ല​ണ്ട​ൻ: 20 വര്‍ഷം നീണ്ട ക്രിക്കറ്റ് കരിയറിനു ശേഷം പാ​ക്കി​സ്ഥാ​ൻ മു​ൻ ക്യാ​പ്റ്റ​ൻ ഷൊയ്​ബ് മാ​ലി​ക് ഏ​ക​ദി​ന ക്രി​ക്ക​റ്റി​നോ​ട് വി​ട പ​റ​ഞ്ഞു. വെ​ള്ളി​യാ​ഴ്ച ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ 94 റ​ൺ​സി​ന് പാ​ക്കി​സ്ഥാ​ൻ വി​ജ​യി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് മാ​ലി​ക് ത​ന്‍റെ വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ച​ത്. ലോ​ക​ക​പ്പി​ന്‍റെ സെ​മി കാ​ണാ​തെ പാ​ക്കിസ്ഥാന്‍ പു​റ​ത്താ​യി​രു​ന്നു.

ഇന്നലെ ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ പാക്കിസ്ഥാന്റെ അവസാന മത്സരത്തിനുശേഷമായിരുന്നു മാലിക് ഏകദിന ക്രിക്കറ്റില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചത്. മത്സരത്തില്‍ മാലിക് കളിച്ചിരുന്നില്ല. ‘ഞാന്‍ ഇന്ന് ഏകദിന ക്രിക്കറ്റില്‍ നിന്നു വിരമിക്കുകയാണ്. ഒപ്പം കളിച്ച എല്ലാ കളിക്കാരോടും, പരിശീലകരോടും, കുടുംബത്തോടും, സുഹൃത്തുക്കളോടും, മാധ്യമങ്ങളോടും, സ്‌പോണ്‍സര്‍മാരോടും, ഏറ്റവും പ്രധാനമായി എന്റെ ആരാധകരോടും നന്ദി പറയുന്നു. ഐ ലവ് യൂ ഓള്‍.’- മാലിക് ട്വീറ്റ് ചെയ്തു.

Read More: ‘എന്നെ ഞാന്‍ തന്നെ പുറത്താക്കും’; സ്റ്റമ്പ് അടിച്ച് തെറുപ്പിച്ച് ഷോയ്ബ് മാലിക്ക്

ഏ​റെ​നാ​ൾ മു​ന്നേ ത​ന്നെ ഈ ​തീ​രു​മാ​നം എ​ടു​ത്തി​രു​ന്ന​താ​ണെ​ന്നും എ​ന്നാ​ൽ, പ​ല​കാ​ര​ണ​ങ്ങ​ൾ കൊ​ണ്ട് വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പ​നം നീ​ളു​ക​യാ​യി​രു​ന്നു​വെ​ന്നും മാ​ലിക് പ​റ​ഞ്ഞു. നി​ല​വി​ലെ ലോ​ക​ക​പ്പ് ഷൊയ്​ബി​ന് അ​ത്ര ന​ല്ല ഓ​ർ​മ​ക​ള​ല്ല സ​മ്മാ​നി​ച്ചത്. ക​ളി​ച്ച മൂ​ന്ന് മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് ആ​കെ നേ​ടാ​നാ​യ​ത് വെ​റും എ​ട്ട് റ​ൺ​സ് മാത്രമാണ്.

1999ൽ ​ഏ​ക​ദി​ന​ത്തി​ൽ അ​ര​ങ്ങേ​റ്റം ന​ട​ത്തി​യ ഷൊയ്​ബ് മാ​ലി​ക് 287 ഏ​ക​ദി​ന​ങ്ങ​ളി​ലാ​ണ് പാ​ക് പാ​ഡ​ണി​ഞ്ഞ​ത്. ഇ​ത്ര​യും മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്നാ​യി 7,543 റ​ൺ​സും 158 വി​ക്ക​റ്റും താ​രം സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഒ​ൻ​പ​ത് സെ​ഞ്ചു​റി​ക​ളും 44 അ​ർ​ധ സെ​ഞ്ചു​റി​ക​ളും മാ​ലി​ക് ഏ​ക​ദി​ന​ത്തി​ൽ സ്വ​ന്തം പേ​രി​ൽ കു​റി​ച്ചു. 2015 ന​വം​ബ​റി​ൽ മാ​ലിക് ടെ​സ്റ്റ് ക്രി​ക്ക​റ്റി​നോ​ടും വി​ട ​പ​റ​ഞ്ഞി​രു​ന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook