ഹോപ്പിന്റെ ആനമണ്ടത്തരത്തില്‍ ധോണിക്ക് ലോട്ടറി; അനായാസ സ്റ്റമ്പിങ് അവസരം നഷ്ടപ്പെടുത്തി

ഏതൊരു വിക്കറ്റ് കീപ്പര്‍ക്കും വളരെ ഈസിയായി പൂര്‍ത്തിയാക്കാവുന്ന അവസരം. എന്നാല്‍ ഹോപ്പ് സകല ഹോപ്പും തെറ്റിച്ചു.

MS Dhoni,എംഎസ് ധോണി, MS Dhomi Stumping,എംഎസ് ധോണി സ്റ്റംപിങ്, Dhoni Shai Hopeധോണി ഷായി ഹോപ്പ്, Dhoni vs West Indies, ie malayalam, ഐഇ മലയാളം

മാഞ്ചസ്റ്റര്‍: വിക്കറ്റിന് പിന്നിലെ അതിവേഗക്കാരനായ ധോണിയെ സ്റ്റമ്പിങ്ങിലും പുറത്താക്കാനും അസാധ്യമാണ്. ചരിത്രത്തില്‍ രണ്ടേ രണ്ട് തവണ മാത്രമാണ് ധോണിയെ സ്റ്റമ്പ് ചെയ്ത് പുറത്താക്കിയിട്ടുള്ളൂ. ആദ്യത്തേത് 2015 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേയും രണ്ടാമത്തേത് കഴിഞ്ഞ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരേയും. മൂന്നാമത് അതിനൊരു അവസരം ലഭിച്ച ഷായ് ഹോപ്പ് അത് കളഞ്ഞ് കുളിച്ചിരിക്കുകയാണ്.

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ലോകകപ്പ് മത്സരത്തില്‍ ഇന്ത്യന്‍ ഇന്നിങ്‌സിന്റെ 33-ാം ഓവറിനിടെയാണ് സംഭവം. പന്തെറിയുന്നത് ഫാബിയന്‍ അലന്‍. അലനെ മുന്നോട്ട് കയറി ആക്രമിക്കാനുള്ള ധോണിയുടെ ശ്രമം പാളി. ക്രീസില്‍ നിന്നും ഒരുപാട് അകലെയായിരുന്നു ധോണി. ഏതൊരു വിക്കറ്റ് കീപ്പര്‍ക്കും വളരെ ഈസിയായി പൂര്‍ത്തിയാക്കാവുന്ന അവസരം. എന്നാല്‍ ഹോപ്പ് സകല ഹോപ്പും തെറ്റിച്ചു.

ഹോപ്പിന് പക്ഷേ പന്ത് കൈയില്‍ നിയന്ത്രിക്കാനായില്ല. ക്രീസില്‍ തിരിച്ച് കയറുന്നതിന് മുമ്പ് വീണ്ടും അവസരമുണ്ടായിരുന്നെങ്കിലും അതും മുതലാക്കാന്‍ ഹോപ്പിന് സാധിച്ചില്ല. സ്റ്റമ്പില്‍ കൈ കൊണ്ട് ബെയില്‍സ് വീഴുകയും ചെയ്തു. പക്ഷെ വീണു കിട്ടിയ അവസരം ധോണിയും കോഹ് ലിയും മുതലാക്കി സിംഗിള്‍ ഓടി.

Get the latest Malayalam news and Cricketworldcup news here. You can also read all the Cricketworldcup news by following us on Twitter, Facebook and Telegram.

Web Title: Shai hope missed golden oppertunity to stump ms dhoni272282

Next Story
രോഹിത്തിനെ പുറത്താക്കിയ ഡിആര്‍എസ് തീരുമാനം തെറ്റ്? വിവാദം പുകയുന്നുRohit Sharma,രോഹിത് ശർമ്മ, Roshit Sharma out,രോഹിത് ശർമ്മ ഔട്ട്, Rohit vs West Indies,രോഹിത് വെസ്റ്റ് ഇന്‍ഡീസ്, Rohit DRS, Rohit Not Out, ie malayalam,ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com