scorecardresearch
Latest News

മഴക്കളി അവസാനിച്ചില്ല, മത്സരം ഉപേക്ഷിച്ചു; ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ പോയന്റ്

മഴ രസം കൊല്ലിയായി എത്തി. ഇതോടെ കളി നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.

മഴക്കളി അവസാനിച്ചില്ല, മത്സരം ഉപേക്ഷിച്ചു; ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ പോയന്റ്

സതാംപ്ടണ്‍: മഴ മാറാത്തതിനാല്‍ മത്സരം ഉപേക്ഷിച്ചു. ഇതോടെ രണ്ട് ടീമുകളും ഓരോ പോയന്റ് വീതം പങ്കിടും. കഴിഞ്ഞ മൂന്ന് മത്സരങ്ങളും പരാജയപ്പെട്ട ദക്ഷിണാഫ്രിക്കയ്ക്ക് ഒരു പോയന്റ് നേടാന്‍ ഇതോടെ സാധിച്ചിട്ടുണ്ട്.

രണ്ട് വിക്കറ്റുകള്‍ നഷ്ടപ്പെട്ട ദക്ഷിണാഫ്രിക്ക 29-2 എന്ന നിലയിലായിരുന്നു. ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സ് എട്ടാം ഓവറിലെത്തി നില്‍ക്കെയാണ് മഴ രസം കൊല്ലിയായി എത്തുന്നത്. ഇതോടെ കളി നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. എന്നാല്‍ മഴ മാറാത്തതിനാല്‍ കളി ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഓപ്പണര്‍ ക്വിന്റണ്‍ ഡികോക്കും നായകന്‍ ഫാഫ് ഡുപ്ലെസിസുമായിരുന്നു ക്രീസിലുണ്ടായിരുന്നത്. അംലയേയും മര്‍ക്രമിനേയുമാണ് നഷ്ടമായത്. രണ്ട് പേരേയും പുറത്താക്കിയത് കോട്ട്‌റെല്‍ ആണ്. അംല ആറ് റണ്‍സും മര്‍ക്രം അഞ്ച് റണ്‍സുമാണെടുത്തത്. നേരത്തെ ടോസ് നേടിയ വിന്‍ഡീസ് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു.

രണ്ട് മാറ്റങ്ങളാണ് വിന്‍ഡീസ് ടീമിലുള്ളത്. എവിന്‍ ലൂയിസിനേയും പരുക്കേറ്റ ആന്ദ്ര റസലിനേയും മാറ്റിയിട്ടുണ്ട്. പകരം ഡാരന്‍ ബ്രാവോയേയും കെമര്‍ റോച്ചിനേയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയും രണ്ട് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ജെപി ഡുമിനിയേയും ഷംസിയേയും മാറ്റി എയ്ഡന്‍ മര്‍ക്രമിനേയും ഹെന്‍ഡ്രിക്‌സിനേയും ടീമില്‍ കൊണ്ടു വന്നിട്ടുണ്ട്.

കഴിച്ച മൂന്ന് കളികളും തോറ്റ ദക്ഷിണാഫ്രിക്ക ആദ്യ ജയം തേടിയാണ് ഇന്നിറങ്ങിയിരിക്കുന്നത്. ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ഇന്ത്യ എന്നീ ടീമുകളായിരുന്നു ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. താരങ്ങളുടെ പരുക്കും ടീമിന് കനത്ത തിരിച്ചടിയായി മാറിയിരിക്കുയാണ്. അതേസമയം, ഓസ്‌ട്രേലിയക്കെതിരെ കൈയ്യിലുണ്ടായിരുന്ന കളി 15 റണ്‍സിന് കൈവിട്ടാണ് വിന്‍ഡീസ് എത്തിയിരിക്കുന്നത്.

Stay updated with the latest news headlines and all the latest Cricketworldcup news download Indian Express Malayalam App.

Web Title: South africa vs west indies live cricket score online world cup 2019 live score