/indian-express-malayalam/media/media_files/uploads/2018/09/virat-kohli-8.jpg)
പാക്കിസ്ഥാനെതിരായ ലോകകപ്പിലെ മത്സരത്തിലെ വെടിക്കെട്ട് പ്രകടനത്തിലൂടെ ഇന്ത്യൻ സ്കോറിങ്ങിൽ നിർണായക പങ്കുവഹിച്ച നായകൻ കോഹ്‌ലി മറ്റൊരു ചരിത്ര നേട്ടത്തിന് കൂടി അർഹനായി. സച്ചിന്റെ റെക്കോർഡാണ് ഇത്തവണയും കോഹ്‌ലി മറികടന്നത്. ഏകദിന ക്രിക്കറ്റിൽ 11000 റൺസ് തികച്ച താരം ഈ നേട്ടത്തിലെത്താൻ ഏറ്റവും കുറവ് ഇന്നിങ്സുകൾ എടുത്തു എന്ന റെക്കോർഡാണ് തിരുത്തിയെഴുതിയത്.
Inngs taken to each milestone by #ViratKohli
1K: 24
2K: 53
3K: 75
4K: 93
5K: 114
6K: 136
7K: 161
8K: 175 (fastest)
9K: 194 (fastest)
10K: 205 (fastest)
11K: 222 (fastest)#INDvPAK#CWC19#TeamIndia— Deepu Narayanan (@deeputalks) June 16, 2019
പാക്കിസ്ഥാനെതിരായ മത്സരത്തിനിറങ്ങും മുമ്പ് 11000 റൺസിലെത്താൻ 57 റൺസായിരുന്നു വേണ്ടിയിരുന്നത്. 51 പന്തിൽ അർധസെഞ്ചുറി തികച്ച കോഹ്‌ലി അധികം വൈകാതെ തന്നെ 11000 റൺസിലെത്തി. തന്റെ 222 ഇന്നിങ്സിലാണ് കോഹ്‌ലി ഈ നേട്ടം കൈവരിച്ചത്.
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ 276 ഇന്നിങ്സിൽ നിന്നാണ് 11000 റൺസ് തികച്ചത്. മുൻ ഓസ്ട്രേലിയൻ നായകൻ റിക്കി പോണ്ടിങ് 286 ഇന്നിങ്സിൽ നിന്നും മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി 288 ഇന്നിങ്സുകളിൽ നിന്നും 11000 റൺസ് തികച്ചു.
MILESTONE ALERT #TeamIndia Skipper #ViratKohli breaches the 11k run mark in ODIs pic.twitter.com/TMzuZjL5FW
— BCCI (@BCCI) June 16, 2019
ഏകദിന ക്രിക്കറ്റിൽ 8000 റൺസ് അതിവേഗം തികയ്ക്കുന്ന താരമായ വിരാട് കോഹ്‌ലി പിന്നീട് ഇങ്ങോട്ടുള്ള ഓരോ 1000 റൺസും അതിലും വേഗത്തിൽ തികച്ചു. 8000 റൺസ് തികയ്ക്കാൻ കോഹ്‌ലി എടുത്തത് 175 ഇന്നിങ്സുകളായിരുന്നു. അടുത്ത 47 മത്സരങ്ങളിൽ നിന്നുമാണ് കോഹ്‌ലി 11000 റൺസിലെത്തിയത്.
ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരങ്ങളുടെ പട്ടികയിൽ നിലവിൽ ഒമ്പതാം സ്ഥാനത്താണ് വിരാട് കോഹ്‌ലി. 18426 റൺസുമായി സച്ചിൻ ടെണ്ടുൽക്കറാണ് പട്ടികയിൽ മുന്നിൽ. ശ്രീലങ്കയുടെ കുമാർ സംഗക്കാര 14234 റൺസുമായി രണ്ടാം സ്ഥാനത്തും 13704 രൺസ് നേടിയിട്ടുള്ള പോണ്ടിങ് മൂന്നാം സ്ഥാനത്തുമാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us