scorecardresearch

ഇന്ത്യയെ വിട്ടൊഴിയാതെ പരുക്ക് ഭീതി ; ബുംറയുടെ യോര്‍ക്കര്‍ കൊണ്ട് വിജയ് ശങ്കറിന് പരുക്ക്

സതാംപ്ടണില്‍ അഫ്ഗാനിസ്ഥാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം

സതാംപ്ടണില്‍ അഫ്ഗാനിസ്ഥാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം

author-image
Sports Desk
New Update
india, india cricket, india cricket news, cricket news, cricket, india news, vijay shankar, vijay shankar injury, india vs afghanistan

ലണ്ടന്‍: പരുക്ക് മൂലം ശിഖര്‍ ധവാനെ നഷ്ടമായ ഇന്ത്യയ്ക്ക് തിരിച്ചടിയായി മറ്റൊരു താരത്തിന്റേയും പരുക്ക്. ഓള്‍ റൗണ്ടര്‍ വിജയ് ശങ്കറിന് പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്.

Advertisment

നെറ്റ്‌സില്‍ ബാറ്റിങ് പരിശീലനത്തിനിടെയായിരുന്നു വിജയ് ശങ്കറിന് പരുക്കേല്‍ക്കുന്നത്. പേസര്‍ ജസ്പ്രീത് ബുംറയുടെ യോര്‍ക്കര്‍ ശങ്കറിന്റെ കാല്‍ വിരലിന് കൊള്ളുകയായിരുന്നു. ശങ്കറിന്റെ പരുക്ക് ഗുരുതരമല്ലെന്നും പെട്ടെന്നു തന്നെ സുഖപ്പെടുമെന്നുമാണ് അറിയുന്നത്.

ഓസ്‌ട്രേലിയ്‌ക്കെതിരായ മത്സരത്തിനിടെ പരുക്കേറ്റ ശിഖര്‍ ധവാന്റെ പരുക്ക് ഭേദമാകാന്‍ സമയമെടുക്കുമെന്നതിനാല്‍ താരത്തെ ഇന്നലെ ടീമില്‍ നിന്നും ഒഴിവാക്കിയിരുന്നു. പകരം വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിനെയാണ് ടീമിലെടുത്തത്. കഴിഞ്ഞ ദിവസം പാക്കിസ്ഥാനെതിരായ കളിക്കിടെ ഭുവനേശ്വര്‍ കുമാറിനും പരുക്കേറ്റിരുന്നു. താരത്തെ കളിയില്‍ നിന്നും പിന്‍വലിക്കുകയായിരുന്നു. ഭുവിക്ക് എട്ട് ദിവസത്തെ വിശ്രമമാണ് അനുവദിച്ചിരിക്കുന്നത്. പകരം മുഹമ്മദ് ഷമിയായിരിക്കും കളിക്കുക.

വിജയ് ശങ്കറിന്റെ പരുക്ക് ഇന്ത്യയ്ക്ക് തിരിച്ചടിയായേക്കും. പാക്കിസ്ഥാനെതിരായ കളിയില്‍ താരം ലോകകപ്പ് അരങ്ങേറ്റം കുറിച്ചിരുന്നു. രണ്ട് വിക്കറ്റും നേടിയിരുന്നു. താരത്തില്‍ ഇന്ത്യ ഏറെ പ്രതീക്ഷ അര്‍പ്പിച്ചു നില്‍ക്കെയാണ് പരുക്ക് വില്ലനായി എത്തിയത്.

Advertisment

സതാംപ്ടണില്‍ അഫ്ഗാനിസ്ഥാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരാണ് അഫ്ഗാനിസ്ഥാന്‍.

Cricket World Cup Indian Cricket Team

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: