scorecardresearch

'പക വിട്ടാനുള്ളതാണ്'; കോട്രെലിനെ സല്യൂട്ട് അടിച്ച് യാത്രയാക്കി ഷമിയുടെ പ്രതികാരം

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും കോട്രെലിന്റെ സല്യൂട്ട് അനുകരിക്കുന്നത് കാണാം

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും കോട്രെലിന്റെ സല്യൂട്ട് അനുകരിക്കുന്നത് കാണാം

author-image
Sports Desk
New Update
'പക വിട്ടാനുള്ളതാണ്'; കോട്രെലിനെ സല്യൂട്ട് അടിച്ച് യാത്രയാക്കി ഷമിയുടെ പ്രതികാരം

മാഞ്ചസ്റ്റര്‍: സെമി കാണാതെ വെസ്റ്റ് ഇന്‍ഡീസ് ലോകകപ്പില്‍ നിന്നും പുറത്തേക്ക് പോകുമ്പോള്‍ ക്രിക്കറ്റ് ആരാധകര്‍ ഏറ്റവും കൂടുതല്‍ മിസ് ചെയ്യാന്‍ പോകുന്നത് ഷെല്‍ഡന്‍ കോട്രെലിന്റെ സല്യൂട്ട് ആയിരിക്കും. ഓരോ വിക്കറ്റ് നേടുമ്പോഴും ബാറ്റ്‌സ്മാന് സല്യൂട്ട് നല്‍കി യാത്രയാക്കുന്ന കോട്രെല്‍ ഈ ലോകകപ്പിലെ ഏറ്റവും ആവേശവും രസവുമുള്ള കാഴ്ചകളിലൊന്നായിരുന്നു.

Advertisment

ഇന്നലെ ഇന്ത്യയ്‌ക്കെതിരെ വിന്‍ഡിസ് തോറ്റ് പുറത്തായപ്പോള്‍ കോട്രെലിന് സല്യൂട്ട് നല്‍കി പ്രതികാരം നടപ്പാക്കിയിരിക്കുകയാണ് മുഹമ്മദ് ഷമി. 30-ാം ഓവറില്‍ ചാഹലിന്റെ പന്തില്‍ എല്‍ബിഡബ്ല്യു ആയാണ് കോട്രെല്‍ പുറത്താകുന്നത്. പിന്നാലെ വിന്‍ഡീസ് താരത്തെ അനുകരിച്ച് ഷമി സല്യൂട്ട് ചെയ്ത് യാത്രയാക്കുകയായിരുന്നു.

ഷമിക്ക് പുറമെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും കോട്രെലിന്റെ സല്യൂട്ട് അനുകരിക്കുന്നത് കാണാം. നേരത്തെ ഷമിയെ പുറത്താക്കിയതും കോട്രെലായിരുന്നു. ഇതിനുള്ള പ്രതികാരമായിരുന്നു ഷമിയുടെ സല്യൂട്ട്.

Advertisment

ലോകകപ്പിൽ അപരാജിത കുതിപ്പുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം സെമിയുടെ അരികിൽ. ഇന്നലത്തെ മത്സരത്തിൽ വിൻഡീസിനെ 125 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യ ലോകകപ്പ് സെമി ഏകദേശം ഉറപ്പിച്ചിരിക്കുന്നത്. ഇന്ത്യ ഉയർത്തിയ 269 റൺസ് വിജയലക്ഷ്യം പിന്തുർന്ന വിൻഡീസ് പോരാട്ടം 143 റൺസിൽ അവസാനിച്ചു. ചെറിയ വിജയലക്ഷ്യം അനായാസം പിന്തുടരാനിറങ്ങി വിൻഡീസിനെ അതിലും ചെറിയ സ്കോറിലൊതുക്കിയ ഇന്ത്യൻ ബോളിങ് നിരയാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. ഇനിയുള്ള മൂന്ന് മത്സരങ്ങളിൽ ഒന്നിൽ ജയിച്ചാൽ ഇന്ത്യക്ക് സെമിയിൽ സ്ഥാനമുറപ്പിക്കാം.

Cricket World Cup Mohammed Shami

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: