ലോകകപ്പില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്ക- ബംഗ്ലാദേശിനെ നേരിടും. വൈകീട്ട് മൂന്ന് മണിക്ക് ഓവലിലാണ് മത്സരം. ആദ്യ മത്സരം തോറ്റാണ് ദക്ഷിണാഫ്രിക്ക എത്തുന്നത്. ഉദ്ഘാടന മത്സരത്തില്‍ ഇംഗ്ലണ്ടിനോട് 104 റണ്‍സിന് തോറ്റ ദക്ഷിണാഫ്രിക്കയ്ക്ക് വിജയവഴിയിലേക്ക് തിരിച്ചെത്താനുള്ള സുവര്‍ണാവസരമാണ് ഇന്നത്തേത്. മറുവശത്ത് ലോകകപ്പിലെ ആദ്യ മത്സരത്തിനിറങ്ങുന്ന ബംഗ്ലാദേശ് അട്ടിമറിയില്‍ കുറഞ്ഞൊന്നും ലക്ഷ്യം വെക്കില്ല.
പരിക്കാണ് ബംഗ്ലാദേശിനെ വേട്ടയാടുന്നത്. പരിശീലനത്തിടെ കണങ്കൈക്ക് പരിക്കേറ്റ തമീം ഇഖ്ബാല്‍ കളിക്കുന്ന കാര്യം സംശയമാണ്. മുഹമ്മദ് സെയ്ഫുദ്ദീനും പരിക്കില്‍നിന്ന് മോചിതനാകുന്നതേയുള്ളൂ. മഷ്റഫെ മൊര്‍താസ, മുസ്തഫിസുര്റ്ഹമാന്, മഹ്മൂദുള്ള എന്നിവരും പരിക്കിന്റെ പിടിയിലായിരുന്നു. സന്നാഹ മത്സരത്തില്‍ ഇന്ത്യയോട് തോല്‍വി വഴങ്ങിയിരുന്നു ടീം. ടീമിലെ പ്രധാന താരമായ ഓള്‍റൌണ്ടര്‍ ഷാകിബ് അല്‍ ഹസനെ മൂന്നാം നന്പറില്‍ ഇറക്കാനാണ് തീരുമാനം.
Read More:ആര്‍ക്കാണ് കൂവേണ്ടത്? ഓസ്ട്രേലിയയ്ക്ക് വിജയമൊരുക്കി ഡേവിഡ് വാര്‍ണര്‍
2007 ലോകകപ്പിൽ ബംഗ്ലാദേശ് 67 റണ്ണിന് ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചിട്ടുണ്ട്. എന്നാൽ അന്നത്തെ നാലുപേർ മാത്രമാണ് ഇപ്പോഴത്തെ ടീമിലുള്ളത്. ഓപ്പണിങ് ബാറ്റ്സ്മാൻ തമിം ഇഖ്ബാൽ കളിക്കുന്ന കാര്യം സംശയമാണ്. പരിശീലനത്തിനിടെ ഇടതുകൈക്കുഴയ്ക്ക് പരിക്കേറ്റിരുന്നു. വിക്കറ്റ് കീപ്പറും മധ്യനിരയിലെ ബാറ്റ്സ്മാനുമായ മുഷ്ഫിഖുർ റഹ്മാൻ മികച്ച ഫോമിലാണ്.
ബാറ്റിങ്ങിലെ മോശം ഫോമാണ് ദക്ഷിണാഫ്രിക്കയെ കുഴക്കുന്നത്. ഓപ്പണര്‍ ക്വിന്റണ്‍ ഡികോക്കൊഴികെ മറ്റാരും ഫോമിലല്ല. നായകന് ഫാഫ് ഡുപ്ലെസിസ്, ഹാഷിം ആംല, ജെ.പി. ഡുമിനി എന്നീ മുതിര്‍ന്ന താരങ്ങള്‍ റണ്‍സ് കണ്ടെത്തേണ്ടതുണ്ട്. കഗീസോ റബദ നയിക്കുന്ന പേസ് നിരയും ഇമ്രാന് താഹിറിന്റെ നേതൃത്വത്തിലുള്ള സ്പിന്‍ വിഭാഗവും ഭേദപ്പെട്ട പ്രകടനം നടത്തുന്നു്.
ലോകത്തിലെ ഒന്നാം നമ്പർ ഓൾറൗണ്ടർ ഷാകിബ് അൽ ഹസന്റെ ഇടംകൈ സ്പിൻ പന്തുകൾ ദക്ഷിണാഫ്രിക്കൻ വലംകൈ ബാറ്റ്സ്മാൻമാർക്ക് വെല്ലുവിളിയാകും. ഓവലിൽ മഴയ്ക്ക് സാധ്യതയുണ്ട്. മൂടിക്കെട്ടിയ അന്തരീക്ഷവും കാറ്റും പേസർമാരെ തുണയ്ക്കും.