ധവാന്റെ പരുക്ക് മാറിയില്ല, ലോകകപ്പ് ടീമില്‍ നിന്നും പുറത്ത്; പകരക്കാരനായി ഋഷഭ് പന്ത്

ഓസ്‌ട്രേലിയയ്‌ക്കെതിരായ കളിയിലായിരുന്ന ധവാന്റെ തള്ളവിരലിന് പരുക്കേല്‍ക്കുന്നത്. പാറ്റ് കമ്മിന്‍സിന്റെ പന്തുകൊണ്ടായിരുന്നു പരുക്കേറ്റത്.

Shikhar Dhawan,ശിഖർ ധവാന്‍, Shikhar Dhawan out of WC,ശിഖർ ധവാന്‍ ലോകകപ്പിന്ന് പുറത്ത്, Shikhar Dhawan injury, ശിഖർ ധവാന്‍ പരുക്ക്,Shikhar Dhawan ruled out, Shikhar Dhawan and Pant, Rishabh Pant in World Cup

സതാംപ്ടണ്‍: പ്രാര്‍ത്ഥനകള്‍ വെറുതെയായി. അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ശിഖര്‍ ധവാന്‍ ലോകകപ്പ് ടീമില്‍ നിന്നും പുറത്ത്. പരുക്കേറ്റ ധവാന് പകരം വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിനെ ലോകകപ്പ് ടീമിലുള്‍പ്പെടുത്തി. ഓസ്‌ട്രേലിയയ്‌ക്കെതിരായ കളിയിലായിരുന്ന ധവാന്റെ തള്ളവിരലിന് പരുക്കേല്‍ക്കുന്നത്. പാറ്റ് കമ്മിന്‍സിന്റെ പന്തുകൊണ്ടായിരുന്നു പരുക്കേറ്റത്.

നാല് ആഴ്ചക്കുള്ളില്‍ ധവാന്‍ സുഖം പ്രാപിക്കുമെന്നും തിരികെ വരുമെന്നുമായിരുന്നു കരുതിയിരുന്നത്. എന്നാല്‍ താരത്തിന്റെ പരുക്ക് ഉടന്‍ ഭേദമാകില്ലെന്നും അതിനാല്‍ പന്തിനെ പകരം ടീമിലെടുക്കുകയാണെന്നും ബിസിസിഐ അറിയിക്കുകയായിരുന്നു.

ധവാന് പരുക്കേറ്റതിന് പിന്നാലെ തന്നെ ബിസിസിഐ ഋഷഭ് പന്തിനെ ഇംഗ്ലണ്ടിലെത്തിച്ചിരുന്നു. ന്യൂസിലന്‍ഡിനെതിരായ കളിക്ക് ശേഷമായിരുന്നു പന്തിനെ വിളിച്ചു വരുത്തിയത്. പക്ഷെ ആ മത്സരം മഴമൂലം ഉപേക്ഷിച്ചു. തൊട്ടടുത്ത മത്സരത്തില്‍ കെഎല്‍ രാഹുലിനെ ധവാന് പകരം ഓപ്പണില്‍ ഇറക്കി. വിജയ് ശങ്കറിനെ നാലാമതും ഇറക്കി. അപ്പോഴും പന്തിനെ ലോകകപ്പ് ടീമിലേക്ക് എടുത്തിരുന്നില്ല.

സെമിയ്ക്ക് മുമ്പ് തന്നെ ധവാന്‍ തിരികെ വരുമെന്നായിരുന്നു നായകന്‍ വിരാട് കോഹ്‌ലി പറഞ്ഞത്. എന്നാല്‍ താരത്തിന്റെ പരുക്ക് ഉടന്‍ ഭേദമാകില്ലെന്ന് ഉറപ്പായിരിക്കുകയാണ്. ഇതോടെ പന്തിന് ഭാഗ്യം തെളിയികുകയായിരുന്നു.

Get the latest Malayalam news and Cricketworldcup news here. You can also read all the Cricketworldcup news by following us on Twitter, Facebook and Telegram.

Web Title: Shikhar dhawan ruled out of world cup 2019

Next Story
‘ബൗണ്‍സറേറ്റ് വീണിട്ടും ചാടി എഴുന്നേറ്റത് അമ്മ വിഷമിക്കാതിരിക്കാന്‍’; ഹൃദയം ജയിച്ച് ഷാഹിദിHashmathullah Shahidi, Afghanistan Shahid, Mark Wood, Bouncer, ie malayalam,
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express