scorecardresearch

'ഭാഗ്യം കൊണ്ടു വരട്ടെ'; ഇമ്രാന്‍ താഹിറിന്റെ തോളില്‍ വണ്ടിനെ വച്ച് പൊള്ളോക്ക്

പാക്കിസ്ഥാന്റെ ഇന്നിങ്‌സ് അവസാനിച്ചതിന് പിന്നാലെയായിരുന്നു സംഭവം.

പാക്കിസ്ഥാന്റെ ഇന്നിങ്‌സ് അവസാനിച്ചതിന് പിന്നാലെയായിരുന്നു സംഭവം.

author-image
Sports Desk
New Update
Imran Tahir, Imarn Tahir Catch, Imran Tahir Record,Pakistan vs South Africa, പാക്കിസ്ഥാൻ - ദക്ഷിണാഫ്രിക്ക, icc cricket world cup 2019, ക്രിക്കറ്റ് ലോകകപ്പ്, live score, live updates, ie malayalam, ഐഇ മലയാളം

ലോര്‍ഡ്‌സ്: ദക്ഷിണാഫ്രിക്കയും പാക്കിസ്ഥാനും എതിരായ കളിയുടെ ഇടവേളയ്ക്കിടെ മൈതാനത്ത് രസകരമായ സംഭവം. മുന്‍ ദക്ഷിണാഫ്രിന്‍ നായകന്‍ ഷോണ്‍ പൊള്ളോക്ക് ഭാഗ്യം കൊണ്ട് വരാനായി ഇമ്രാന്‍ താഹിറിന്റെ തോളില്‍ ലേഡി ബഗ്ഗിനെ (ഒരു തരം വണ്ട്) വച്ചു കൊടുക്കുകയായിരുന്നു.

Advertisment

പാക്കിസ്ഥാന്റെ ഇന്നിങ്‌സ് അവസാനിച്ചതിന് പിന്നാലെയായിരുന്നു സംഭവം. ഇതിന്റെ ചിത്രം ഐസിസി ട്വിറ്റ് ചെയ്തിട്ടുമുണ്ട്. രസകരമായ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയും ഏറ്റെടുത്തിരിക്കുകയാണ്. ലോകകപ്പില്‍ മോശം പ്രകടനം തുടരുന്ന ദക്ഷിണാഫ്രിക്കയ്ക്ക് ഭാഗ്യത്തിന്റെ പിന്തുണ വേണ്ടി വരുമെന്നാണ് ആരാധകര്‍ പറയുന്നത്.

ദക്ഷിണാഫ്രിക്കയുടെ വിജയ ലക്ഷ്യം 309 റണ്‍സാണ്. ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് പാക്കിസ്ഥാന്‍ 308 റണ്‍സെടുത്തത്. അര്‍ധ സെഞ്ചുറി നേടിയ ഹാരിസ് സൊഹൈല്‍, ബാബര്‍ അസം എന്നിവരുടെ വെടിക്കെട്ട് പ്രകടനമാണ് പാക്കിസ്ഥാന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

Advertisment

ഇമാം ഉള്‍ ഹഖും ഫഖര്‍ സമാനും ചേര്‍ന്ന് മികച്ച തുടക്കമാണ് പാക്കിസ്ഥാന് നല്‍കിയത്. ഇരുവരും ചേര്‍ന്ന് 81 റണ്‍സ് സ്‌കോര്‍ ബോര്‍ഡില്‍ എഴുതിച്ചേര്‍ത്തു. എന്നാല്‍ രണ്ട് പേരേയും പുറത്താക്കി ഇമ്രാന്‍ താഹിര്‍ ദക്ഷിണാഫ്രിക്കയെ കളിയിലേക്ക് തിരികെ കൊണ്ടു വന്നു. രണ്ട് പേരും 44 റണ്‍സുമായാണ് മടങ്ങിയത്.

മൂന്നാമത് വന്ന ബാബര്‍ അസം തകര്‍ത്തടിച്ചു. മുഹമ്മദ് ഹഫീസ് 20 റണ്‍സെടുത്ത് പുറത്തായെങ്കിലും ബാബറും സൊഹൈലും തകര്‍ത്തടിച്ചു. 69 റണ്‍സെടുത്ത ബാബറിനെ ഫെലുഖ്വായോ പുറത്താക്കിയെങ്കിലും അപ്പോഴേക്കും സൊഹൈല്‍ കളം പിടിച്ചിരുന്നു. 59 പന്തില്‍ ഒമ്പ്ത ഫോറും മൂന്ന് സിക്‌സുമടക്കം 89 റണ്‍സാണ് സൊഹൈല്‍ നേടിയത്. ലുങ്കി എന്‍ഗിഡിയുടെ പന്തിലാണ് സൊഹൈല്‍ പുറത്താകുന്നത്.

പിന്നാലെ വന്നവരൊന്നും അധികം പിടിച്ചു നിന്നില്ല. ഇമാദ് വസീം 23 റണ്‍സെടുത്തു. വഹാബ് റിയാസ് നാലും സര്‍ഫ്രാസ് അഹ്മദ് രണ്ട് റണ്‍സും ഷബാദ് ഖാന്‍ ഒരു റണ്‍സുമായി പുറത്താകാതെ നിന്നു. മൂന്ന് വിക്കറ്റെടുത്ത എന്‍ഗിഡിയാണ് ദക്ഷിണാഫ്രിക്കന്‍ ബോളര്‍മാരില്‍ മുന്നില്‍. ഇമ്രാന്‍ താഹിര്‍ രണ്ട് വിക്കറ്റ് നേടി. ഇതോടെ ചരിത്രത്തില്‍ തന്റെ പേരെഴുതി ചേര്‍ക്കുകയും ചെയ്തു ഇമ്രാന്‍ താഹിര്‍. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ബോളര്‍ എന്ന അലന്‍ ഡൊണാള്‍ഡിന്റെ റെക്കോര്‍ഡാണ് താഹിര്‍ മറികടന്നത്. ഡൊണാള്‍ഡിന്റെ 38 വിക്കറ്റിന്റെ റെക്കോര്‍ഡുകള്‍ മറി കടന്ന താഹിര്‍ 39 വിക്കറ്റുകളാണ് ഇപ്പോഴുള്ളത്.

Cricket World Cup South Africa Cricket Team

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: