നോട്ടിങ്ഹാം: വെസ്റ്റ് ഇന്‍ഡീസ് പ്രതിരോധത്തിന് തടയിട്ട് ഓസീസ് വിജയം. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 289 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ വിന്‍ഡീസ് ഇന്നിങ്‌സ് 273 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. 15 റണ്‍സിനാണ് കംഗാരുപ്പടയുടെ വിജയം. ഇതോടെ തുടര്‍ച്ചയായ രണ്ടാം മത്സരവും ജയിക്കാന്‍ ഓസ്‌ട്രേലിയക്ക് സാധിച്ചു. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ അഞ്ച് വിക്കറ്റ് പ്രകടനമാണ് വിന്‍ഡീസിന്റെ വിജയമോഹങ്ങളെ കാറ്റില്‍പ്പറത്തിയത്.

ജയിക്കാന്‍ കഴിയുമായൊരു സ്‌കോറായിരുന്നു വിന്‍ഡീസിന് മുന്നില്‍ ഓസ്‌ട്രേലിയ ഉയര്‍ത്തിയത്. പക്ഷെ മധ്യനിരയില്‍ പക്വതയുള്ള ബാറ്റിങ് കണ്ടത് ഹോള്‍ഡറിലും ഹെറ്റ്‌മെയറിലും മാത്രമാണ്. റസലടക്കമുള്ളവര്‍ അനാവശ്യ ഷോട്ടുകള്‍ക്ക് ശ്രമിച്ച് കളി നഷ്ടപ്പെടുത്തുകയായിരുന്നു. നിര്‍ണായകമായ അഞ്ചു വിക്കറ്റുകളാണ് മിച്ചല്‍ സ്റ്റാര്‍ക്ക് വീഴ്ത്തിയത്. ഗെയില്‍, ഹോള്‍ഡര്‍, റസല്‍, ബ്രാത്ത്‌വെയ്റ്റ്, കോട്ട്‌റെല്‍ എന്നിവരെയാണ് സ്റ്റാര്‍ക്ക് കൂടാരം കയറ്റിയത്. പാറ്റ് കമ്മിന്‍സ് രണ്ട് വിക്കറ്റുമായി മികച്ച പിന്തുണ നല്‍കി. കളിയുടെ ഗതി മാറ്റിയ ഹോപ്പിന്റെ വിക്കറ്റെടുത്തത് കമ്മിന്‍സായിരുന്നു.

ഓപ്പണര്‍ എവിന്‍ ലൂയിസിനെ ഓസ്‌ട്രേലിയയ്ക്ക് തുടക്കത്തില്‍ തന്നെ മടക്കി അയക്കാന്‍ സാധിച്ചിരുന്നു. നാടകീയതകള്‍ക്കൊടുവില്‍ 21 റണ്‍സുമായി അപകടകാരിയായ ക്രിസ് ഗെയിലും മടങ്ങി. എന്നാല്‍ ഷായ് ഹോപ്പ് ക്രീസില്‍ നിലയുറപ്പിച്ചതോടെ വിന്‍ഡീസിന്റെ പ്രതീക്ഷ വര്‍ധിച്ചു. നിക്കോളാസ് പൂരനുമൊത്ത് ഹോപ്പ് ഇന്നിങ്‌സ് ബില്‍ഡ് ചെയ്തു. പൂരന്‍ ആക്രമിച്ച് കളിച്ചപ്പോള്‍ ഹോപ്പ് നിലയുറപ്പിച്ച് നിന്നു. എന്നാല്‍ 36 പന്തില്‍ 40 റണ്‍സുമായി നിക്കോളാസ് പുറത്തായി.

എത്തിപ്പിടിക്കാന്‍ സാധിക്കുന്ന ലക്ഷ്യമാണെന്ന ബോധ്യം ഹോപ്പിനണ്ടായിരുന്നു. പിന്നാലെ വന്ന ഹെറ്റ്മയറുമൊത്ത് ഹോപ്പ് വീണ്ടും കൂട്ടുകെട്ട് കെട്ടിപ്പടുത്തു. പക്ഷെ സ്‌കോര്‍ 149 ലെത്തി നില്‍ക്കെ അപ്രതീക്ഷിതമായി ഹെറ്റ്‌മെയര്‍ റണ്ണൗട്ടായി. ഇതോടെ വിന്‍ഡീസ് പതറി. പക്ഷെ നായകന്‍ ഹോള്‍ഡര്‍ ഉത്തരവാദിത്വം ഏറ്റെടുത്തു. ഇതിനിടെ ഹോപ്പ് പുറത്തായി. പാറ്റ് കമ്മിന്‍സാണ് ഹോപ്പിനെ പുറത്താക്കി ഓസ്‌ട്രേലിയയ്ക്ക് നിര്‍ണായകമായ ബ്രേക്ക് ത്രൂ നല്‍കിയത്. 106 പന്തുകളില്‍ നിന്നും ഏഴ് ഫോറടക്കം 68 റണ്‍സാണ് ഹോപ്പ് നേടിയത്.

ഹോള്‍ഡര്‍ ക്രീസിലുണ്ടായിരുന്നതിനാല്‍ വിന്‍ഡീസ് മോഹങ്ങള്‍ അസ്തമിച്ചിരുന്നില്ല. കുറ്റന്‍ അടികള്‍ക്ക് പേരുകേട്ട റസലുമെത്തിയതോടെ കളിയുടെ വേഗം കൂടി. എന്നാല്‍ റസലിനെ ഈ ലോകകപ്പിലെ ഏറ്റവും മനോഹരമായ ക്യാച്ചുകളിലൊന്നിലൂടെ മാക്‌സ്‌വെല്‍ പുറത്താക്കി. സ്റ്റാര്‍ക്കിന്റെ പന്തിലായിരുന്നു ക്യാച്ച്. അടുത്ത ഊഴം ബ്രാത്ത്‌വെയ്റ്റിന്റേതായിരുന്നു. 16 റണ്‍സ് മാത്രമേ ബ്രാത്ത്വെയ്റ്റിനും എടുക്കാനായുള്ളൂ. കൂറ്റന്‍ അടികള്‍ക്ക് ശ്രമിച്ചാണ് രണ്ടു പേരും മടങ്ങിയത്. ഇതിനിടെ ഹോള്‍ഡര്‍ അര്‍ധ സെഞ്ചുറി നേടി. പക്ഷെ 51 റണ്‍സെടുത്തതിന് പിന്നാലെ ഹോള്‍ഡറേയും സ്റ്റാര്‍ക്ക് മടക്കി അയച്ചു. ഇതോടെ വിന്‍ഡീസിന്റെ വിധി നിശ്ചയിക്കപ്പെട്ടു. അവസാന ഓവറില്‍ ആഷ്‌ലി നഴ്‌സ് അടിച്ച് കളിക്കാന്‍ ശ്രമിച്ചെങ്കിലും ലക്ഷ്യം എത്തിപ്പെടാന്‍ കഴിയുന്നതിലും അകലെയായിരുന്നു.
nathan coulter neil, world cup, world cup 2019, aus vs wi, aus vs wi odi, aus vs wi world cup 2019, australia vs west indies, australia vs west indies playing 11, aus vs wi playing 11, aus vs wi today match, aus vs wi playing 11 today match, aus vs wi live score, aus vs wi players list, world cup live score, world cup today match, world cup 2019 today match, australia vs west indies live score, australia vs west indies playing 11 today match, australia vs west indies today match playing 11, australia vs west indies dream11, australia vs west indies dream11 team prediction, aus vs wi dream11
നേരത്തെ, ഓസീസ് 288 റണ്‍സിന് പുറത്താവുകയായിരുന്നു. തുടക്കത്തില്‍ 79-5 എന്ന നിലയില്‍ തകര്‍ന്നു നിന്നിരുന്ന ഓസ്‌ട്രേലിയ വീരോചിതമായി തിരികെ വരികയായിരുന്നു. മുന്‍ നായകന്‍ സ്മിത്തിന്റെ ചെറുത്തു നില്‍പ്പും എട്ടാമനായി ഇറങ്ങിയ നഥാന്‍ കോള്‍ട്ടര്‍നീലിന്റെ വെടിക്കെട്ട് പ്രകടനവുമാണ് ഓസ്‌ട്രേലിയയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. സെഞ്ചുറിയ്ക്ക് എട്ട് റണ്‍സകലെയാണ് കോള്‍ട്ടര്‍നീല്‍ പുറത്താകുന്നത്.

കഴിഞ്ഞ കളിയിലെ താരമായ ഡേവിഡ് വാര്‍ണര്‍ മൂന്ന് റണ്‍സും നായകന്‍ ആരോണ്‍ ഫിഞ്ച് ആറ് റണ്‍സുമായി പുറത്തായതോടെ ഓസ്‌ട്രേലിയ നേരിട്ടത് കനത്ത അടിയായിരുന്നു. വാര്‍ണറെ കോട്ട്രലും ഫിഞ്ചിനെ ഓഷാനെ തോമസുമാണ് പുറത്താക്കിയത്. പിന്നാലെ ഉസ്മാന്‍ ഖ്വാജയെ റസലും മടക്കി അയച്ചു. ഇതോടെ ഓസ്‌ട്രേലിയ വലിയ തകര്‍ച്ച മുന്നില്‍ കണ്ടു.

എന്നാല്‍ സ്റ്റീവ് സ്മിത്ത് മധ്യനിരയെ കൂട്ടുപിടിച്ച് ചെറുത്തു നില്‍പ്പ് ആരംഭിച്ചു. സ്മിത്തും അലക്‌സ് കാരെയും ചേര്‍ന്നാണ് ഓസ്‌ട്രേലിയയെ തിരികെ കൊണ്ടു വന്നത്. സ്മിത്ത് 103 പന്തില്‍ 73 റണ്‍സും കാരെ 55 പന്തില്‍ 45 റണ്‍സും നേടി. കാരെയെ പുറത്താക്കി റസല്‍ വീണ്ടും വിന്‍ഡീസിനെ മുന്നില്‍ എത്തിച്ചു. പക്ഷെ എട്ടാമനായി എത്തിയ കോള്‍ട്ടര്‍നീല്‍ കളിയുടെ ഗതി തന്നെ മാറ്റുന്ന പ്രകടനമാണ് പുറത്തെടുത്തത്. 60 പന്തുകളില്‍ എട്ട് ഫോറും നാല് സിക്‌സുമടക്കം 92 റണ്‍സ് നേടിയാണ് കോള്‍ട്ടര്‍നീല്‍ പുറത്താകുന്നത്. ലോകകപ്പില്‍ എട്ടാമനായി ഇറങ്ങി ഒരു താരം നേടുന്ന ഉയര്‍ന്ന സ്‌കോറാണിത്.

ഓഷാനെ തോമസ്, ഷെല്‍ഡന്‍ കോട്ട്രല്‍, ആന്ദ്ര റസല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ബ്രാത്ത് വെയ്റ്റ് മൂന്ന് വിക്കറ്റ് വീഴ്ത്തിയും തിളങ്ങി. പക്ഷെ മധ്യനിരയില്‍ ഓസ്‌ട്രേലിയ കളി പിടിക്കുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook