Latest News
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനാകില്ല; കേന്ദ്രം സുപ്രീം കോടതിയില്‍
തമിഴ്നാട്ടില്‍ ഒരാഴ്ചകൂടി ലോക്ക്ഡൗണ്‍ നീട്ടി
ഡല്‍ഹിയില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു; ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി
ഷഫാലി വര്‍മ ഇന്ത്യന്‍ ടീമിലെ സുപ്രധാന ഘടകമാകും: മിതാലി രാജ്
ഉത്പാദനം വര്‍ധിച്ചു; ജൂലൈയില്‍ 13.5 കോടി വാക്സിന്‍ ഡോസ് ലഭ്യമാകും

‘അദ്ദേഹം ശ്രമിച്ചിരുന്നു, പറ്റിയില്ല’; ധോണിയെ പിന്തുണച്ച് വിരാട് കോഹ്‌ലി

ഇംഗ്ലണ്ടിനെതിരെ ആറാമനായി ക്രീസിലെത്തിയ ധോണി 31 പന്തിൽ 42 റൺസാണ് സ്വന്തമാക്കിയത്

virat kohli, MS Dhoni, എംഎസ് ധോണി, വിരാട് കോഹ്‍ലി,cricket, cricket buzz, ക്രിക്കറ്റ്, live cricket, ക്രിക്കറ്റ് ലൈവ്, cricket live score, ക്രിക്കറ്റ് ലൈവ് സ്കോർ, cricket live video, live cricket online, cricket news, ക്രിക്കറ്റ് മാച്ച്, sports malayalam, sports malayalam news, ക്രിക്കറ്റ് ന്യൂസ്, sports news cricket, iemalayalam, ഐഇമലയാളം sports cricket, സ്പോർട്സ് ന്യൂസ്, sports news, india cricket, ഇന്ത്യൻ ക്രിക്കറ്റ്, indian national cricket team, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ, cricket sport, സ്പോർട്സ്, scorecard india, സ്പോർട്സ് വാർത്തകൾ, scoreboard,കായിക വാർത്തകൾ, indian express, ഇന്ത്യൻ എക്സ്പ്രസ്, indian express epaper, express sports, എക്സ്പ്രസ് സ്പോർട്സ്,
വിരാട് കോഹ്ലി, എംഎസ് ധോണി

ഏകദിന ക്രിക്കറ്റിലെ മികച്ച ഫിനിഷർമാരിൽ ഒരാളാണ് മുൻ ഇന്ത്യൻ നായകൻ എം.എസ്.ധോണി. ഏത് സാഹചര്യത്തിൽ നിന്നും ടീമിനെ വിജയത്തിലേക്ക് നയിക്കുന്ന ധോണിയുടെ ഫിനിഷിങ് മികവ് പലപ്പോഴും ക്രിക്കറ്റ് ആരാധകർ കണ്ടതാണ്, അതൊന്നും മറക്കാനും സാധ്യതയില്ല. അതുകൊണ്ട് തന്നെയാണ് ഇംഗ്ലണ്ടിനെതിരായ ധോണിയുടെ പ്രകടനം ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങുന്നത്.

നിർണായക ഘട്ടത്തിൽ ജയം എത്തിപ്പിടിക്കാവുന്ന സാഹചര്യത്തിൽ പോലും സാവധാനം ബാറ്റ് വീശിയ ധോണിയെ ആരാധകർ കണക്കിന് വിമർശിക്കുന്നുണ്ട്. എന്നാൽ ഇതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. സാഹചര്യത്തിന്റെ പ്രശ്നമാണെന്നാണ് കോഹ്‌ലി പറയുന്നത്. എം.എസ്.ധോണി പരമാവധി ശ്രമിച്ചെന്നും കോഹ്‌ലി കൂട്ടിച്ചേർത്തു.

“ബൗണ്ടറികൾ കണ്ടെത്താൻ എം.എസ്.ധോണി പരമാവധി ശ്രമിച്ചിരുന്നു. എന്നാൽ അത് ലക്ഷ്യം കണ്ടില്ല. മികച്ച രീതിയിലാണ് ഇംഗ്ലീഷ് ബോളർമാർ പന്തെറിഞ്ഞത്. അവസാനം വരെ ബാറ്റ് ചെയ്യാൻ വളരെ ബുദ്ധിമുട്ട് നേരിട്ടു. തോൽവിയിൽ നിന്നും കാര്യങ്ങൾ പഠിച്ച് അടുത്ത് മത്സരത്തിൽ ശക്തമായ തിരിച്ചുവരവിന് ശ്രമിക്കും.” വിരാട് കോഹ്‌ലി പറഞ്ഞു.

ഇംഗ്ലണ്ടിനെതിരെ ആറാമനായി ക്രീസിലെത്തിയ ധോണി 31 പന്തിൽ 42 റൺസാണ് സ്വന്തമാക്കിയത്. ഇന്ത്യക്ക് ജയിക്കാവുന്ന സാഹചര്യമുണ്ടായിരുന്നിട്ട് കൂടി അവസാന ഓവറുകളിൽ ബൗണ്ടറികൾ കണ്ടെത്താൻ സാധിക്കാതെ പോയതാണ് ഇന്ത്യൻ തോൽവിക്ക് കാരണമായത്. ഇംഗ്ലണ്ടിനെതിരെ 31 റണ്‍സിന്റെ തോല്‍വിയാണ് ഇന്ത്യ വഴങ്ങിയത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 338 റണ്‍സിന്റെ വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയുടെ ഇന്നിങ്‌സ് 306 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ഇന്ത്യയ്ക്കായി സെഞ്ചുറി നേടിയ രോഹിത് ശര്‍മ്മയുടെ പ്രകടനം ഇതോടെ പാഴായി.

Get the latest Malayalam news and Cricketworldcup news here. You can also read all the Cricketworldcup news by following us on Twitter, Facebook and Telegram.

Web Title: Virat kohli on ms dhonis struggle to hit boundaries

Next Story
വീണ്ടും ചരിത്രാവർത്തനം; രവീന്ദ്ര ജഡേജയുടെ ക്യാച്ചിന് സാമ്യം അജയ് ജഡേജയുടെ ക്യാച്ചുമായി, വീഡിയോ
The moderation of comments is automated and not cleared manually by malayalam.indianexpress.com