/indian-express-malayalam/media/media_files/uploads/2017/10/ganguly-421951-dhoni-and-ganguly-2.jpg)
മുംബൈ: അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലെ ധോണിയുടെ ബാറ്റിങ്ങിനെതിരെ ആരാധകരും ക്രിക്കറ്റ് പണ്ഡിതരും രംഗത്തെത്തിയിരുന്നു. 52 പന്തുകളില്‍ നിന്നും 28 റണ്‍സ് നേടിയ ധോണിയെ വിമര്‍ശിച്ചും അനുകൂലിച്ചും സോഷ്യല്‍ മീഡിയയില്‍ ക്രിക്കറ്റ് പ്രേമികള്‍ പരസ്പരം ഏറ്റുമുട്ടുകയാണ്. 224 റണ്‍സാണ് ഇന്ത്യ അഫ്ഗാനെതിരെ സ്‌കോര്‍ ചെയ്തത്. കളി 11 റണ്‍സിന് ഇന്ത്യ ജയിച്ചെങ്കിലും ധോണിയുടെ ബാറ്റിങ്ങിന് വിമര്‍ശനം നേരിടേണ്ടി വന്നു.
എന്നാല്‍ ധോണിയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ നായകന്‍ സൗരവ് ഗാംഗുലി. തന്റെ വിമര്‍ശകര്‍ക്ക് ധോണി ലോകകപ്പ് അവസാനിക്കുമ്പോഴേക്കും മറുപടി നല്‍കുമെന്നും താരം തിരികെ വരുമെന്നും ഗാംഗുലി പറയുന്നു. ഒരു കളിയുടെ പേരില്‍ ധോണിയെ വിമര്‍ശിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും ഗാംഗുലി പറഞ്ഞു.
''എം.എസ്.ധോണി, വളരെ നല്ലൊരു ബാറ്റ്‌സ്മാനാണ്. അഫ്ഗാനെതിരെ അൽപം പിന്നിലായെങ്കിലും ലോകകപ്പിലും അത് അദ്ദേഹം തെളിയിക്കും. ഇതൊരു മത്സരം മാത്രമാണ്'' ഗാംഗുലി പറഞ്ഞു. ലോകകപ്പില്‍ ബാറ്റ് ചെയ്യാന്‍ കാര്യമായ അവസരമൊന്നും ധോണിക്ക് ലഭിച്ചിട്ടില്ല. നാല് കളികളില്‍ നിന്നുമുള്ള സമ്പാദ്യം 90 റണ്‍സാണ്. നാളെ വിന്‍ഡീസിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
ധോണിയും കേദാര്‍ ജാദവും ചേര്‍ന്നുള്ള കൂട്ടുകെട്ട് റണ്‍ കണ്ടെത്താനാകാതെ ബുദ്ധിമുട്ടിയതിനെതിരെ ആരാധകരില്‍ നിന്നും ക്രിക്കറ്റ് വിദഗ്ധരില്‍ നിന്നും ഒരുപോലെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിഹാസ താരം സച്ചിനും ഇരുവരേയും വിമര്‍ശിച്ചു. ഇതിനിപ്പോള്‍ ധോണി ആരാധകര്‍ സച്ചിനെതിരെ തിരിഞ്ഞിരിക്കുകയാണ്.
'ഞാന്‍ കുറച്ച് ദുഃഖിതനാണ്. ഇതിലും നന്നാക്കാമായിരുന്നു. കേദാറും ധോണിയും തമ്മിലുള്ള കൂട്ടുകെട്ടിലും ഞാന്‍ സന്തുഷ്ടനല്ല. അവര്‍ വളരെ പതുക്കെയാണ് കളിച്ചത്. 34 ഓവര്‍ ബാറ്റ് ചെയ്തിട്ട് 119 റണ്‍സാണ് നേടിയത്. സ്പിന്നിനെ കളിക്കാനാകുന്നുണ്ടായിരുന്നില്ല. പോസിറ്റീവായ ഒന്നും ഉണ്ടായിരുന്നില്ല'' എന്നായിരുന്നു സച്ചിന്‍ പറഞ്ഞത്.
അഞ്ചാം വിക്കറ്റില്‍ ധോണിയും കേദാറും ചേര്‍ന്ന് 84 പന്തില്‍ 57 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ധോണി 36 പന്തില്‍ 24 റണ്‍സും കേദാര്‍ ജാദവ് 48 പന്തില്‍ 31 റണ്‍സും കൂട്ടിച്ചേര്‍ത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us