scorecardresearch
Latest News

ഹാട്രിക്കില്‍ റെക്കോര്‍ഡിന്റെ ബോള്‍ട്ടിളകി; ട്രെന്റ് ബോള്‍ട്ടിന് ചരിത്ര നേട്ടം

ഈ ലോകകപ്പിലിത് രണ്ടാമത്തെ ഹാട്രിക്കാണ്. നേരത്തെ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയും ഹാട്രിക്ക് നേടിയിരുന്നു

Trent Bolt, Trent Bolt Hattrik, Bolt Hattrik,Australia vs New Zealand, icc cricket world cup, match, live score, ഇന്ത്യ, ന്യൂസിലൻഡ്, ക്രിക്കറ്റ് ലോകകപ്പ്, ie malayalam, ഐഇ മലയാളം

ലോര്‍ഡ്‌സ്: ചരിത്രനേട്ടവുമായി ട്രെന്റ് ബോള്‍ട്ട്. ലോകകപ്പില്‍ ഹാട്രിക് നേടുന്ന ആദ്യ ന്യൂസിലന്‍ഡ് താരമായി മാറി ട്രെന്റ് ബോള്‍ട്ട്. ഈ ലോകകപ്പിലിത് രണ്ടാമത്തെ ഹാട്രിക്കാണ്. നേരത്തെ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയും ഹാട്രിക്ക് നേടിയിരുന്നു. രണ്ട് പേരും അവസാന ഓവറിലാണ് ഹാട്രിക്ക് നേടിയത്.

അവസാന ഓവറില്‍ രണ്ട് റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ബോള്‍ട്ട് ഹാട്രിക് നേടിയത്. 50-ാം ഓവറിന്റെ മൂന്നാം പന്തിലാണ് ആദ്യ വിക്കറ്റ്. ഓസ്‌ട്രേലിയയെ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയ ഉസ്മാന്‍ ഖ്വാജയുടെ ലെഗ് സ്റ്റമ്പെടുത്ത യോര്‍ക്കര്‍. തൊട്ടടുത്ത പന്തില്‍ മിച്ചല്‍ സ്റ്റാര്‍ക്ക് പുറത്ത്. എണ്ണം പറഞ്ഞൊരു റിവേഴ്‌സ് സ്വിങ്ങായിരുന്നു അത്. മൂന്നാമത്തെ വിക്കറ്റ് ജെയ്‌സണ്‍ ബെഹ്‌റന്‍ഡോഫിന്റേതായിരുന്നു. വീണ്ടുമൊരു റിവേഴ്‌സ് സ്വിങ്. പന്ത് ബാക്ക് പാഡില്‍ കൊണ്ടു. അമ്പയര്‍ ഔട്ട് വിധിച്ചു. പക്ഷെ ഓസ്‌ട്രേലിയ റിവ്യു വിളിച്ചു. തേര്‍ഡ് അമ്പയറുടെ കണ്ണിലും അത് ഔട്ടായിരുന്നു. ട്രെന്റ് ബോള്‍ട്ടിന് ചരിത്രം നേട്ടം.

ഏകദിനത്തില്‍ ഹാട്രിക് നേടുന്ന മൂന്നാമത്തെ ന്യൂസിലന്‍ഡ് ബോളറാണ് ബോള്‍ട്ട്. ഡാനി മോറിസണും ഷെയ്ന്‍ ബോണ്ടുമാണ് നേരത്തെ ഈ നേട്ടം സ്വന്തമാക്കിയത്. ബോണ്ടും ഓസ്‌ട്രേലിയയ്‌ക്കെതിരെയായിരുന്നു ഹാട്രിക് നേടിയത്. ബോള്‍ട്ടിന്റെ രണ്ടാമത്തെ ഹാട്രിക് ആണിത്. കഴിഞ്ഞ വര്‍ഷം പാക്കിസ്ഥാനെതിരേയും ബോള്‍ട്ട് ഹാട്രിക് നേടിയിരുന്നു.

ന്യൂസിലന്‍ഡിനെതിരെ ഓസ്‌ട്രേലിയയ്ക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സെടുക്കാനേ ആയുള്ളൂ. മുന്‍നിര തകര്‍ന്നടിഞ്ഞ മത്സരത്തില്‍ ഉസ്മാന്‍ ഖ്വാജ മധ്യനിരയെ കൂട്ടുപിടിച്ച് നടത്തിയ ചെറുത്തു നില്‍പ്പാണ് ഓസ്‌ട്രേലിയയ്ക്ക് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്.

ഓപ്പണര്‍മാരായയ ഡേവിഡ് വാര്‍ണര്‍ 16 റണ്‍സും ആരോണ്‍ ഫിഞ്ച് എട്ട് റണ്‍സുമെടുത്ത് പുറത്തായതോടെ ഓസ്‌ട്രേലിയ തുടക്കത്തിലെ പതറി. പിന്നാലെ വന്ന സ്റ്റീവ് സ്മിത്ത് പുറത്തായപ്പോഴും ഖ്വാജ ഒരു വശത്ത് ഉറച്ചു നില്‍ക്കുകയായിരുന്നു. മാര്‍ക്കസ് സ്‌റ്റോയ്‌നിസ് 21 റണ്‍സും വെടിക്കെട്ട് താരം ഗ്ലെന്‍ മാക്‌സ്‌വെല്‍ റണ്‍ ഒന്നും എടുക്കാതേയും മടങ്ങി. എന്ന അലക്‌സ് കാരേയുമൊത്ത് ഖ്വാജ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി.

കിവീസ് നായകന്‍ കെയ്ന്‍ വില്യംസണിന്റെ പന്തില്‍ പുറത്താകുമ്പോല്‍ കാരെ 72 പന്തില്‍ 71 റണ്‍സ് നേടിയിരുന്നു. 88 റണ്‍സെടുത്ത ഖ്വാജയെ ട്രെന്റ് ബോള്‍ട്ടാണ് പുറത്താകുന്നത്. ഖ്വാജയേയും സ്റ്റാര്‍ക്കിനേയും ബെഹ്‌റന്‍ഡോഫിനേയും പുറത്താക്കി ബോള്‍ട്ട് ഹാട്രിക് നേടി. രണ്ട് വിക്കറ്റുമായി ലോക്കി ഫെര്‍ഗൂസനും ജിമ്മി നീഷാമും തിളങ്ങി.

Stay updated with the latest news headlines and all the latest Cricketworldcup news download Indian Express Malayalam App.

Web Title: Trent bolt takes hat trik and creates history273086