണ് വിക്കറ്റ്. ബുംറയുടെ പന്തില്‍ രോഹിത് ശര്‍മയ്ക്ക് സ്ലിപ്പില്‍ ക്യാച്ച് നല്‍കിയാണ് അംല പുറത്തായത്.

രണ്ടാം വിക്കറ്റും ബുംറ തന്നെയാണ് സ്വന്തമാക്കിയത്. അംലയ്ക്ക് പിന്നാലെ മറ്റൊരു ഓപ്പണറായ ഡികോക്കിനെയും ബുംറ വിക്കറ്റിന് മുന്നില്‍ കുടുക്കി. 5.5 ഓവറില്‍ ടീം ടോട്ടല്‍ 24 ല്‍ എത്തിയപ്പോഴാണ് ഡികോക്ക് മടങ്ങിയത്. പത്ത് റണ്‍സായിരുന്നു വ്യക്തിഗത സ്‌കോര്‍. ബുംറയുടെ പന്തില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയാണ് ഡികോക്കിന്റെ ക്യാച്ച് സ്വന്തമാക്കിയത്.

തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം തിരികെ വന്ന ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് യുസ്വേന്ദ്ര ചാഹല്‍. സെറ്റ് ബാറ്റ്‌സ്മാന്മാരായ ഡുപ്ലെസിസ്, വാന്‍ ഡെര്‍ ഡസെന്‍ എന്നിവരെ പുറത്താക്കിയാണ് ചാഹര്‍ ഇന്ത്യയെ കളിയിലേക്ക് തിരികെ കൊണ്ടു വന്നത്. 20-ാം ഓവറിന്റെ ആദ്യ പന്തില്‍ തന്നെ വാന്‍ ഡെര്‍ ഡസെനെ പുറത്താക്കി ചാഹര്‍ കൂട്ടുകെട്ട് തകര്‍ത്തു. പിന്നാലെ ആ ഓവറില്‍ തന്നെ ഡുപ്ലെസിസിനേയും മടക്കി അയക്കുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook