ഓവല്‍: ഇന്ത്യ ഓസ്ട്രേലിയ മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയെ തേടി ആ ബോക്സ് എത്തി. മുന്‍ നായകന് എംഎസ് ധോണിയാണത് കോഹ്ലിയ്ക്ക് കൈമാറിയത്. താന്‍ പഠിച്ച സ്കൂളായ വിശാല്‍ ഭാരതി പബ്ലിക് സ്കൂളില്‍ നിന്നും വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് കോഹ്ലിയ്ക്കായി അയച്ചതായിരുന്നു അത്. അവര്‍ ശേഖരിച്ച ഒരുപിടി മണ്ണായിരുന്നു ആ ബോക്സിലുണ്ടായിരുന്നത്.
ഒമ്പതാം ക്ലാസില്‍ സേവിയന്‍ കോണ്‍വെന്റ് സ്കൂളിലേക്ക് മാറുന്നത് വരെ കോഹ ്ലി പഠിച്ചിരുന്നത് വിശാല്‍ ഭാരതിയിലായിരുന്നു. ഇന്ത്യന്‍ പരിശീലകന് രവിശാസ്ത്രിയേയും മുന്‍ നായകന് ധോണിയേയും അരികില്‍ നിര്‍ത്തിയാണ് കോഹ് ലി ബോക്സ് തുറന്ന് മണ്ണ് കൈയ്യിലെടുത്തത്.
മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ഓസീസിനെ ബോളിങ്ങിന് അയക്കുകയായിരുന്നു. കിരീട സാധ്യത മുന്നിലുളള രണ്ട് വമ്പന്‍ ടീമുകാളാണ് ഇന്ത്യയും ഓസീസും. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മത്സരത്തിലെ വിജയത്തോടെയാണ് ഇന്ത്യ എത്തുന്നത്.
വിരാട് കോഹ്ലിയും സംഘവും ആരോണ്‍ ഫിഞ്ചിന്റെ കങ്കാരുപ്പടയെ നേരിടുമ്പോള്‍ 2015 ലോകകപ്പിലെ സെമി ഫൈനലിലെ തോല്‍വിയുടെ കണക്ക് തീര്‍ക്കുമോയെന്നാണ് ഇന്ത്യന്‍ ആരാധകര്‍ ഉറ്റുനോക്കുന്നത്. 2011 ല്‍ ഇന്ത്യയില്‍ നടന്ന ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഓസീസിനെ വീഴ്ത്തിയ ഇന്ത്യ കിരീടം ചൂടിയപ്പോള്‍, 2015 ലെ സെമിയില്‍ ഇന്ത്യയെ വീഴ്ത്തിയ കങ്കാരുക്കളും കിരീടം കൊണ്ടായിരുന്നു ടൂര്‍ണമെന്റ് അവസാനിപ്പിച്ചത്
ക്രിക്കറ്റ് ലോകകപ്പിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ ഓസീസിന് മുന്നില്‍ അത്ര നല്ല റെക്കോര്‍ഡല്ല ഇന്ത്യയ്ക്കുള്ളത്. ലോകകപ്പില്‍ ഇതുവരെ പതിനൊന്നു തവണ ഇരു രാജ്യങ്ങളും ഏറ്റുമുട്ടിയപ്പോള്‍ എട്ടു തവണയും കങ്കാരുക്കളായിരുന്നു വിജയിച്ചത്. മത്സരം നടക്കേണ്ട ഓവലില്‍ ഞായറാഴ്ച വൈകിട്ട് വരെ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. മത്സരദിവസം ചെറിയ തോതിലുള്ള മഴയ്ക്ക് സാധ്യത കൂടുതലാണെന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ലണ്ടനില്‍ എത്തിയ വിരാട് കോഹ്ലിക്കും സംഘത്തിനും വെള്ളിയാഴ്ച ആദ്യ പരിശീലനം നടത്താനായില്ല. മഴ കനത്തതോടെ അധികൃതര്‍ ഗ്രൗണ്ട് മൂടി. ഇതോടെ ഹോട്ടല്‍ മുറിയില്‍ സമയം കളയുകയായിരുന്നു താരങ്ങള്‍. ഓസ്ട്രേലിയന്‍ ടീമിനും പരിശീലനം നടത്താന്‍ കഴിഞ്ഞില്ല.