‘ഷാക്കിബ് 2011 ലെ യുവരാജിനെ ഓര്‍മ്മിപ്പിക്കുന്നു’; അഭിനന്ദനവുമായി സഹീര്‍ ഖാന്‍

അന്ന് യുവരാജ് ഈ നേട്ടം സ്വന്തമാക്കുമ്പോള്‍ സഹീര്‍ ഖാനും ടീമിലുണ്ടായിരുന്നു.

shakib al hasan, bangladesh cricket, world cup match, world cup records, bangladesh vs afghanistan, ban vs afg, cricket records"

മുംബൈ: ബംഗ്ലാദേശ് ഓള്‍ റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന്റെ പ്രകടനത്തെ അഭിനന്ദിച്ച് ക്രിക്കറ്റ് ലോകം. ഷാക്കിബ് കളിക്കുന്നത് 2011 ലെ യുവരാജ് സിങ്ങിനെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലെന്ന് മുന്‍ ഇന്ത്യന്‍ താരം സഹീര്‍ ഖാന്‍.

”2011 ലോകകപ്പിലെ യുവരാജിന്റെ പ്രകടനത്തിന് സമാനമാണ് ഷാക്കിബ് ഈ ലോകകപ്പില്‍ കളിക്കുന്നത്. അന്ന് യുവി എല്ലാ മത്സരങ്ങളിലും ബാറ്റു കൊണ്ടോ ബോളു കൊണ്ടോ ഇംപാക്ട് ഉണ്ടാക്കുമായിരുന്നു. എല്ലാ മത്സരങ്ങളിലും വ്യക്തമായ സാന്നിധ്യം അറിയിക്കും. അതു തന്നെയാണ് ഷാക്കിബ് ബംഗ്ലാദേശിനായി ചെയ്യുന്നത്. ഓരോ മത്സരം കഴിയും തോറും മെച്ചപ്പെട്ട് വരികയാണ്” സഹീര്‍ പറഞ്ഞു.

യുവരാജ് സിങ്ങിന്റെ നേട്ടത്തിനൊപ്പമെത്തുകയും ചെയ്തു ഷാക്കിബ് അല്‍ ഹസന്‍. ലോകകപ്പില്‍ ഒരു മത്സരത്തില്‍ തന്നെ 50 റണ്‍സിലധികവും അഞ്ച് വിക്കറ്റും നേടുന്ന രണ്ടാമനെന്ന നേട്ടമാണ് ഷാക്കിബ് സ്വന്തമാക്കിയത്.

ഇന്ത്യ കപ്പുയര്‍ത്തിയ 2011 ലോകകപ്പില്‍ അയര്‍ലന്‍ഡിനെതിരെയാണ് യുവി ഈ നേട്ടം സ്വന്തമാക്കിയത്. 31 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റെടുത്ത യുവി 75 പന്തില്‍ 50 റണ്‍സും നേടിയിരുന്നു. മത്സരത്തില്‍ ഇന്ത്യ വിജയിക്കുകയും ചെയ്തിരുന്നു. അന്ന് യുവരാജ് ഈ നേട്ടം സ്വന്തമാക്കുമ്പോള്‍ സഹീര്‍ ഖാനും ടീമിലുണ്ടായിരുന്നു. കൂടാതെ, ലോകകപ്പില്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയിട്ടുള്ള ഇടങ്കയ്യന്‍ സ്പിന്നര്‍മാര്‍ യുവിയും ഷാക്കിബും മാത്രമാണ്.

ലോകകപ്പില്‍ സെമിസാധ്യത നിലനിര്‍ത്തി ബംഗ്ലാദേശിന് ജയം സമ്മാനിച്ചത് ഷാക്കിബ് അല്‍ ഹസന്റെ ഓള്‍റൗണ്ട് മികവാണ്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന് വേണ്ടി അര്‍ധസെഞ്ചുറി നേടിയ ഷാക്കിബ് അഞ്ച് വിക്കറ്റ് പ്രകടനവുമായി അഫ്ഗാനെ എറിഞ്ഞും വീഴ്ത്തി. അഫ്ഗാന്റെ അഞ്ച് മുന്‍നിര വിക്കറ്റുകളില്‍ നാലും വീഴ്ത്തി ബംഗ്ലാദേശിന് മത്സരത്തില്‍ ആധിപത്യം സമ്മാനിച്ച ക്രീസില്‍ നിലയുറപ്പിക്കുകയായിരുന്ന നജിബുള്ള സദ്രാനെയും വീഴ്ത്തി അഫ്ഗാന്‍ പതനം പൂര്‍ത്തിയാക്കുകയായിരുന്നു.

Get the latest Malayalam news and Cricketworldcup news here. You can also read all the Cricketworldcup news by following us on Twitter, Facebook and Telegram.

Web Title: Shakib al hasans impact in 2019 is like yuvraj singhs in 2011 says zaheer khan

The moderation of comments is automated and not cleared manually by malayalam.indianexpress.com