സതാംപ്ടണ്: ലോകകപ്പില്‍ മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ്ങിന്റെ നേട്ടത്തിനൊപ്പമെത്തി ഷാക്കിബ് അല്‍ ഹസന്. ലോകകപ്പില്‍ ഒരു മത്സരത്തില്‍ തന്നെ 50 റണ്‍സിലധികവും അഞ്ച് വിക്കറ്റും നേടുന്ന രണ്ടാമനെന്ന നേട്ടമാണ് ഷാക്കിബ് സ്വന്തമാക്കിയത്. ഇന്ത്യയുടെ യുവരാജ് സിങ്ങാണ് നേരത്തെ ഈ നേട്ടത്തിലെത്തിയ താരം.
ഇന്ത്യ കപ്പുയര്‍ത്തിയ 2011 ലോകകപ്പില്‍ അയര്‍ലന്‍ഡിനെതിരെയാണ് യുവി ഈ നേട്ടം സ്വന്തമാക്കിയത്. 31 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റെടുത്ത യുവി 75 പന്തില്‍ 50 റണ്‍സും നേടിയിരുന്നു. മത്സരത്തില്‍ ഇന്ത്യ വിജയിക്കുകയും ചെയ്തിരുന്നു. കൂടാതെ, ലോകകപ്പില്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയിട്ടുള്ള ഇടങ്കയ്യന്‍ സ്പിന്നര്‍മാര്‍ യുവിയും ഷാക്കിബും മാത്രമാണ്.
ലോകകപ്പില്‍ സെമിസാധ്യത നിലനിര്‍ത്തി ബംഗ്ലാദേശിന് ജയം സമ്മാനിച്ചത് ഷാക്കിബ് അല്‍ ഹസന്റെ ഓള്‍റൗണ്ട് മികവാണ്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന് വേണ്ടി അര്‍ധസെഞ്ചുറി നേടിയ ഷാക്കിബ് അഞ്ച് വിക്കറ്റ് പ്രകടനവുമായി അഫ്ഗാനെ എറിഞ്ഞും വീഴ്ത്തി. അഫ്ഗാന്റെ അഞ്ച് മുന്‍നിര വിക്കറ്റുകളില്‍ നാലും വീഴ്ത്തി ബംഗ്ലാദേശിന് മത്സരത്തില്‍ ആധിപത്യം സമ്മാനിച്ച ക്രീസില്‍ നിലയുറപ്പിക്കുകയായിരുന്ന നജിബുള്ള സദ്രാനെയും വീഴ്ത്തി അഫ്ഗാന് പതനം പൂര്‍ത്തിയാക്കുകയായിരുന്നു.
#NewCoverPic pic.twitter.com/myy3Ejiow6
— Cricket World Cup (@cricketworldcup) June 24, 2019
ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന്റെ ഓപ്പണര്‍മാര്‍ വേഗം മടങ്ങിയതോടെ ബാറ്റിങ് ഉത്തരവാദിത്വം ഏറ്റെടുത്ത ഷാക്കിബും മുഷ്ഫിഖൂര്‍ റഹ്മാനും ചേര്‍ന്നാണ് ബംഗ്ലാദേശിനെ കരകയറ്റിയത്. മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഷാക്കിബ് അല്‍ ഹസന് – മുഷ്ഫിഖൂര്‍ റഹ്മാന് സഖ്യമാണ് ബംഗ്ലാദേശ് സ്കോറിങ്ങിന് പിന്നീട് കരുത്ത് പകര്‍ന്നത്. ഈ ലോകകപ്പിലെ തന്റെ മൂന്നാം അര്‍ധസെഞ്ചുറിയും തികച്ച ശേഷമാണ് ഷാക്കിബ് കളം വിട്ടത്. 69 പന്തില്‍ 51 റണ്‍സെടുത്ത ഷാക്കിബിനെ മുജീബ് വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു.
Also Read: സെമിസാധ്യത സജീവമാക്കി ബംഗ്ലാദേശിന് മൂന്നാം ജയം; അഫ്ഗാനെ പരാജയപ്പെടുത്തിയത് 62 റണ്‍സിന്
ബോളിങ്ങില്‍ അഫ്ഗാന് ഓപ്പണര്‍ റഹ്മത്തിനെ വീഴ്ത്തി ഷാക്കിബ് തന്നെയാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചത്. പിന്നാലെ നായകന് ഗുല്‍ബാദിന്‍ നയ്ബിനെയും മുഹമ്മദ് നബിയെയും അസ്ഗര്‍ അഫ്ഗാനെയും വീഴ്ത്തിയ ഷാക്കിബ് നജീബുള്ള സദ്രാനില്‍ പട്ടിക പൂര്‍ത്തിയാക്കി. ഈ ലോകകപ്പിലെ ആദ്യ അഞ്ച് വിക്കറ്റ് പ്രകടനമാണ് ഷാക്കിബ് അല്‍ ഹസന് സ്വന്തം പേരില്‍ എഴുതി ചേര്‍ത്തത്.
അഫ്ഗാനെതിരായ മത്സരത്തോടെ ലോകകപ്പില്‍ ബംഗ്ലാദേശിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായും ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തുന്ന താരമായും ഷാക്കിബ് മാറി. ലോകകപ്പിലെ ഒരു ബംഗ്ലാദേശ് താരത്തിന്റെ ഏറ്റവും മികച്ച ബോളിങ് പ്രകടനവും ഇനി ഷാക്കിബിന്റെ പേരില്‍ അറിയപ്പെടും.
Best bowling figures for in World Cups
Most wickets for in World Cups
Most runs for in World Cups
Most runs of anyone in #CWC19Ladies and gentlemen, Shakib Al Hasan.#RiseOfTheTigers pic.twitter.com/YR47zbcstg
— Cricket World Cup (@cricketworldcup) June 24, 2019
അഫ്ഗാനിസ്ഥാനെതിരായ നിര്‍ണായക മത്സരത്തില്‍ ബംഗ്ലാദേശ് താരം മറ്റൊരു അപൂര്‍വ്വ റെക്കോര്‍ഡിന് കൂടി ഉടമയായി. ലോകകപ്പില്‍ 1000 റണ്‍സ് തികയ്ക്കുന്ന ഏക ബംഗ്ലാദേശ് താരമായാണ് ഷാക്കിബ് മാറിയത്. മത്സരത്തില്‍ അര്‍ധസെഞ്ചുറി നേടിയ ഷാക്കിബ് ഡേവിഡ് വാര്‍ണറെ മറികടന്ന് ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു. ലോകകപ്പില്‍ 1000 റണ്‍സ് തികയ്ക്കുന്ന 19-ാമത്തെ താരമാണ് ഷാക്കിബ് അല്‍ ഹസന്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook