scorecardresearch

വിജയ് ശങ്കറും ലോകകപ്പിൽ നിന്ന് പുറത്ത്; മായങ്ക് അഗർവാൾ പകരക്കാരനാകും

ലോകകപ്പിൽ കളിച്ച രണ്ട് മത്സരങ്ങളിലും തിളങ്ങാൻ വിജയ് ശങ്കറിന് സാധിച്ചിരുന്നില്ല

ലോകകപ്പിൽ കളിച്ച രണ്ട് മത്സരങ്ങളിലും തിളങ്ങാൻ വിജയ് ശങ്കറിന് സാധിച്ചിരുന്നില്ല

author-image
Sports Desk
New Update
icc world cup 2019, indian team, vijay shankar, ambatti raydu, chief sector, വിജയ് ശങ്കർ, ലോകകപ്പ് ടീം, അമ്പാട്ടി റായ്ഡു, ഇന്ത്യൻ ടീം, വിരാട് കോഹ്‌ലി, India World Cup Team 2019: India Team Players List for ICC World Cup 2019, Indian Team Squad for World Cup 2019, India World Cup Team Players 2019

ലോകകപ്പിൽ ഇന്ത്യക്ക് വീണ്ടും പരുക്ക് തിരിച്ചടിയാകുന്നു. ഓൾറൗണ്ടർ വിജയ് ശങ്കർ പരുക്കിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങും. ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും വന്നിട്ടില്ല. ബിസിസിഐയുടെ മുതിർന്ന അംഗത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Advertisment

ലോകകപ്പിൽ കളിച്ച രണ്ട് മത്സരങ്ങളിലും തിളങ്ങാൻ വിജയ് ശങ്കറിന് സാധിച്ചിരുന്നില്ല. ഇതേ തുടർന്ന് ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ വിജയ് ശങ്കർ പ്ലെയിങ് ഇലവനിലും സ്ഥാനം പിടിച്ചില്ല. ഇതിന് പിന്നാലെയാണ് പരുക്കിനെ തുടർന്ന് താരം മടങ്ങുന്നതായുള്ള വാർത്തകൾ പുറത്ത് വരുന്നത്.

"വിജയ് ശങ്കറിന് പകരം മായങ്ക് അഗർവാളിനെ ടീമിനൊപ്പം എത്തിക്കാൻ മാനേജ്മെന്റ് ശ്രമിക്കും. അതോടെ ഓപ്പണർ കെ.എൽ.രാഹുലിന് നാലാം നമ്പരിലേക്ക് തിരിച്ചെത്താൻ സാധിക്കും, ഋഷഭ് പന്ത് അടുത്ത രണ്ട് മത്സരങ്ങളിൽ പരാജയപ്പെട്ടാൽ," ബിസിസിഐ അംഗം പറഞ്ഞു.

Advertisment
Cricket World Cup Indian Cricket Team

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: