തോല്‍പ്പിച്ച് മതിയായില്ലേ! ഡഗ് ഔട്ടിലിരുന്ന് സര്‍ഫ്രാസിനെ അനുകരിച്ച് കോഹ്‌ലിയുടെ മിമിക്രി

നായകന്റെ മിമിക്രി കണ്ട് കുല്‍ദീപ് യാദവ് ചിരയടക്കാനാകാതെ പൊട്ടിച്ചിരിക്കുന്നതും വീഡിയോയില്‍ കാണാം

Virat Kohli, വിരാട് കോഹ്ലി,Virat Mimicry,വിരാട് മിമിക്രി, Virat Kohli Mimics Sarfraz, വിരാട് സർഫ്രാസ് മിമിക്രി,india vs pakistan, ind vs pak, virat kohli, virat kohli mimicry, kohli sarfaraz mimickry, world cup news, cricket news

മാഞ്ചസ്റ്റര്‍: കളിക്കളത്തിന് അകത്തും പുറത്തുമെല്ലാം രസികനാണ് വിരാട് കോഹ്‌ലി. തന്റെ സന്തോഷവും ദേഷ്യവും ആകാംക്ഷയുമെല്ലാം മറച്ചു വയ്ക്കാതെ പ്രകടിപ്പിക്കുന്നതാണ് വിരാടിന്റെ ശീലം. അതുപോലെ തന്നെ സഹതാരങ്ങളെ കളിക്കായാക്കാന്‍ കിട്ടുന്ന അവസരവും വിരാട് വെറുതെ വിടാറില്ല. ഇപ്പോഴിതാ എതിര്‍ ടീമിലെ താരത്തേയും ട്രോളുകയാണ് വിരാട്.

ഇന്നലെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരത്തിനിടെ മഴ രസം കൊല്ലിയായി എത്തിയപ്പോഴായിരുന്നു സംഭവം. ഡഗ് ഔട്ടില്‍ കേദാര്‍ ജാദവിനും കുല്‍ദീപ് യാദവിനും ഒപ്പമിരുന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി തമാശകള്‍ പറയുകയായിരുന്നു. ഇതിനിടെ കോഹ്‌ലി ആരെയോ അനുകരിക്കുന്നതിന്റെ വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. സൂക്ഷിച്ചു നോക്കിയപ്പോഴാണ് പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദിനെയാണ് കോഹ്‌ലി അനുകരിച്ചതെന്ന് മനസിലായത്.

പാക് പേസര്‍ മുഹമ്മദ് ആമിറിനോട് സര്‍ഫ്രാസ് ‘ആമിര്‍ ബോള്‍ ലാ’ എന്നു പറയുന്നതാണ് വിരാട് അനുകരിച്ച് കാണിച്ചു കൊടുത്തത്. നായകന്റെ മിമിക്രി കണ്ട് കുല്‍ദീപ് യാദവ് ചിരയടക്കാനാകാതെ പൊട്ടിച്ചിരിക്കുന്നതും വീഡിയോയില്‍ കാണാം.

ഇന്ത്യ-പാക് മത്സരത്തിൽ 89 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. മഴ രസം കൊല്ലിയായി എത്തിയ മത്സരത്തില്‍ പാക്കിസ്ഥാന്റെ വിജയലക്ഷ്യം 302 റണ്‍സായി പുനര്‍നിര്‍ണയിക്കുകയായിരുന്നു. കളി 40 ഓവറാക്കി വെട്ടിച്ചുരുക്കുകയും ചെയ്തിരുന്നു. എന്നാല്‍ 89 റണ്‍സകലെ പാക്കിസ്ഥാന്‍ ഇന്നിങ്‌സ് അവസാനിച്ചു. സെഞ്ചുറി നേടിയ രോഹിത് ശര്‍മ്മയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ കുല്‍ദീപ് യാദവ്, ഹാർദിക് പാണ്ഡ്യ, വിജയ് ശങ്കര്‍ എന്നിവരാണ് ഇന്ത്യയുടെ വിജയശില്‍പ്പികള്‍.

Get the latest Malayalam news and Cricketworldcup news here. You can also read all the Cricketworldcup news by following us on Twitter, Facebook and Telegram.

Web Title: Virat kohli imitates pak skiper sarfraz ahmed268754

Next Story
കളിക്കിടെ കോട്ടുവായിട്ട് പാക് നായകന്‍; സര്‍ഫ്രാസിന് ചായ ഓര്‍ഡര്‍ ചെയ്ത് സോഷ്യല്‍ മീഡിയSarfraz Ahmed, Sarfraz Yawn, Rishabh Pant,ഋഷഭ് പന്ത്, Ziva Dhoni,സിവ ധോണി, Ziva Rishabh,സിവ ഋഷഭ്, Rishabh Pant Babysitting, India vs Pakistan 2019, ഇന്ത്യ പാക്കിസ്ഥാന്‍ 2019,ICC World Cup 2019, ഐസിസി ലോകകപ്പ് 2019,IND vs PAK Match Latest Update, Ind vs Pak Match Today Keywords: india vs pakistan, india vs pakistan match 2019, india vs pakistan match, india vs pakistan latest newa, india vs pakistan online telecast, india vs pakistan scorecard, ind vs pak, ind vs pak 2019, world cup 2019, icc wc 2019
The moderation of comments is automated and not cleared manually by malayalam.indianexpress.com